“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടെതെന്തു?” എന്ന് യേശു എന്തിനു നിലവിളിച്ചു?
Answer: ഇവിടെ വീണ്ടും നാം മനസിലാക്കേണ്ടത്, യേശുക്രിസ്തു എന്നെന്നേക്കും ദൈവമായിരിക്കുമ്പോള്‍ തന്നെ ദൈവത്തോടുള്ള തന്‍റെ സമത്വം മുറുകെ പിടിക്കാതെ തന്നെത്താന്‍ താഴ്ത്തി, ദൈവീകമായ പല അധികാരങ്ങളും ഉപയോഗിക്കാതെ ഒരു പുര്‍ണ്ണ മനുഷ്യനായാണ് ഭൂമിയില്‍ ജനിച്ചത്,ജീവിച്ചത് എന്നതാണ്. യേശുവിന്‍റെ അഭിസംബോധന ഇവിടെ ശ്രദ്ധേയമാണ്. ‘എന്‍റെ ദൈവമേ’ എന്നാണ് യേശു വിളിച്ചത്. ഇതിനു മുന്‍പ് ഒരിക്കലും “ദൈവമേ” എന്ന് യേശു വിളിച്ചതായി കാണുന്നില്ല പകരം “പിതാവേ” എന്നാണ് വിളിച്ചിരുന്നത്. ക്രൂശിലെ യേശുവിന്‍റെ നിലവിളി ദൈവത്താല്‍ തള്ളപ്പെട്ട, ദൈവവുമായുള്ള കൂട്ടായ്മ നഷ്‌ടമായ പാപിയായ മനുഷ്യന്‍റെ പ്രധിനിധിയായ നിലവിളിയാണത്.പാപമില്ലാതിരുന്ന യേശു, മുഴുവന്‍ മാനവരാശിയുടെയും പാപങ്ങള്‍ക്കുവേണ്ടി പാപമാക്കപ്പെട്ടു. പാപം ഒഴികെ സകലത്തിലും യേശു ഒരു പൂര്‍ണ മനുഷ്യനായിരുന്നു.യേശു പാപമില്ലാത്തവനായി ജനിച്ചത് മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ വേണ്ടിയാണ്. മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായി യേശു സ്വയം പാപമായി മാറി, ദൈവത്തില്‍ നിന്നും മനുഷ്യനെ പോലെ അകന്നു. “പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആക്കേണ്ടതിനു അവന്‍ നമ്മുക്ക് വേണ്ടി പാപം ആക്കി” (2 കൊരിന്ത്യര്‍ 5:21) എന്നാല്‍ യേശുക്രിസ്തു നമ്മുടെ പാപം ഏറ്റെടുത്തു, പാപം അക്കപ്പെട്ടു ദൈവത്തില്‍ നിന്നും വേര്‍പെട്ടതിനാല്‍, ഇന്ന് നമുക്ക് ക്രിസ്തുവിന്‍റെ രക്തത്താല്‍, അവന്‍റെ നീതിയാല്‍ ദൈവത്തോട് അടുത്ത് വരാന്‍ കഴിയും. Heb 10:19
യേശു തന്‍റെ പിതാവിനെ ദൈവമേ എന്ന് വിളിച്ചതിനാല്‍ നമുക്ക് ഇന്ന് ദൈവത്തെ പിതാവേ എന്ന് വിളിക്കാന്‍ കഴിയും.
Gal 4:6 നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ.
ബ്രദർ ജിനു നൈനാൻ