Articles

യേശു ക്രൂശില്‍ മരിച്ചെങ്കില്‍ അത് എങ്ങനെ എനിക്കുവേണ്ടിയാകും?

Date Added : 23-02-2018

Answer: യേശു മരിച്ചത് ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ക് വേണ്ടിയാണ്. “അവന്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ആകുന്നു നമ്മുടെതിനു മാത്രമല്ല, സര്‍വലോകതിന്‍റെയും പാപത്തിനു തന്നെ” (1 യോഹന്നാന്‍ 2:2). യേശു എല്ലാവര്ക്കും വേണ്ടി മരിക്കുവാന്‍ കാരണം  “എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു” (റോമര്‍ 3:23) എന്നതാണ് . റോമര്‍ 5:12 ല്‍ പറയുന്നു – “ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു”.

എല്ലാവരും ആദമില്‍ പാപികള്‍ ആയപ്പോള്‍, ആദാമിന് ശേഷം ഭൂമിയില്‍ പാപമില്ലതവനായി ജനിച്ച ഏക മനുഷ്യന്‍ യേശു ക്രിസ്തുവാണ്.പാപങ്ങള്‍ക്ക്‌ പരിഹാരം വരുത്തുവാന്‍ പാപമില്ലാത്ത ഒരു വ്യക്തി തന്നെ വേണം. യേശു പാപമില്ലതവനായി ജനിച്ചു, പാപം ചെയ്യാതെ ജീവിച്ചു ആയതിനാല്‍ മാനവരാശിയുടെ പാപം ഇല്ലാതാക്കുവാനുള്ള യോഗ്യത ഉള്ളവനായി തീര്‍ന്നു. പാപത്തിന്‍റെ ശമ്പളം മരണമാകയാല്‍ യേശു സകല മനുഷ്യരുടേയും പാപങ്ങള്‍ക്ക് വേണ്ടിയുള്ള മരണം ക്രൂശില്‍ വഹിച്ചു.

രക്തം ചിന്തിയിട്ടല്ലാതെ മോചനം ഇല്ല എന്ന് ദൈവവചനം പറയുന്നു. സകല മനുഷ്യരുടെയും പാപത്തിന്‍റെ ഫലമായ മരണം താന്‍ ഏറ്റെടുത്തു, പാപമില്ലാത്ത രക്തം,അഥവാ തന്‍റെ ജീവന്‍  പകരമായി കൊടുത്തു നമ്മെ  പാപത്തില്‍ നിന്നും വിടുവിച്ചു  ദൈവവുമായി നിരപ്പ് വരുത്തി.മാത്രമല്ല,  താന്‍ മരണത്തെ തോല്‍പ്പിച്ച് ഉയിതെഴുനെറ്റു, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് തന്‍റെ ജീവന്‍ ആയ നിത്യജീവന്‍ നല്‍കാന്‍ നല്‍കുന്നു.ഇത്രയും യോഗ്യതകള്‍ ഉള്ള ഭൂമിയില്‍ വന്ന  ഏക മനുഷ്യന്‍ യേശുക്രിസ്തു മാത്രം ആണ്.

യേശു എന്‍റെ  പാപങ്ങള്‍ക്ക്‌ വേണ്ടി മരിച്ചു, ഉയിര്തെഴുനെറ്റു  എന്ന്  ഹൃദയം കൊണ്ട് വിശ്വസിക്കയും, യേശുവിനെ കര്‍ത്താവ്‌ എന്ന് നാം വായ്‌ കൊണ്ട് ഏറ്റു പറയുകയും ചെയ്‌താല്‍ ചെയ്താല്‍ നമ്മുടെ പാപങ്ങള്‍ക്കു മോചനവും, നിത്യജീവന്‍ ലഭിക്കുകയും ചെയ്യുന്നു. നിത്യജീവന്‍, എന്ന്  പറയുന്നത്  ദൈവത്തിന്‍റെ ജീവന്‍ ആണ് ആണ്. ഇതാണ് യേശു നല്‍കുന്ന രക്ഷ. യേശു മരിച്ചത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയല്ല, പാപികള്‍ക്ക് വേണ്ടിയാണ്,കാരണം എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു നഷ്ടപ്പെടുതിയവര്‍ ആണ്,അതിനാല്‍ ക്രിസ്തുവിന്‍റെ മരണം  മുഴു ലോകത്തിനും വേണ്ടിയാണ്, എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ ഓരോരുത്തെര്‍ക്കും വേണ്ടിയാണു.

ബ്രദർ ജിനു നൈനാൻ