പാപത്തിൽ നിന്നും സ്വതന്ത്രമാക്കുന്ന ഉപദേശ രൂപം : Jinu Ninan
പാപത്തിൽ നിന്നും സ്വതന്ത്രമാക്കുന്ന ഉപദേശ രൂപം
ജിനു നൈനാൻ
റോമൻ 6 : 17എന്നാൽ നിങ്ങൾ *പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശ രൂപത്തെ ഹൃദയപൂർവം അനുസരിച്ച് പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു* നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം
കൊലൊസ്സ്യർ 2 :6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും *നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും* സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ഈ വാക്യങ്ങളിൽ നിന്നും പൗലോസ് റോമയിലെയും കൊലോസ്യയിലെയും വിശ്വാസികളെ ഒരു ഉപദേശ രൂപം പഠിപ്പിച്ചു എന്നും, *ആ ഉപദേശരൂപം അവർ ഹൃദയപൂർവം അനുസരിച്ചപ്പോൾ അവർ പാപത്തിൽ നിന്നും എന്നെന്നേക്കുമായി സ്വതന്ത്രർ ആയി എന്നും നമുക്ക് മനസിലാക്കാം*.അത് പോലെ, കൊലൊസ്സ്യയിലെ വിശ്വാസികളെ പൗലോസ് താൻ പഠിപ്പിച്ച ഉപദേശത്തിൽ ഉറച്ചു നില്ക്കാൻ ആവശ്യപ്പെടുന്നു.
എന്താണ് പൗലോസ് റോമയിലെയും , കൊലോസ്യയിലെയും വിശ്വാസികളെ പഠിപ്പിച്ച, പാപത്തിൽ നിന്നും എന്നെന്നേക്കുമായി *അവരെ സ്വതന്ത്രർ ആക്കിയ ആ ആ ഉപദേശ രൂപം.????*
അത് മനസ്സിലാക്കണമെങ്കിൽ ഈ റോമാ ലേഖനത്തിലെയും,കൊലൊസ്സ്യ ലേഖനത്തിലെയും ഇതുമായി ബന്ധപ്പെട്ടു പൗലോസ് എഴുതുന്ന കാര്യങ്ങൾ ശ്രദ്ധാ പൂർവ്വം വായിച്ചാൽ മതിയാകും. അതിലെ പ്രധാനപ്പെട്ട ചില വാക്യങ്ങൾ എടുത്തെഴുതുന്നു
റോമാ ലേഖനം അധ്യായം 6
6 *നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന്* നമ്മിലുള്ള പഴയ മനുഷ്യൻ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു.( https://www.bible.com/en-GB/bible/1685/ROM.6.malclBSI)
7 മരിച്ചവൻ പാപത്തിൽനിന്ന് *അങ്ങനെ മോചനം പ്രാപിച്ചിരിക്കുന്നു.*
11 അവ്വണ്ണം നിങ്ങളും *പാപസംബന്ധമായി മരിച്ചവർ എന്നും* ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും *നിങ്ങളെത്തന്നെ എണ്ണുവിൻ*. മരണത്തിൽനിന്നും ജീവൻ പ്രാപിച്ചവരെന്ന നിലയിൽ, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്ക്കുകയും ചെയ്യുക.
14 നിയമത്തിനല്ല, ദൈവകൃപയ്ക്കത്രേ നിങ്ങൾ വിധേയരായിരിക്കുന്നത്; അതുകൊണ്ട് *പാപം ഇനി മേൽ നിങ്ങളെ ഭരിക്കുകയില്ല.*
യേശുക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുകയാൽ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേൽ അധികാരമില്ലെന്നു നാം അറിയുന്നു
10,11 പാപത്തെപ്രതി അവിടുന്നു ഒരിക്കൽ മാത്രം മരിച്ചു; അവിടുന്ന് ഇപ്പോൾ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു.
*അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾ മരിച്ചു എന്നും* ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേർന്നാണു ജീവിക്കുന്നതെന്നും *കരുതിക്കൊള്ളുക*.
22 ഇപ്പോൾ *പാപത്തിൽനിന്നു നിങ്ങൾ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു*; നിങ്ങൾ ദൈവത്തിന്റെ ദാസന്മാരാണ്; നിങ്ങൾക്കുള്ള നേട്ടം ദൈവത്തിനു സമ്പൂർണമായി സമർപ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്റെ അന്ത്യം അനശ്വരജീവനുമാകുന്നു
കൊലോസ്യ ലേഖനം അധ്യായം 2,3
6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; 7അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും നിങ്ങൾക്ക് *ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും* സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
10 എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ *നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു*
11 11നിങ്ങൾ *ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദന നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു*. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. (https://www.bible.com/bible/2431/COL.2.msv)
3:9,10 നിങ്ങൾ *പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു*, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
ഈ വാക്യങ്ങളിൽ കൂടി പൗലോസ് പ്രസ്താവിക്കുന്നത്, ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ഒരുവൻറെ ജഡ ശരീരം അധവാ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യൻ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നീ സത്യങ്ങൾ ആണ്.
അതായത് ചുരുക്കത്തിൽ പൗലോസ് റോമയിലെയും , കൊലോസ്യയിലെയും , മറ്റു എല്ലാ സഭകളിലും പഠിപ്പിച്ച പാപത്തിൽ നിന്നും മനുഷ്യനെ സ്വതന്ത്രൻ ആക്കുന്ന ഉപദേശ രൂപം ഇതാണ്:
ഒരുവൻ മാനസാന്തരപ്പെട്ടുയേശുക്രിസ്തുവിൽ വിശ്വസിച്ച നിമിഷം , അവൻ്റെ പഴയ മനുഷ്യൻ അഥവാ പാപസ്വഭാവം ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു, അടക്കപ്പെട്ടു നീങ്ങിപ്പോയി.അവൻ ഒരു പുതിയ സൃഷ്ടിയായി ഉയിർത്തെഴുന്നേറ്റു എന്ന്റോമാലേഖനത്തിൽ കൂടി പൗലോസ് സ്ഥാപിക്കുന്നു ( റോമർ 6 :1 -11 ) . അതെ കാര്യം തെന്നെ വേറൊരു രീതിയിൽ കൊലോസ്യ ലേഖനത്തിലും ഉറപ്പിക്കുന്നു.ഒരുവൻ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിൽ വിശ്വസിച്ച നിമിഷം അവൻ്റെ ജഡശരീരം അധവാ പാപസ്വഭാവം , ഹൃദയത്തിൻറെ അഗ്രചർമ്മം, പാപശരീരം,പരിശ്ചേദന ചെയ്യപ്പെട്ടു, മുറിച്ചു മാറ്റപ്പെട്ടു,എന്നെന്നേക്കുമായി നീക്കിക്കളഞ്ഞു.( കൊലൊസ്സ്യർ 2:6 -11 )
ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്മേൽ മരണത്തിനു അധികാരം ഇല്ലാതിരുന്നതു പോലെ, ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേറ്റവരുടെ മേൽ പാപത്തിനു ഇനി അധികാരമില്ല. *അങ്ങനെ അവൻ പാപത്തിൽ നിന്നും, പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വതന്ത്രൻ ആയിത്തീർന്നു.*
ഈ രണ്ടു ലേഖനങ്ങളിൽ വീണ്ടും ജനിച്ച ഒരുവനിൽ പാപസ്വഭാവം അഥവാ പഴയ മനുഷ്യൻ എന്നെന്നേക്കുമായി അവനിൽ നിന്നും നീക്കപ്പെട്ടു എന്നും അവൻ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വതന്ത്രൻ ആയി എന്നും തെളിയിക്കുവാൻ രണ്ടു സാദൃശ്യങ്ങൾ ആണ് പൗലോസ് ഉപയോഗിക്കുന്നത്, ഒന്ന് ക്രൂശീകരണത്തിൽ കൂടിയുള്ള മരണവും അടക്കപ്പെടലും, മറ്റൊന്ന് പരിശ്ചേദനയും. രണ്ടിലും ഒരിക്കലും തിരിച്ചു വരാതെ വണ്ണം ഉള്ള പഴയ മനുഷ്യൻ്റെ, പാപഹൃദയത്തിൻ്റെ മാറ്റപ്പെടൽ ആണ് സാദൃശ്യമാക്കുന്നതു.
*ഇന്ന് അനേകര്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള പല മാർഗ്ഗങ്ങൾ പഠിപ്പിക്കാറുണ്ട്, ഉപവാസം , പ്രാര്‍ത്ഥന, പാപ സാഹചര്യങ്ങളെ ഒഴിഞ്ഞിരിക്കുക, കൂട്ടായ്മ ആചരിക്കുക, പാപങ്ങളെ മനുഷ്യരോട് ഏറ്റു പറയുക,ശാരീരികമായ അച്ചടക്കം പാലിക്കുക തുടങ്ങി അനേക കാര്യങ്ങള്‍.*
പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച; അത് തിരിച്ചറിഞ്ഞ ദൈവമക്കള്‍ മുകളില്‍ പറയുന്ന പല കാര്യങ്ങളും ആത്മീക വര്‍ധനയ്ക്ക്,വിശുദ്ധ ജീവിതത്തിനു വേണ്ടി, വിജയകരമായ ക്രിസ്തീയ ജീവിതത്തിനു വേണ്ടി ചെയ്യേണ്ടതാണ് , *എന്നാല്‍ ഇവയൊന്നും മൂലം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാം എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല.മാത്രമല്ല പാപത്തിൽ നിന്നും യഥാർത്ഥത്തിൽ സ്വാതന്ത്ര്യം പ്രാപിച്ചു എന്ന തിരിച്ചറിവില്ലാതെ ചെയ്യുന്ന ഈ കാര്യങ്ങൾ യഥാർത്ഥ ഫലം തരികയുമില്ല.*
യഥാർത്ഥത്തിൽ പാപത്തിനു മുകളിലുള്ള വിജയവും ( Victory over Sin ) പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും (Freedom from Sin) അജഗജാന്തര വ്യത്യസം ഉള്ള രണ്ടു പദങ്ങൾ ആണ്.*അടിസ്ഥാനപരമായ ഈ കാര്യത്തിൽ പലരും അജ്ഞർ ആണ്. ഈ അടിസ്ഥാന കാര്യത്തിൽ ഉള്ള അജ്ഞത പലരുടെയും ക്രിസ്തീയ ജീവിതം സ്വന്ത ശക്തിയിൽ ആശ്രയിച്ചുള്ള പരിശ്രമങ്ങൾ മാത്രം ആയിത്തീർക്കുന്നു.8
അതിനു കാരണം ഒരുവൻ പാപത്തിൽ നിന്നും സ്വതന്ത്രൻ ആയി എന്നുള്ള തിരിച്ചറിവില്ലാതെ അവനു ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുവാനോ, കർത്താവിൽ വസിക്കുവാനോ , മനസ്സ് പുതുക്കുവാനോ, അവയവങ്ങളെ കർത്താവിനു സമർപ്പിക്കുവാനോ കഴിയുകയില്ല.
അതിനാൽ ആണ് പൗലോസ് വ്യക്തമായും ഈ ക്രമത്തിൽ തന്നെ കാര്യങ്ങളെ വിശദീകരിക്കുന്നത്.
റോമർ 6: 22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു
വിശുദ്ധീകരണം പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ഫലമാണ്, പാപത്തിൽ നീന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്ന തിരിച്ചറിവിൽ , കർത്താവിൽ വസിക്കുമ്പോൾ, കർത്താവ് നമ്മിൽ വസിച്ചു പുറപ്പെടുവിക്കുന്നതാണ്.
യോഹന്നാൻ 15: 4 എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല
നാം കർത്താവിൽ വസിക്കണമെങ്കിൽ അതിനു മുൻപായി നമ്മെ ദൈവം ആദമിൽ നിന്നും, വേർപെടുത്തി, ആദാമ്യ പാപസ്വഭാവത്തിൽ നിന്നും സ്വതന്ത്രൻ ആക്കി എന്ന് തിരിച്ചറിയേണ്ടത് തികച്ചും ആവശ്യമാണ്.
*അങ്ങനെ നാം അറിയുകയും പഠിപ്പിക്കുകയും ചെയ്യാതെ നാം വിശുദ്ധീകരണത്തിനുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കുമ്പോൾ എങ്കിൽ നാം ചെയ്‌യുന്നത് കുതിരയെ വണ്ടിയുടെ പുറകിൽ കെട്ടുക (putting the cart before the horse)എന്ന പഴഞ്ചൊല്ല് പോലെയാണ്.*
നാം അധിപ്രധനമായി ശ്രദ്ധിക്കേണ്ട വിഷയം, *രക്ഷിക്കപ്പെട്ടവരോട് പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനെക്കുറിച്ച് ദൈവവചനം പറയുന്ന ഒരുസ്ഥലത്തു പോലും, നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണം എന്നുള്ള കല്പനയോ, നിങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള വാഗ്ദാനമോ, പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ദൈവ വചനംപഠിപ്പിക്കുന്നില്ല.*
മറിച്ചു വീണ്ടും ജനിച്ചവരോട്, നിങ്ങളുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു , പഴയ പാപ ഹൃദയം മാറ്റപ്പെട്ടു , ജഡശരീരം, ഹൃദയത്തിൻറെ അഗ്രചർമ്മം, പാപശരീരം ഇവ പരിശ്ചേദന ചെയ്യപ്പെട്ടു, മുറിച്ചു മാറ്റപ്പെട്ടു, നീക്കിക്കളഞ്ഞു, കുഴിച്ചിടപ്പെട്ടു . അതിലൂടെ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു,യേശുക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നു എന്നുമുള്ള സത്യം വ്യക്തമായി പഠിപ്പിക്കുകയാണ് .ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ പഴയതു, കഴിഞ്ഞു പോയി, ആ സത്യം നിങ്ങള്‍ അറിയേണം എന്ന് അവരെ പഠിപ്പിക്കുകയാണ്.
കാരണം,കര്‍ത്താവിനോട് കൂടി ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു, അടക്കകപ്പെട്ടു, എന്നിൽ നിന്നും എന്നെന്നേക്കുമായി നീക്കപ്പെട്ടു എന്നു വിശ്വാസത്താല്‍ തിരിച്ചറിയുമ്പോള്‍ ആണ് നാം യഥാര്‍ത്ഥത്തില്‍ പാപപ്രമാണത്തില്‍ നിന്നും, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നത്.
എന്നാല്‍ എന്ത് കൊണ്ട് യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ച പലരും ഇന്നും പാപത്തിനു അടിമയായി ജീവിക്കുന്നു എന്നും, വിജയകരമായ ക്രിസ്തീയ ജീവിതം സാധ്യമാകുന്നില്ല എന്നും ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയരുന്നുണ്ടാകാം,*അതിനു പല കാരണങ്ങള്‍ ഉണ്ട്, എന്നാല്‍ അതില്‍ ഏറ്റവും പ്രധാന കാരണം കര്‍ത്താവ് തന്നെ പറയുന്നു.*
*യോഹന്നാന്‍ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.*
യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് പകരമായി മരിച്ചു എന്നുള്ള സുവിശേഷം വിശ്വസിക്കുന്ന പലരും,ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്തതിന്‍റെ കാരണവും ദൈവവചനം പറയുന്നു.
റോമര്‍ 10:17 വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.
യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് പകരമായി മരിച്ചു,അതിനാല്‍ വിശ്വാസത്താല്‍ പാപമോചനം പ്രാപിക്കാം എന്നുള്ള സുവിശേഷം പ്രസംഗിക്കുന്ന മിക്കവരും,നാം വിശ്വസിക്കുമ്പോൾ നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ മരിക്കുന്നു എന്നും,നീക്കപ്പെടുന്നു എന്നും അതിനാല്‍ വിശ്വാസത്താല്‍ നമുക്ക് പാപത്തിന്‍റെ അടിമത്വത്വതില്‍ നിന്നും എന്നെന്നേക്കും സ്വതന്ത്രര്‍ ആകാം എന്നുമുള്ള സുവിശേഷം പ്രസംഗിക്കുന്നില്ല, അതിനാല്‍ അത് വിശ്വാസമാകുന്നില്ല അതിനാല്‍ തന്നെ പലരും സ്വതന്ത്രര്‍ ആകുന്നുമില്ല.
*ഇത് വായിക്കുന്ന, വീണ്ടും ജനിച്ച പ്രിയപ്പെട്ടവരേ നിങ്ങൾ സ്വയം ചോദിച്ചു നോക്കൂ,നിങ്ങൾ എപ്പോഴെങ്കിലും ഈ സത്യം കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടുണ്ടോ? ഈ സത്യം യഥാർത്ഥമായി പ്രസംഗിക്കുന്ന എത്ര സന്ദേശങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ട്?എത്ര പ്രാസംഗികർ ഇത് വ്യക്തമായി പ്രസംഗിക്കുന്നു?*
നിങ്ങളുടെ പഴയമനുഷ്യൻ അഥവാ പാപത്തിൻറെ ഉറവയായിരുന്ന പാപസ്വഭാവം ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു, നിങ്ങളിൽ നിന്നും നീക്കപ്പെട്ടു എന്ന സത്യമാണോ, അതോ നിങ്ങൾ വീണ്ടും വീണ്ടും പഴയ മനുഷ്യനെ ക്രൂശിച്ചു കൊണ്ടേയിരിക്കണം എന്ന സന്ദേശം ആണോ നിങ്ങൾ കേട്ടിരിക്കുന്നത്?
*നിങ്ങൾ പാപത്തിൽ നിന്നും സ്വതന്ത്രർ ആയി എന്നുള്ള സത്യം ഹൃദയ പൂർവ്വം വിശ്വസിക്കാതെ , കർത്താവിൽ വസിക്കുക എന്ന സത്യം അനുസരിക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ?*
*നിങ്ങൾ പാപത്തിൽ നിന്നും സ്വതന്ത്രർ ആയി എന്നുള്ള സത്യം അറിയാതെ, വിശുദ്ധ ജീവിതത്തിനുള്ള മാർഗ്ഗങ്ങൾ ആരായുന്നവർ ആണോ നിങ്ങൾ ?*
ഈ സത്യങ്ങൾ യഥാർത്ഥമായി പഠിപ്പിക്കുകയും , മനസ്സിലാക്കുകയും ചെയ്തില്ല എങ്കിൽ എന്താണ് വിഷയം എന്ന് പലരും ചോദിക്കാറുണ്ട്
യേശുക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ ഏറ്റെടുത്തു മരിച്ചു എന്നുള്ള സത്യം നിങ്ങള്‍ കേള്‍ക്കാതെയോ, വിശ്വസിക്കാതെയോ, ഏറ്റെടുത്തു കർത്താവിനു ജീവിതം സമർപ്പിക്കാതെയോ ഇരുന്നാല്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായും നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുകയില്ല,അതിനാല്‍ തന്നെ നിങ്ങള്‍ നിത്യ നരകത്തിനു യോഗ്യനാവുകയും ചെയ്യും.
ഇനി നിങ്ങൾ കർത്താവിനു ജീവിതം സമർപ്പിച്ചവർ ആണ് എങ്കിലും, കർത്താവ് നിങ്ങളുടെ കഴിഞ്ഞ കാല പാപങ്ങൾ എല്ലാം ക്ഷമിച്ചു എന്ന് ഹൃദയ പൂർവ്വം വിശ്വസിച്ചില്ല എങ്കിൽ *നിങ്ങൾ ആത്മനിന്ദയിൽ നിന്നും ( Self - condemnation) നിന്നും മോചിതർ ആകില്ല.അത് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ ഇപ്പോഴും പുറകിലേക്ക് വലിക്കുന്നതാകും*
അപ്രകാരം തന്നെ ഞാന്‍,വീണ്ടും ജനിച്ചപ്പോള്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, ഏറ്റെടുക്കുന്നില്ല,അതിനു ഹൃദയ പൂർവ്വം സമർപ്പിക്കുന്നില്ല *എങ്കില്‍ നിങ്ങള്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുകയില്ല.അതിനാൽ തന്നെ നിങ്ങള്ക്ക് കർത്താവിൽ യഥാർത്ഥമായി വസിക്കുവാനോ, വിശുദ്ധീകരണം പ്രാപിക്കുവാനോ കഴിയില്ല.*
ഒരുവൻ യേശുക്രിസ്തു തൻ്റെ പാപങ്ങൾക്ക് വേണ്ടി മരിച്ചു (റോമർ 5 :8) എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശിക്ഷയിൽ നിന്നും, സ്വയ ശിക്ഷാവിധിയിൽ ( Self - condemnation) നിന്നും വിടുതൽ പ്രാപിക്കുന്നു.
അത് പോലെ തന്നെ ഒരുവൻ താൻ ക്രിസ്തുവിനോട് കൂടെ മരിച്ചു (റോമർ 6 :8) എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശക്തിയിൽ നിന്നും വിടുതൽ പ്രാപിക്കുന്നു.അത് അനുഭവിക്കാൻ കഴിയുന്നു.
ദൈവവചനത്തിലെ ഏതു സത്യവും, നാം വിശ്വാസത്താല്‍ ഏറ്റെടുത്തില്ല എങ്കില്‍ നമുക്ക് പ്രയോജനം ആകുകയില്ല.
എന്നാല്‍ ഈ രണ്ടു സത്യങ്ങളും അറിയുകയും ഹൃദയപൂര്‍വ്വം വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തികള്‍, പാപക്ഷമ പ്രാപിക്കുക മാത്രമല്ല, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രര്‍ ആകുകയും ചെയ്യും
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ നിങ്ങള്‍ ഈ മഹല്‍ സത്യം അറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യേശുക്രിസ്തു ക്രൂശില്‍ മരിച്ചതു നിങ്ങൾക്ക് പാപക്ഷമ ലഭിക്കുവാൻ മാത്രമായിരുന്നില്ല, പകരം നിങ്ങളുടെ പാപഹൃദയം മാറ്റപ്പെടുവാൻ കൂടിയായിരുന്നു.യേശുക്രിസ്തുവിൽ കൂടി ദൈവം ക്രൂശിൽ ചെയ്ത ഹൃദയ മാറ്റ ശസ്ത്രക്രിയയിൽ കൂടി നിങ്ങൾക്കു ഒരു പുതിയ ഹൃദയത്തെ കർത്താവ് തന്നു.ആ ഹൃദയത്തിൽ കർത്താവ് തൻ്റെ ആത്മാവിൽ വസിക്കുന്നു.( ഗലാത്യർ 2:20)
ആ സത്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിയുമ്പോള്‍, ആ സത്യത്തില്‍ നിങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും,ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാനും കഴിയും. ഈ സത്യം അറിയുവാന്‍ ദൈവം നിങ്ങളുടെ ഹൃദയ ദൃഷ്ടികളെ പ്രകാശിപ്പിക്കുവാനും അതിനാൽ ക്രിസ്തുവിൽ കൂടി ദൈവം സൗജന്യമായി നൽകിയ യഥാർത്ഥ സ്വാതന്ത്ര്യത്തെ അനുഭവിക്കുവാനും ഇടയാകട്ടെ.
*യോഹന്നാൻ 8: 32 എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു*
*കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ*
ബ്രദർ ജിനു നൈനാൻ