QA

എന്താണ് വീണ്ടെടുപ്പ് ? യേശുക്രിസ്തു തൻ്റെ ജീവൻ വീണ്ടെടുപ്പ് വിലയായി കൊടുത്ത് ആർക്കാണ്?

Date Added : 31-12-2018

എന്താണ് വീണ്ടെടുപ്പ് ? യേശുക്രിസ്തു തൻ്റെ  ജീവൻ വീണ്ടെടുപ്പ് വിലയായി കൊടുത്ത് ആർക്കാണ്? എന്ത് കൊണ്ട്?

ഉത്തരം: വീണ്ടെടുപ്പ് എന്നാൽ മറുവില (ransom) കൊടുത്തു തിരിച്ചെടുക്കുക എന്നാണ് അർഥം (ഗലാത്യർ 3 :13,1 പത്രോസ് 1:18 ).

മനുഷ്യൻ പാപം ചെയ്തപ്പോൾ അവൻ മരിക്കുകയും പിശാചിൻ്റെ  അധികാരത്തിൽ ആകുകയും ചെയ്തു. പാപത്തിൻ്റെ ശമ്പളം മരണമാകയാൽ, അതിൽ നിന്നുള്ള വീണ്ടെടുപ്പ് ജീവൻ കൊടുത്തുകൊണ്ടാകണം എന്നതാണ് ദൈവീക നീതി.ജീവൻ രക്തത്തിൽ ആകയാൽ രക്തം ചൊരിയാതെ  പാപമോചനം ഇല്ല എന്ന് ദൈവവചനം വ്യക്തമാക്കുന്നു (ഹെബ്രായർ 9 :22 )

അതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തം വഴിയുള്ള  യാഗം പാപത്തിനു പ്രായശ്ചിത്തമായി ദൈവം നിയമിച്ചു. 

ലേവ്യപുസ്തകം 17 :11 മാംസത്തിൻ്റെ  ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.

എന്നാൽ അത് യഥാർത്ഥത്തിലുള്ള യാഗത്തിൻ്റെ നിഴൽ മാത്രമായിരുന്നു, കൂടാതെ പാപങ്ങളെ നീക്കുവാൻ പര്യാപ്തവുമായിരുന്നില്ല.

ഹെബ്രായർ 10:4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.

പഴയ നിയമയാഗങ്ങൾക്കു പാപങ്ങളെ നീക്കുവാൻ കഴിയാഞ്ഞതിതാൽ, യേശുക്രിസ്തു എന്ന പാപമില്ലാത്ത ദൈവത്തിൻ്റെ  കുഞ്ഞാട് പാപങ്ങളെ നീക്കുവാൻ ഈ ലോകത്തിൽ വന്നു.

1 യോഹന്നാൻ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല

 യോഹന്നാൻ 1:29 പിറ്റെന്നാൾ യേശു തൻ്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിൻ്റെ പാപം ചുമന്നുനീക്കുന്ന  ദൈവത്തിൻ്റെ കുഞ്ഞാടു.

പാപത്തിനുള്ള മറുവില കൊടുക്കേണ്ടത് ആർക്കാണ്? നീതിയുള്ള ന്യായാധിപതി എന്ന നിലയിൽ പാപത്തിൻ്റെ  മറുവില, വീണ്ടെടുപ്പ് വില  (ransom) കൊടുക്കേണ്ടത് ദൈവത്തിനു തന്നെയാണ്.കാരണം എല്ലാ പാപവും ദൈവത്തിനു എതിരെയാണ്. മാത്രമല്ല ദൈവവചനം അത് വ്യക്തമാക്കുകയും ചെയ്യുന്നു.

Psalm 49:7-8 English Standard Version (ESV)

Truly no man can ransom another, or give to God  the price of his life, for the ransom of their life is costly  and can never suffice,                                                                                                                        

സങ്കീർത്തനങ്ങൾ 49:7-8 സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ  ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ  ആർക്കും കഴികയില്ല.

ഒരു മനുഷ്യനും വീണ്ടെടുപ്പ് വിലയായ ജീവൻ ദൈവത്തിനു  കൊടുക്കുവാൻ കഴിയില്ല, കാരണം എല്ലാവർക്കും  ആ ജീവൻ ആദമിൽ നഷ്ടപ്പെട്ടു എന്ന് ദൈവവചനം വ്യക്തമാക്കുന്നു  എല്ലാവരും ആദമിൽ മരിച്ചു. ( 1  കൊരിന്ത്യർ 15 :22 ).

അതിനാൽ  മൃഗങ്ങളുടെ രക്തത്തിനോ, വീണു പോയ മാനുഷ്യൻ്റെ  രക്തത്തിനോ ( ജീവനോ) മനുഷ്യവർഗ്ഗത്തിൻ്റെ പാപങ്ങളെ നീക്കി അവനെ വീണ്ടെടുക്കാൻ കഴിയാതിരുന്നതിനാൽ   ദൈവപുത്രനായ യേശുക്രിസ്തു ആദമിൽ നിന്നല്ലാതെ ദൈവീക ജീവൻ ഉള്ളിൽ ഉള്ളവനായ രണ്ടാം മനുഷ്യനായി  ഭൂമിയിൽ കന്യകയിൽ ജനിച്ചു. അവൻ തൻ്റെ ജീവനെ മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിനു മറുവിലയായി, പാപപരിഹാര യാഗമായി ക്രൂശിൽ ദൈവത്തിനു അർപ്പിച്ചു, മനുഷ്യവർഗത്തിൻൻ്റെ  എന്നേക്കുമുള്ള  വീണ്ടെടുപ്പ്  സാധിച്ചു.വീണ്ടെടുക്കുന്നത് ദൈവം ആണ് എന്ന് തുടർന്നുള്ള വാക്യങ്ങളിൽ വ്യക്തമാകുന്നു.

സങ്കീർത്തനങ്ങൾ 49: 15 എങ്കിലും എൻ്റെ  പ്രാണനെ ദൈവം പാതാളത്തിൻ്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും ; അവൻ എന്നെ കൈക്കൊള്ളും.   

യേശുക്രിസ്തു വന്നത് മറുവിലയായി  തൻ്റെ  ജീവനെ കൊടുക്കുവാൻ ആണ് എന്നും മറുവിലയായി  തന്നെത്താൻ കൊടുത്തു എന്നും ദൈവവചനം വ്യക്തമാക്കുന്നു

Matthew 20:28 New International Version (NIV)
 just as the Son of Man did not come to be served, but to serve, and to give his life as a ransom for many

മത്തായി 20 :28  ”മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും  വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.:

1  തിമോത്തിയോസ് 2:5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ

യേശുക്രിസ്തു വീണ്ടെടുപ്പ് വില കൊടുത്തതും ദൈവത്തിനു ആണ് എന്നും അനേക വാക്യങ്ങളിൽ കൂടി ദൈവവചനം വ്യക്തമാക്കുന്നു.

 ഹെബ്രായർ 9:12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിൻ്റെ രക്തം  ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

എഫെസ്യർ 5:2  ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ.

യേശുക്രിസ്‌തുവിൻ്റെ   രക്തം എന്ന മറുവിലയാൽ  നമ്മുടെ പാപ മോചനം എന്ന വീണ്ടെടുപ്പ് എന്നെന്നേക്കുമായി സാധിച്ചു എന്നും ദൈവവചനം വ്യക്തമാക്കുന്നു.

എഫെസ്യർ 1:17 അവനിൽ നമുക്കു അവൻ്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 

കൊലൊസ്സ്യർ 1:14 അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 

ക്രൂശിലെ യേശുക്രിസ്തുവിൻ്റെ അവസാന വാക്കുകൾ " നിവർത്തിയായി" എന്നതായിരുന്നു. ഗ്രീക്കിൽ ആ വാക്കിൻ്റെ (tetelestai) യഥാർത്ഥ അർഥം, കടം പൂർണ്ണമായി കൊടുത്തു തീർക്കപ്പെട്ടു ( paid in full ) എന്നതാണ്. ക്രൂശിൽ യേശുക്രിസ്തു മാനുഷ്യവർഗ്ഗത്തിൻ്റെ പാപക്കടം പൂർണ്ണമായി കൊടുത്തു തീർത്തു.നമ്മെ പിശാചിൻ്റെ  അധികാരത്തിൽ നിന്നും വീണ്ടെടുത്തു. 

അതെ, മനുഷ്യവർഗ്ഗത്തിൻ്റെ  വീണ്ടെടുപ്പ് വിലയേറിയതാകയാൽ, കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനോ, വീണു പോയ മനുഷ്യൻ്റെ രക്തത്തിനോ. പൊന്നു വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കൾക്കോ ആ വീണ്ടെടുപ്പ് സാധിക്കാതെയിരുന്നപ്പോൾ , യേശുക്രിസ്തു എന്ന ദൈവത്തിൻ്റെ കുഞ്ഞാട് തൻ്റെ വിലയേറിയ രക്തം ( ജീവൻ ) മറുവിലയായി നൽകി, നമ്മുടെ പാപങ്ങളെ നീക്കി നമ്മെ വീണ്ടെടുത്തു  എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

1 പത്രോസ് 1:  18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിൻ്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

ഈ വിഷയത്തെ പറ്റിയുള്ള സന്ദേശം ഈ ലിങ്കിൽ നിന്നും കേൾക്കാവുന്നതാണ് 

http://www.cakchurch.com/sermons-detail.php?id=150