എന്താണ് ഗലാത്യര്‍ 3:14ല്‍ പറയുന്ന അബ്രഹാമിന്‍റെ അനുഗ്രഹം ?
ഉത്തരം:
ഇവിടെ മുകളില്‍ പറയുന്ന വാക്യക്യങ്ങളിലെ അനുഗ്രഹം എന്താണ്, ആരില്‍ കൂടിയാണ് അത് ലഭിക്കുന്നത് എന്ന്തു ടര്‍ന്നുള്ള വാക്യങ്ങളില്‍ പൌലോസ് വ്യക്തം ആക്കുന്നുണ്ട്. എന്നാല്‍ അത് മനസ്സിലക്കേണം എങ്കില്‍ നാം ദൈവം ഈ അനുഗ്രഹം അബ്രഹാമിന് കൊടുത്ത സന്ദര്‍ഭം മനസ്സിലക്കേണം.
ഉല്പത്തി 12:3 ല്‍ ആണ് ദൈവം ഈ അനുഗ്രഹം അബ്രഹാമിന് ആദ്യമായി കൊടുക്കുന്നത്.എന്നാല്‍ ഈ അനുഗ്രഹം അബ്രഹാമിനെ പരീക്ഷിച്ച ശേഷം ദൈവം കുറച്ചു കൂടി വ്യക്തവും കൃത്യവും ആയി ഈ അനുഗ്രഹം ഉറപ്പിക്കുന്നു.
ഉല്പത്തി.22:18 നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു "നിന്‍റെ സന്തതി" മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു
അതായത് ആ അനുഗ്രഹം അബ്രഹമിന്‍റെ സന്തതിയില്‍ കൂടിയാണ് ജാതികള്‍ക്കു ലഭിക്കുന്നത്.എന്നാല്‍ ആ സന്തതി ഇസഹാക്ക് അല്ല.കാരണം ഇതേ വാഗ്ദത്തം ഇസഹാക്കിനും ദൈവം കൊടുക്കുന്നു..
ഉല്പത്തി.26:5 നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും..
എന്നാല്‍ ആ സന്തതി ഇസഹാകിന്‍റെ പുത്രന്‍ ആയ യാക്കോബും അല്ല.കാരണം യാക്കോബിനോടും ഇതേ വാഗ്ദത്തം ദൈവം ആവര്‍ത്തിക്കുന്നു.
ഉല്പത്തി.28:14 നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
അപ്പോള്‍ പിന്നെ ആരാണ് ആ വാഗ്ദത അനുഗ്രഹം കൊണ്ട് വരുന്ന സന്തതി.അത് പൌലോസ് തന്നെ വ്യക്തമായി പറയുന്നു.
ഗലാത്യര്‍ 3:16 നിന്‍റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
അപ്പോള്‍ ജാതികള്‍ അനുഗ്രഹിക്കപ്പെടുന്നത്.അബ്രഹാമിന്‍റെ സന്തതിയില്‍ കൂടി ആണ് എന്നും.ആ സന്തതി ക്രിസ്തു ആണ് എന്നും വ്യക്തം
ഇനി എന്താണ് ജാതികള്‍ക്ക് അബ്രഹാമിന്‍റെ സന്തതിയില്‍ കൂടി ലഭിക്കുന്ന അനുഗ്രഹം എന്നതാണ് യഥാര്‍ത്ഥ ചോദ്യം..അതിന്‍റെ ഉത്തരവും പൌലോസ് സ്ഫടിക സമാനം വ്യക്തം ആയി പറയുന്നു.
ഗലാത്യര്‍ 3:14 .അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം "ആത്മാവെന്ന വാഗ്ദത്തവിഷയം" വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
അപ്പോള്‍ ക്രിസ്തുയേശു എന്ന വാഗ്ദത സന്തതിയില്‍ കൂടി ജാതികള്‍ക്കു ലഭിക്കുന്ന വാഗ്ദത അനുഗ്രഹം പരിശുധാത്മാവ് ആണ്.അതാണ് .പൌലോസ് അവിടെ പറയുന്നത്.
എന്നാല്‍ ആദമിന്‍റെ ലങ്ഖനതാല്‍ പാപത്തിലും , ന്യായപ്രമാണ ലങ്ഖനതാല്‍ ശാപപതിലും ആയ മനുഷ്യനില്‍ പരിശുധാത്മാവിനെ നല്‍കി അനുഗ്രഹിക്കാന്‍ ദൈവത്തിനു കഴിയില്ല.അതിനായി ആദ്യമായി അവന്‍റെ പാപവും ശാപവും നീക്കേണം.അതാണ് യേശുക്രിസ്തു ആദ്യം ചെയ്തത്
ഒന്നാമത് കര്‍ത്താവ് ചെയ്തത് എന്താണ് എന്ന് പൌലോസ് വ്യക്തമാക്കുന്നു.
ഗലാത്യര്‍ 3:13.മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി ( വീണ്ടെടുത്തു) redeemed.
എന്തിനു ശാപത്തില്‍ നിന്നും വീണ്ടെടുത്തു?അനുഗ്രഹം വിശ്വാസതാല്‍ പ്രാപിക്കാന്‍ തന്നെ.ഗലാത്യര്‍ 3:14 അബ്രാഹാമിന്‍റെ അനുഗ്രഹം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.( നമ്മെ വീണ്ടെടുത്തു)
എന്താണ് വാഗ്ദത്ത അനുഗ്രഹം? ഗലാത്യര്‍ 3:14 ആത്മാവെന്ന വാഗ്ദത്തവിഷയം.
അപ്പോള്‍ .മുകളില്‍ എഴുതിയത് ചുരുക്കിപ്പറഞ്ഞാല്‍.അബ്രഹാമിന് അനുഗ്രഹം വാഗ്ദത്തം ആയി ആണ് കൊടുത്തത്. അത് വാഗ്ദത സന്തതിയായ യേശുവില്‍ കൂടി ആണ് ലഭിക്കുന്നത്.ആ അനുഗ്രഹം .പരിശുധാത്മാവ് ആണ്.അത് പ്രാപിക്കുവാന്‍ ഉള്ള തടസ്സം പാപം ആയിരുന്നു, യേശുക്രിസ്തു മരത്തിന്മേല്‍ തൂക്കപ്പെട്ടവാനായി , നമ്മുടെ പാപവും, ശാപവും ഏറ്റെടുത്തതിലൂടെ ആ തടസ്സം നീക്കപ്പെട്ടു.അതിനാല്‍ ഇന്ന് ആ അനുഗ്രഹം നമുക്ക് വിശ്വാസത്താല്‍ പ്രാപിക്കാം ,അത് പ്രാപിക്കുമ്പോള്‍ മാത്രം ആണ് നാം ദൈവമക്കള്‍ ആകുന്നതു.
ഇതാണ് സുവിശേഷം.ഈ സുവിശേഷം ആണ് ദൈവം അബ്രാഹമിനോട് പറഞ്ഞത്.നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നുള്ള "സുവിശേഷം".
ഗലാത്യര്‍ 3:8.എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും”എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു
ബ്രദർ ജിനു നൈനാൻ