യേശു താന്‍ ദൈവമാണെന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല. പിന്നെ എന്തിനു ദൈവമാണെന്ന് പറയുന്നു?
Answer: ആദ്യമായി നാം മനസ്സിലാക്കേണ്ടത്, ഒരാള്‍ ദൈവം ആണ് എന്ന് സ്വയം അവകാശപ്പെട്ടാല്‍ അയാള്‍ ദൈവം ആകില്ല, ആകുമായിരുന്നു എങ്കില്‍ ഇന്നുള്ള ദൈവം എന്ന് സ്വയം അവകാശപ്പെടുന്ന എല്ലാവരെയും ദൈവം എന്ന് അന്ഗീകരിക്കേണ്ടി വന്നെന്നെ.
എന്നാല്‍ ഒരാള്‍ ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം ചെയ്യുകയാണ് എങ്കില്‍, അല്ലെങ്കില്‍ ദൈവത്തിനു മാത്രം ഉള്ള കഴിവ്,ഗുണങ്ങള്‍ എന്നിവ ഉള്ളയാള്‍ ആണ് എങ്കില്‍ അയാള്‍ തീര്‍ച്ചയായും ദൈവം ആയിരിക്കും.
അതിനാല്‍ നമുക്ക് ആദ്യമായി, യേശുക്രിസ്തു ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന , ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കഴിവുകള്‍ ഉള്ളവന്‍ ആയിരുന്നുവോ എന്ന് നോക്കാം,
ദൈവത്തിനു ഉണ്ടാകേണം എന്ന് പോതുലോകവും, എല്ലാ മതങ്ങളും അങ്ങീകരിക്കുന്ന ചില കാര്യങ്ങള്‍ ആണ്, നിത്യത, സര്‍വ്വശക്തി , സര്‍വ്വവ്യപിത്വം ,സര്വ്വജ്ഞാനം,ആരാധനയ്ക്ക് യോഗ്യന്‍ എന്നിവ. ഈ ഗുണങ്ങള്‍ ഉള്ള വ്യക്തി അയാള്‍ അവകാശപ്പെട്ടാലും ഇല്ലെങ്കിലും ദൈവം തന്നെയാണ്.
നിത്യത
യേശുക്രിസ്തുവിനെപ്പറ്റി അവന്‍ നിത്യന്‍ ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
ഹെബ്രയര്‍ 13:8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
ഹെബ്രയര്‍ 1:8 പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു;
സര്‍വ്വശക്തി
യേശുക്രിസ്തു സര്‍വ്വശക്തന്‍ ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
വെളിപാട് 1:8: ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
സര്‍വ്വവ്യപിത്വം
യേശുക്രിസ്തു സര്‍വ്വവ്യപി ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
മത്തായി: 28:19 ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
സര്‍വ്വജ്ഞാനം
യേശുക്രിസ്തു സര്‍വ്വജ്ഞാനി ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
വെളിപാട് 2:23 ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും;
വെളിപാട് 5:6 കുഞ്ഞാടിന് ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു
ആരാധക്ക് യോഗ്യന്‍
യേശുക്രിസ്തു ആരാധനക്ക് യോഗ്യന്‍ എന്ന് ദൈവവചനം പറയുന്നു.
വെളിപാട് 5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. മൂപ്പന്മാർ വീണു നമസ്കരിച്ചു.
അതിനാല്‍ യേശു സ്വയം ദൈവമാണ് എന്ന് അവകാശപ്പെടുന്നതിനാല്‍ അല്ല, മറിച്ചു താന്‍ ദൈവമാണ് എന്ന് ദൈവവചനം സുവ്യക്തമായി വെളിപ്പെടുതുന്നതിനാല്‍ ആണ് ദൈവമായി അംഗീകരിക്കുന്നത്.
ബ്രദർ ജിനു നൈനാൻ