QA

യേശുക്രിസ്തുവിന്‍റെ ക്രൂശു മരണത്തിനു ശേഷം പാപത്തിന്‍റെ നിര്‍വചനം മാറിയോ?

Date Added : 23-04-2018

ഉത്തരം: ഒന്നാമതായി നാം മനസ്സിലാക്കേണ്ടത്, പാപത്തിനു അര്‍ത്ഥവും, നിര്‍വചനവും കൊടുക്കാനോ, മാറ്റുവാനോ മനുഷ്യന് കഴിയില്ല എന്നതാണ്.കാരണം മനുഷ്യന്‍ അവന്‍റെ മനസാക്ഷിയുമായി ബന്ധപ്പെട്ടാണ് പാപത്തിനു അര്‍ത്ഥവും നിര്‍വചനവും കൊടുക്കുന്നത്.മനുഷ്യന്‍റെ മനസാക്ഷി പൊതുവേ അവന്‍റെ ജീവിത സഹച്ചര്യങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നത് ആണ്.


ഉദാഹരണത്തിന്: ചില സമൂഹങ്ങളില്‍ ജീവിച്ചു വളര്‍ത്തപ്പെട്ടവര്‍ക്ക് ചില മൃഗങ്ങളെ കൊല്ലുന്നതും, തിന്നുന്നതും മഹാപാപമാണ്, എന്നാല്‍ ചില മതങ്ങളില്‍, സമൂഹങ്ങളില്‍  ഉള്ളവര്‍ ദൈവത്തിനു വേണ്ടി അനേകരെ ക്രൂരമായി കൊല്ലുന്നത്‌ പുണ്യമായി കരുതുന്നു.ഇതെല്ലം അവരുടെ മതവും സമൂഹങ്ങളും അവരുടെ മനസാക്ഷിയെ രൂപപ്പെടുത്തി എടുത്ത കാര്യങ്ങള്‍ ആണ്.ആ മനസാക്ഷി അവര്‍ക്ക് തോന്നിപ്പിക്കുന്നത് ആണ് അവര്‍ക്ക് പാപവും, പുണ്യവും.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാപത്തിനു നിര്‍വചനം നല്‍കാന്‍, പരിശുദ്ധനായ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.അതിനാല്‍ ദൈവത്തിന്‍റെ ദൈവത്തിന്റെ മാറ്റമില്ലാത്ത അരുളപ്പാട് എന്ന് നാം വിശ്വസിക്കുന്ന ദൈവവചനത്തില്‍ പാപത്തിന്‍റെ നിര്‍വചനം ദൈവം എന്താണ് കൊടുക്കുന്നത് എന്ന് നോക്കാം.

(റോമര്‍ 3:23 ) ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു.


ഒന്നാമതായി ദൈവവചനം പാപം എന്ന് പറയുന്നത് പരിശുദ്ധന്‍ ആയ ദൈവത്തിന്‍റെ തേജസ്സും അതില്‍ നിന്ന് വീണ മനുഷന്‍റെ അവസ്ഥയും തമ്മിലുള്ള വ്യത്യസമാണെന്നാണ്.എന്ന് വച്ചാല്‍ ദൈവത്തിന്റെ പരിശുദ്ധിയില്‍ നിന്നും വ്യത്യാസം ഉള്ളത് എല്ലാം പാപം ആണ്.

എന്നാല്‍, എല്ലാവരും പാപം ചെയ്തു ദൈവതെജസ്സു നഷ്ടപ്പെടുത്തി പാപികള്‍ ആയെങ്കിലും, സ്വന്തം പാപത്തെപറ്റി പാപിയായ മനുഷ്യന് ബോധ്യമാകെനമെങ്കില്‍ ദൈവീക വിശുദ്ധിയെ വെളിപ്പെടുത്തുന്ന, പാപത്തെ നിര്‍വചിക്കുന്ന ഒരു മാനദണ്‌ഡം ആവശ്യമായിരുന്നു.പാപിയായ മനുഷ്യന്‍റെ പാപത്തെ വെളിപ്പെടുത്തുന്ന ദൈവീക മാനദണ്‌ഡം ആണ് ന്യായപ്രമാണം.


ഉദാഹരണത്തിന്, ഒരു മനുഷ്യന്‍ കഠിനമായ രോഗിയാണെങ്കിലും ആ വ്യക്തിക്ക് അതിനെ പറ്റി ബോധ്യമില്ലാതെ ജീവിക്കാനുള്ള സാധ്യതയുണ്ട്. കഠിനമായ പനിയുന്ടയിട്ടും അതിനെപറ്റി ബോധ്യമില്ലാത്ത ഒരു മനുഷ്യനെ ഒരു തെര്‍മോമീറ്റെര്‍ കൊണ്ട് മാത്രമേ പനിയുടെ അളവ് ബോധ്യപ്പെടുത്താന്‍ കഴിയൂ. തെര്‍മോമീറ്റെര്‍ കൊണ്ട് പനി മാറ്റാന്‍ കഴിയില്ല എങ്കിലും പനിയുടെ തീവ്രത ബോധ്യപ്പെടുത്തി ചികിത്സയുടെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താന്‍ കഴിയും.

അത് കൊണ്ട് പാപം എന്നത് ദൈവീക തേജസ്സില്‍ നിന്നും വീണു പോയ മനുഷ്യന്‍റെ രോഗാവസ്ഥയും,ന്യായപ്രമാണം എന്നത് പാപം എന്ന ആ രോഗത്തെ വെളിപ്പെടുത്തുന്ന ദൈവീക നീതിയുടെ മാനദണ്‌ഡമാണ്, പാപത്തെ നിര്‍വചികാനുള്ള മാനദണ്‌ഡമാണ്. അത് കൊണ്ട് തന്നെ ദൈവവചനത്തിലെ പാപത്തിന്‍റെ നിര്‍വചനം ഇങ്ങനെയാണ്


പാപം നിയമത്തിന്‍റെ ലംഘനം ആണ് (1 john 3:4 POC). “sin is the transgression of the LAW”

മാനദണ്‌ഡത്താല്‍ ഒരുവന്‍ പാപത്തെ പറ്റി ബോധവാന്‍ ആകുന്നു.


Rom 3:20: ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.


ദൈവം പാപത്തിനു ഈ നിര്‍വചനം കൊടുത്തപ്പോള്‍, ഇനി ദൈവത്തിനു മാത്രമേ ഈ നിര്‍വചനം മാറ്റാന്‍ കഴിയുകയുള്ളൂ.ദൈവം മാറ്റമില്ലാത്തവന്‍ ആയിരിക്കുന്നിടത്തോളം, ദൈവീക സ്വഭാവത്തിന് മാറ്റം ഇല്ലാത്തിടത്തോളം.പാപതിനുള്ള ദൈവീക നിര്‍വചനതിനും മാറ്റം വരികയില്ല.

( യാക്കോബ് 1: 17 ഉത്തമവും പൂര്‍ണ്ണവുമായ എല്ലാ ദാനങ്ങളും .മാറ്റമോ, മാറ്റത്തിന്‍റെ നിഴലോ ഇല്ലാത്ത ഉയരത്തിലെ പിതാവില്‍ നിന്നും വരുന്നു.)


നമ്മുടെ ചോദ്യത്തിലേക്ക് മടങ്ങിവരാം. ചോദ്യം ഇതാണ് യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിനു ശേഷം പാപത്തിനു അര്‍ത്ഥ വ്യത്യാസമോ,പാപത്തിന്‍റെ നിര്‍വചനതിനു വ്യത്യാസമോ വന്നിട്ടുണ്ടോ?


മുകളില്‍ പറഞ്ഞത് പോലെ, ദൈവം മാറ്റമില്ലത്തവന്‍ ആയിരിക്കുന്നിടത്തോളം, ദൈവീക സ്വഭാവത്തിന് മാറ്റം ഇല്ലാത്തിടത്തോളം.പാപതിനുള്ള ദൈവീക നിര്‍വചനതിനും മാറ്റം വരികയില്ല. വന്നിട്ടുണ്ട് എന്ന് ദൈവവചനം ഒരിക്കലും പഠിപ്പിക്കുന്നും ഇല്ല.


എന്നാല്‍ എന്ത് മാറ്റം ആണ് യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിനു ശേഷം സംഭവിച്ചത്?  ക്രൂശു മരണത്തിനു ശേഷം പാപത്തിന്‍റെ നിര്‍വചനമോ, അര്‍ത്ഥമോ ദൈവം മാറ്റുക അല്ല ചെയ്തത്..മനുഷ്യന്‍റെ പാപത്തിനു , ലംഘനത്തിനും പരിഹാരം വരുത്തുക ആണ് ചെയ്തത്.


നാം മുന്‍പ് കണ്ടത് പോലെ എല്ലാ മനുഷ്യരും പാപം ചെയ്തു ദൈവതെജസു നഷ്ടപ്പെടുത്തി, എല്ലാവരും പാപികള്‍ ആയിത്തീര്‍ന്നു. എല്ലാവരും കല്പന ലംഘനത്താല്‍ ശാപത്തില്‍ ആയി.


പാപിയായ മനുഷ്യന്, ശാപത്തില്‍ ആയ മനുഷ്യന് തന്‍റെയോ മറ്റുള്ളവരുടെയോ പാപമോ, ശാപമോ ഏറ്റെടുക്കാന്‍ കഴിയില്ല.അതുകൊണ്ട് പാപമില്ലാത്ത,ന്യായപ്രമാണം പൂര്‍ണ്ണമായി നിവര്‍ത്തിച്ച, ശാപം ഏറ്റെടുക്കാന്‍ കഴിവുള്ള ഒരുവന്‍; സര്‍വലോകത്തിന്‍റെയും പാപം ഏറ്റെടുത്തു പാപത്തിന്‍റെ ശമ്പളമായ മരണം അനുഭവിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്റെ പാപത്തിനു പരിഹാരം വരികയുള്ളൂ.


അങ്ങനെ ഈ ഭൂമിയിലേക്ക്‌ വന്ന ഏക വ്യക്തി ആണ് യേശുക്രിസ്തു. യേശു ക്രിസ്തു തന്നെ തന്‍റെ സ്വന്ത വാക്കുകളില്‍ താന്‍ ഈ ഭൂമിയിലേക്ക്‌ വന്നതിന്‍റെ ലക്‌ഷ്യം വെളിപ്പെടുത്തുന്നുണ്ട്.ക്രിസ്തു വന്നത് മറ്റു പലരെയും പോലെ ഒരു മതം സ്ഥാപിക്കാനോ,നല്ല ഉപദേശങ്ങള്‍ തരാന്‍ വേണ്ടിയിട്ടോ,ഒരു നല്ല മാര്‍ഗം കാണിക്കാന്‍ വേണ്ടിയിട്ടോ ആയിരുന്നില്ല..പാപത്തിനു മറുവിലയായി തന്‍റെ ജീവനെ നല്‍കാന്‍ ആയിരുന്നു.


Mat 20:28 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു


അതിനെ പറ്റി പൌലോസ് ഇങ്ങനെ പറയുന്നു.


1Ti 2:6 എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.


പാപമില്ലാത്ത, ന്യായപ്രമാണം പൂര്‍ണ്ണമായും അനുസരിച്ച ക്രിസ്തു, നമുക്കുവേണ്ടി, പാപവും, ശാപവും ആയിത്തീര്‍ന്നു, അതിനാല്‍ യേശുക്രിസ്തുവിലെ വിസ്വസതാല്‍ ഇന്ന് ഒരുവന് പാപമോചനവും ദൈവത്തോട് നിരപ്പും ഉണ്ട്.


2Co 5:20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു. അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു


അതിനാല്‍ ഇന്ന് ദൈവം ഒരു വ്യക്തിയെ ന്യായം വിധിക്കുന്നത് അവന്‍ പാപിയയത് കൊണ്ടല്ല, അവന്‍ പാപം ചെയ്തത് കൊണ്ടുമല്ല. പാപികളായ നമ്മെ സ്നേഹിച്ച് നമുക്ക് വേണ്ടി പാപവും,ശാപവും,ദൈവനീതിയുമായിതീര്‍ന്ന യേശുക്രിസ്തുവിനെയും, അവന്‍റെ സുവിശേഷത്തെയും തള്ളിക്കളഞ്ഞുകൊണ്ട് നാം വീണ്ടും പാപത്തെ സ്നേഹിച്ചു, അതില്‍ തുടരുന്നത് കൊണ്ടാണ്.


Joh 3:16-18 തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.

 എന്നാല്‍ ദൈവം പാപത്തിന്‍റെ നിര്‍വചനം ഒരിക്കലും മാറ്റിയിട്ടില്ല,

പുതിയനിയമത്തിലും പാപത്തിന്‍റെ നിര്‍വചനംഇങ്ങനെയാണ്.

അപ്പോസ്തോലനായ  യോഹന്നാന്‍പറയുന്നു.പാപം കല്പനാലംഘനം തന്നെ.( Sin Is the transgression of the LAW) 1 യോഹന്നാന്‍ 3:4
 

ദൈവത്തിനു മാറ്റം ഇല്ലാത്തിടത്തോളം ദൈവം പാപത്തിനു കൊടുത്തിരിക്കുന്ന നിര്‍വചനതിനും മാറ്റം വരികയില്ല. 

പാപത്തിനു യേശുക്രിസ്തുവില്‍ ദൈവം ശിക്ഷ വിധിക്കുകയും യേശുക്രിസ്തുവില്‍ പാപത്തിനു പരിഹാരം ഒരുക്കുകയും ആണ് ദൈവം ചെയ്തത്.ഇന്ന് ദൈവം രക്ഷിക്കപെടതവനെ ന്യായം വിധിക്കുന്നത്, യേശുക്രിസ്തുവില്‍ വിശ്വസിക്കാത്തത് കൊണ്ടാണ്, അത് പാപത്തിനു അർത്ഥ വ്യത്യാസം വന്നത് കൊണ്ടല്ല.മറിച്ച് അവന്‍റെ പാപത്തിനു പരിഹാരം ഒരുക്കിയത് കൊണ്ടാണ്.

ബ്രദർ ജിനുനൈനാൻ