Articles

സഭയും മഹാപീഡനവും ഒരു പഠനം

Date Added : 03-09-2019

സഭയും മഹാപീഡനവും ഒരു പഠനം:  Brother  Jinu Ninan
                                                                                                                                                   

യേശുക്രിസ്തു പാപപരിഹാരത്തിനായി ഒരിക്കല്‍ ഭൂമിയില്‍ വന്നു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപം ഏറ്റെടുത്തു പാപിയായ മനുഷ്യനു പകരമായി മരിച്ചു എന്നും, തന്നെ കാത്തിരിക്കുന്നവരെ ചേര്‍ക്കുവാന്‍ രണ്ടാമത്  വരുമെന്നും, കര്‍ത്താവിന്‍റെ രണ്ടാം വരവില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുനെല്‍ക്കും എന്നും, ക്രിസ്തുവില്‍ ഉള്ള ജീവനോടെയുള്ളവര്‍ തേജസ്കരിക്കപ്പെട്ടു കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും എന്നും എല്ലാ യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികളും വിശ്വസിക്കുന്നു.ഈ വിശ്വാസത്തിൽ കർത്താവിനെ വിശുദ്ധിയോടെ കാത്തിരിക്കുന്ന എല്ലാ ദൈവമക്കളും കർത്താവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടും.
                                                                                                                                                                         

എന്നാല്‍ കര്‍ത്താവിന്‍റെ രണ്ടാം വരവിനെ കുറിച്ച് വിശ്വാസികളുടെ ഇടയില്‍ പ്രമുഖമായ രണ്ടു ഉപദേശങ്ങള്‍ ഉണ്ട്.അതില്‍ പ്രധാനമായത് കര്‍ത്താവിനു ഇനിയും രണ്ടു വരവ്, അല്ലെങ്കില്‍ കര്‍ത്താവിന്‍റെ ഇനിയുള്ള വരവിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട് എന്നതാണ്. അതായതു കര്‍ത്താവ്‌ ഇനി ഒരിക്കല്‍ രഹസ്യമായി വരും എന്നും കര്‍ത്താവിന്‍റെ രഹസ്യ  വരവില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുനെല്‍ക്കും എന്നും ക്രിസ്തുവില്‍ ഉള്ള ജീവനോടെയുള്ളവര്‍ തേജസ്കരിക്കപ്പെട്ടു കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും എന്നും, അതിനു ശേഷം എതിര്‍ ക്രിസ്തു വെളിപ്പെടുകയും ,7 വര്ഷം പീഡനവും പീഡനകാലത്തിന്‍റെ ഒടുവില്‍ കര്‍ത്താവ്‌ സഭയുമായി പരസ്യമായി വരികയും എതിര്‍ക്രിസ്തുവിനെയും കൂട്ടരെയും പരാജയപ്പെടുത്തി എതിര്‍ക്രിസ്തുവിനെ തീപ്പോയ്കയില്‍ തള്ളിയിട്ടു ആയിരം ആണ്ടു വാഴ്ച തുടങ്ങുകയും ചെയ്യും എന്നതാണ് ഈ ഉപദേശത്തിന്‍റെ കാതല്‍. ഇതിനെ Pre-Tribulation  rapture theory  എന്ന് വിളിക്കുന്നു.
                                                                                                                                                       

എന്നാല്‍ അത്ര മാത്രം പ്രബലമല്ലാത്ത ഉപദേശം ആണ് അടുത്തത് , അതില്‍ കര്‍ത്താവ്‌ ഇനി ഒരിക്കല്‍ കൂടി മാത്രമേ വരികയുള്ളൂ എന്നും.അത് പരസ്യമായുള്ളതും, എതിര്‍ ക്രിസ്തു വെളിപ്പെട്ടതിനു ശേഷം ഉള്ള വരവാണ് എന്നും, ആ പരസ്യ വരവ്  മഹോപദ്രവകാലം കഴിഞ്ഞിട്ടാണ് എന്നുള്ളതും ആണ്.ആ കര്‍ത്താവിന്‍റെ രണ്ടാം പരസ്യ വരവില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുനെല്‍ക്കും എന്നും, ക്രിസ്തുവില്‍ ഉള്ള ജീവനോടെയുള്ളവര്‍ തേജസ്കരിക്കപ്പെട്ടു കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും,എന്നും അവര്‍ കര്‍ത്താവിനെ എതിരേറ്റു  ഭൂമിയില്‍ വന്നു എതിര്‍ക്രിസ്തുവിനെയും കൂട്ടരെയും പരാജയപ്പെടുത്തി, എതിര്‍ക്രിസ്തുവിനെ തീപ്പോയ്കയില്‍ തള്ളിയിട്ടു ആയിരം ആണ്ടു വാഴ്ച തുടങ്ങുകയും ചെയ്യും എന്നതാണ് ഈ ഉപദേശത്തിന്‍റെ കാതല്‍ ഇതിനെ post-Tribulation  rapture theory  എന്ന് വിളിക്കുന്നു.
                                                                                                                                                      

ഇത് കൂടാതെ AD 70 കര്‍ത്താവ്‌ വന്നു എന്നും സഭയെ ചേര്‍ത്ത് കഴിഞ്ഞു എന്നും പഠിപ്പിക്കുന്ന preterism എന്ന ദുരുപദേശവും ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ആ വിഷയം മുന്‍പ് ചര്‍ച്ച ചെയ്തിട്ടുള്ളതായതിനാലും, ഇപ്പോൾ അധികം പ്രചാരം ഇല്ലാത്തതിനാലും  ഇപ്പോള്‍ ചര്‍ച്ചാവിഷയം ആക്കുന്നില്ല.

ഈ ലേഖനത്തില്‍ പ്രബലമായ post &  pre- tribulation  ഉപദേശങ്ങളെ ദൈവവചന അടിസ്ഥാനത്തില്‍ ചുരുക്കമായി വിശകലനം ചെയ്യുകയാണ്.


പരമ പ്രധാനമായി നാം മനസ്സിലാക്കേണ്ട കാര്യം ഈ രണ്ടു ഉപദേശങ്ങളും രക്ഷയെ ബാധിക്കുന്നത് അല്ല, അതിനാല്‍ രണ്ടും ദുരുപദേശങ്ങളല്ല.രണ്ടു ഉപദേശങ്ങളും കര്‍ത്താവിന്‍റെ വരവിനു വേണ്ടി ഒരുങ്ങി കാത്തിരിക്കാന്‍ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.കര്‍ത്താവിന്‍റെ വരവില്‍ ( രഹസ്യമോ, പരസ്യമോ) ഒരു വ്യക്തി എടുക്കപ്പെടുന്നതിന്‍റെ അടിസ്ഥാനം post- pre- tribulation ഉപദേശങ്ങളില്‍ ഏതു വിശ്വസിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്ല, മറിച്ചു ആ വ്യക്തി ഒരുങ്ങി ഇരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ്.

അഥവാ കർത്താവ് വരുമ്പോൾ പ്രധാനമായും നോക്കുന്നത് നാം post അല്ലെങ്കിൽ pre- tribulation ഇതിൽ ഏതാണ്  വിശ്വസിക്കുന്നത് എന്നല്ല, മറിച്ചു ഒരു മണവാട്ടിയെപ്പോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയോടെ,നിർമ്മലതയോടെ വിശുദ്ധിയോടെ    ഒരുങ്ങിയിരിക്കുന്നുവോ എന്നാണ്. post- pre- tribulation സംവാദങ്ങളിൽ മുഴുകി നാം നമ്മുടെ ഒരുക്കവും നിർമ്മലതയും, ഏകാഗ്രതയും നഷ്ടപ്പെടുത്തിയാൽ ഇതിൽ ഏതു വിശ്വസിച്ചാലും നമുക്ക് നഷ്ടം സംഭവിക്കും എന്നു നാം അറിഞ്ഞിരിക്കണം.   


എന്നാല്‍ തിരുവചനത്തിലെ എല്ലാ ഉപദേശങ്ങളെയും നാം വ്യക്തമായി മനസ്സിലാക്കുകയും,പഠിക്കുകയും ,പഠിപ്പിക്കുകയും വേണം .മാത്രമല്ല , ഇതിൽ ഏതു ഉപദേശമാണ് ദൈവവചനത്തോട് ചേർന്ന് നിൽക്കുന്നത് എന്നും  നമ്മെ കർത്താവിനു വേണ്ടി ഒരുക്കാൻ കൂടുതൽ പ്രാപ്തരാക്കുന്നതു എന്നും നാം അറിഞ്ഞിരിക്കണം. അതിനാല്‍  ഈ ലേഖനത്തെ ആ തരത്തിൽ ഉള്ള ഒരു പഠന വിഷയം എന്ന നിലയില്‍ മാത്രം  കാണുക


ഒന്നാമതായി കര്‍ത്താവിന്‍റെ രഹസ്യ വരവും, മഹോപദ്രവത്തിന് മുന്‍പുള്ള രഹസ്യ എടുക്കപ്പെടലും പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പത്തു  വ്യാഖ്യാന ബുദ്ധിമുട്ടുകളും, ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങളും താഴെ കൊടുക്കുന്നു.( പത്തിൽ കൂടുതൽ ഉണ്ട് എങ്കിലും ലേഖനത്തിൻ്റെ പരിമിതിയിൽ പ്രധാന പത്തു കാര്യങ്ങൾ മാത്രം എഴുതുന്നു) 

1.           Pre –tribulation  ഉപദേശത്തില്‍ സഭ മഹോപദ്രവത്തില്‍ കടക്കാതെ എടുക്കപ്പെടും എന്ന് പറയുന്നു എന്നാല്‍ ബൈബിളില്‍  രണ്ടിടതു  ആണ് മഹാപീഡനം  അഥവാ വലിയ കഷ്ടം ( great tribulation)  എന്ന  വാക്ക്  വരുന്നത്. രണ്ടിടത്തും  ദൈവസഭ, (തിരഞ്ഞെടുക്കപ്പെട്ടവര്‍, രക്ഷിക്കപെട്ടവര്‍, രക്ഷ  ദാനം ആയി ലഭിച്ചവര്‍) അതില്‍ കൂടി  പോകുന്നത്  ആയി  കാണുന്നു. വാക്യങ്ങള്‍. Mat 24:31  Rev 7:14

2.           Pre –tribulation   ഉപദേശത്തില്‍ ദൈവസഭ എടുക്കപ്പെടുന്നത് കര്‍ത്താവിന്‍റെ മേഘത്തിലെ രഹസ്യ വരവില്‍  ആണ്  എന്ന്    പറയുന്നു. എന്നാല്‍  കർത്താവിൻ്റെ  മേഘത്തിലെ വരവ്  രഹസ്യം  അല്ല,  എല്ലാ  കണ്ണും  കാണുന്നത്  പോലെ  ആണ്  എന്ന്  ദൈവവചനം  പറയുന്നു. വാക്യങ്ങള്‍.  Rev 1:7  Mat 24:31 

3.           Pre –tribulation   ഉപദേശത്തില്‍ സഭ മഹോപദ്രവത്തില്‍ കടക്കാതെ എടുക്കപ്പെടും എന്ന് പറയുന്നു എന്നാല്‍; ദൈവസഭ  എടുക്കപ്പെടുന്നത് അന്ത്യ കാഹളത്തില്‍  ആണ്  എന്ന്  ദൈവവചനം  പറയുന്നു.അന്ത്യ  കാഹളം  ഏഴാം  കാഹളം  ആണ്  അത് മഹാ പീഡനം  കഴിഞ്ഞിട്ടാണ്. വാക്യം  1Co 15:52 ( ഏഴാം കാഹളത്തിനു മുൻപാണ് "അന്ത്യ"  കാഹളം ( Last Trumpet)  എന്ന വാദം ബാലിശം ആണ് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ.)


4.           അന്ത്യ കാഹളത്തില്‍  ദൈവത്തിന്‍റെ  മര്‍മ്മം  തന്‍റെ  പ്രവാചകന്മാര്‍ക്കു  അറിയിച്ചത്  നിവര്‍ത്തിയാകും  എന്ന്  ദൈവവചനം പറയുന്നു (Revelation 10:7)  . അത്  മരിച്ചവരുടെ  ഉയിര്‍പ്പും, ജീവനോടുള്ളവരുടെ  തേജസ്കരണവും  ആണ്, ദൈവ  സഭ  കര്‍ത്താവിനോടു  ചേരുന്നത്  ആണ്. 1Co 15:51,  Eph 5:32

5.           Pre –tribulation   ഉപദേശത്തില്‍  ദൈവസഭ എടുക്കപ്പെടുന്നത് എതിര്‍ ക്രിസ്തു വെളിപ്പെടുന്നതിനു മുന്‍പാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ  പ്രത്യക്ഷതയും, നമ്മുടെ  അവന്‍റെ  അടുക്കല്‍  ഉള്ള  സമാഗമവും , എതിര്‍  ക്രിസ്തു  വെളിപ്പെട്ട ശേഷം  മാത്രം  ആണ് എന്ന്  ദൈവവചനം വ്യക്തമായി   പറയുന്നു. 2Th 2:3

6.           Pre –tribulation   ഉപദേശത്തില്‍  പീഡനത്തിന് മുന്‍പ് കര്‍ത്താവിന്‍റെ രഹസ്യ വരവില്‍ സഭ എടുക്കപ്പെടുകയും, പിന്നീടു കര്‍ത്താവ്‌ പരസ്യമായി ന്യായവിധിക്കായി വരുന്നത് കര്‍ത്താവിന്‍റെ നാളും ആണ്എ. ന്നാല്‍ ക്രിസ്തുവിന്‍റെ  സഭയെ  ചേര്‍ക്കാനുള്ള  വരവ്  കര്‍ത്താവിന്‍റെ  നാളില്‍  ആണ് എന്ന്  ദൈവവചനം  പറയുന്നു,  അതിനായി  ആണ്  നാം  കാത്തിരിക്കുന്നത്  എന്ന്  ദൈവവചനം  വ്യക്തമായി  പറയുന്നു. 1Th 5:2, 2Pe 3:10

കര്‍ത്താവിന്‍റെ  നാള്‍  സംഭവിക്കുന്നത്‌, മഹാപീഡനം  കഴിഞ്ഞിട്ടാണ്. Rev 6:12

7.           കര്‍ത്താവ്‌  രഹസ്യമായി വരും എന്നും രഹസ്യമായി സഭയെ  സഭയെ  കൊണ്ട് പോയി, ഏഴു  വര്ഷം  ( മധ്യകാശത്തില്‍?, സ്വര്‍ഗത്തില്‍? ) കഴിഞ്ഞ ശേഷം പരസ്യമായി   വരും എന്ന്  തെളിയിക്കുന്ന വ്യക്തമായ   ഒരു  വാക്യം  പോലും  ബൈബിളില്‍  ഇല്ല. പ്രധാനമായ ഈ ഉപദേശം വ്യക്തമായ വാക്യങ്ങള്‍ ഇല്ലാതെ വ്യാഖ്യാനങ്ങളിൽ മാത്രമാണ്  സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്


8.           Pre –tribulation   ഉപദേശത്തില്‍ കര്‍ത്താവിന്‍റെ വരവില്‍ മണവാട്ടി സഭ എടുക്കപ്പെട്ടതിനു ശേഷം ബാക്കിയുള്ള തള്ളപ്പെട്ട വിശ്വാസികള്‍ മഹോപദ്രവത്തില്‍ കൂടി കടന്നു പോകുകയും, തള്ളപ്പെട്ട വിശ്വാസികള്‍ എതിര്‍ക്രിസ്തുവിനെ നമസ്കരിക്കാതെ രക്തസാക്ഷികള്‍ ആയാല്‍, അവര്‍ കര്‍ത്താവിന്‍റെ പരസ്യ വരവില്‍ പുനരുദ്ധാരണം പ്രാപിക്കുകയും ചെയ്യും എന്നാണ് പഠിപ്പിക്കുന്നത്‌. അതാണ്‌ Pre –tribulation ഉപദേശ പ്രകാരം  വെളിപാട് പുസ്തകത്തിലെ 20:6 ലെ പുനരുദ്ധാനം .

എന്നാല്‍ അവിടെ അധിപ്രധാനമായ ഒരു വിശദീകരണ പ്രശ്നം ഉണ്ട്. കാരണം ആ ഉയിര്‍പ്പിനെ ദൈവവചനം പറയുന്നത് ഒന്നാമത്തെ പുനരുദ്ധാനം എന്നാണ്. Pre –tribulation   ഉപദേശ പ്രകാരം അത് രണ്ടാമത്തെ പുനരുദ്ധാനം ആണ് ആകേണ്ടത് .കാരണം ഒന്നാം പുനരുദ്ധാനമായി  കര്‍ത്താവിന്‍റെ വരവില്‍ മണവാട്ടി സഭ എടുക്കപ്പെടുന്നു എന്നാണ് Pre –tribulation ഉപദേശം പഠിപ്പിക്കപ്പെടുന്നത്‌.


9.           Pre –tribulation   ഉപദേശത്തില്‍ കര്‍ത്താവിന്‍റെ രഹസ്യ വരവില്‍ ആണ് ദൈവമക്കളുടെ ഉയിര്‍പ്പ് നടക്കുന്നത് അതിനു 7 വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ത്താവിന്റെ പരസ്യ വരവില്‍ ആണ്  എതിര്‍ക്രിസ്തുവിനെ നമസ്കരിക്കാതെ രക്തസാക്ഷികള്‍ ആകുന്നവരുടെ ഉയിര്‍പ്പ് നടക്കുന്നത്, എന്നാല്‍ ഇത് കര്‍ത്താവ്‌ പറഞ്ഞതിന് നേരെ എതിരാണ്. കാരണം തന്നില്‍ വിശ്വസിക്കുന്നവരേ താന്‍  ഒടുക്കത്തെ നാളില്‍ ഉയിര്‍പ്പിക്കും  എന്നാണ് കര്‍ത്താവ്‌ പറഞ്ഞിട്ടുള്ളത്. John 6:40

എന്നാല്‍ Pre –tribulation   ഉപദേശപ്രകാരം ഒടുക്കത്തെ നാളില്‍ ദൈവമക്കളുടെ ഉയിര്‍പ്പല്ല നടക്കുന്നത്, എടുക്കപ്പെടാതെ തള്ളപ്പെട്ടവരുടെ ഉയിര്‍പ്പാണു ഒടുക്കത്തെ നാളിൽ  നടക്കുന്നത്.



10.         Pre –tribulation   ഉപദേശപ്രകാരം, കര്‍ത്താവിനു ഇനിയും രണ്ടു വരവ് ഉണ്ട് ,രണ്ടാം വരവിന്‍റെ രണ്ടു ഭാഗങ്ങള്‍ എന്ന് സാങ്കേതികമായി പറഞ്ഞാലും 7 വര്‍ഷത്തെ ഇടവേളയില്‍ രണ്ടു വരവ് തന്നെയാണ് പഠിപ്പിക്കുന്നത്‌.എന്നാല്‍ കര്‍ത്താവിനു ഇനി ഒരു വരവ് മാത്രമേ ഉള്ളൂ എന്നാണ് ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നത്. അഥവാ കർത്താവ് ഇനി തന്നെ കാത്തിരിക്കുന്നവർക്ക്  വേണ്ടി രണ്ടാമത് വരും എന്ന് ദൈവവചനം പഠിപ്പിക്കുന്നു (Hebrews 9:28). Pre –tribulation   ഉപദേശപ്രകാരം കര്‍ത്താവിന്‍റെ പരസ്യ വരവ് യഥാര്‍ത്ഥത്തില്‍ മൂന്നാം വരവ് ആകുകയാണ്.


കര്‍ത്താവിന്‍റെ വരവ് രഹസ്യമായി ഉണ്ടാകും എന്നും , സഭ മഹോപദ്രവത്തില്‍ കൂടി പോകില്ല എന്നതും, രണ്ടു വരവ് ഇനിയും ഉണ്ടാകും എന്ന് പടിപ്പികുംപോള്‍ ഉണ്ടാകുന്ന ചോദ്യങ്ങളും വ്യാഖ്യാന ബുദ്ധിമുട്ടുകളും മുകളില്‍ കൊടുത്തിരിക്കുന്നു.എന്നാല്‍ മുകളിലെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ സാധാരണയായി ലഭിക്കാറില്ല.

എന്നാല്‍  എന്നും സഭ മഹോപദ്രവത്തില്‍ കൂടി പോകില്ല എന്നതിനും യേശുക്രിസ്തുവിന്‍റെ രഹസ്യ വരവിനും , സഭയുടെ രഹസ്യ എടുക്കപ്പെടലിനും കാരണമായി പറയപ്പെടുന്ന പ്രധാന പത്തു  കാരണങ്ങളും .അതിനുള്ള മറുപടികളും താഴെ കൊടുക്കുന്നു.:

1.       കര്‍ത്താവ്‌ / കര്‍ത്താവിന്‍റെ നാള്‍ കള്ളനെപ്പോലെ വരും അതിനാല്‍ അത് രഹസ്യ വരവ് ആണ്.

ഉത്തരം: ഒന്നാമതായി മനസ്സിലാക്കേണ്ടത് കര്‍ത്താവ്‌ / കര്‍ത്താവിന്‍റെ നാള്‍ കള്ളനെപ്പോലെ വരും എന്നത് കൊണ്ട് അത് അദൃശ്യമായ /രഹസ്യമായ വരവ് ആണ് എന്നല്ല ഉദേശിക്കുന്നത്, മറിച്ചു അത് അപ്രതീക്ഷിതമായ വരവ് ആണ് എന്നാണ്.
മാത്രമല്ല കര്‍ത്താവ്‌ / കര്‍ത്താവിന്‍റെ നാള്‍ കള്ളനെപ്പോലെ അപ്രതീക്ഷിതമാകുന്നത് കര്‍ത്താവിനെ കാത്തിരിക്കുന്ന സഭക്കല്ല, മറിച്ചു കര്‍ത്താവിനെ പ്രതീക്ഷിക്കാതെ ഇരിക്കുന്ന അവിശ്വാസികള്‍ക്കാണ്


വാക്യങ്ങള്‍: 1തെസ്സലൊനീക്യര്‍ 5:1 കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്‍റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.


ഇതില്‍ നിന്നും ഉണരാതെ പ്രതീക്ഷിക്കാതെ ഇരിക്കുന്ന “അവര്‍ക്കാണ്”.ഉണര്‍ന്നിരിക്കുന്ന “നമുക്ക്” അല്ല മാത്രമല്ല കര്‍ത്താവ്‌ / കര്‍ത്താവിന്‍റെ നാള്‍ കള്ളനെപ്പോലെ വരുന്നത് എന്ന് വ്യക്തം.


ഇനി കര്‍ത്താവ്‌ കള്ളനെപ്പോലെ വരുന്നത് മഹാപീഡന സമയം കഴിഞ്ഞാണ് എന്ന് കര്‍ത്താവ്‌ തന്നെ വ്യക്തമാക്കുന്നു.

വാക്യങ്ങള്‍: വെളിപാട് 16:14

ഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ. —ഞാൻ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്‍റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. —അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു. ഏഴാമത്തവൻ തന്‍റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്നു വന്നു.
ഈ വാക്യങ്ങളില്‍ നിന്നും കര്‍ത്താവ്‌ മഹാപീഡനതിനു ശേഷമുള്ള ഹർമ്മഗെദ്ദോൻ യുദ്ധത്തിനു വരുന്നതിനെയാണ് കള്ളനെപ്പോലെയുള്ള വരവ് എന്ന് പറയുന്നത്.

2.           .മഹാപീഡനം എന്നത് ദൈവ ക്രോധം ആണ്, അത് ദൈവസഭക്ക് ബാധകം അല്ല.അതിനാല്‍ സഭ അതിനു മുന്‍പ് എടുക്കപ്പെടും

ഉത്തരം: ദൈവക്രോധം ദൈവസഭക്ക് ബാധകം അല്ല എന്നത് ശരി തന്നെ, എന്നാല്‍ മഹാപീഡനം, ദൈവക്രോധം അല്ല. മഹാപീഡനത്തിനു ശേഷം ആണ് ദൈവക്രോധം വരുന്നത്. മഹാപീഡനം എതിര്‍ക്രിതുവിന്‍റെ കീഴില്‍ ഉള്ള പീഡനം ആണ്. സഭ എല്ലാ കാലത്തും ഇത് പോലെ തന്നെയുള പീഡനങ്ങളില്‍ കൂടി കടന്നു പോയിട്ടുണ്ട്. അത് ദൈവമക്കളുടെ വിശ്വാസത്തെ ശോധന ചെയ്യുന്നതും ഉറപ്പിക്കുന്നതും ആണ്. .അതിനാല്‍ സഭ പീഡനത്തില്‍ കൂടിയോ മഹാപീഡനത്തില്‍ കൂടിയോ പോകുന്നത് ദൈവവചന പ്രകാരം അസംഭവ്യമോ, അതിശയിക്കേണ്ട കാര്യമോ അല്ല. സഭ പീഡനത്തില്‍ കൂടി പോകും എന്നും ,വിശാസം മൂലം അതില്‍ നിലനില്‍ക്കേണം എന്നും അതില്‍ അതിശയിക്കേണ്ട കാര്യം ഇല്ല എന്നും ദൈവം ഉറപ്പു തരുന്നു.

വാക്യങ്ങള്‍: :വെളിപാട് 6:9 ( മഹാപീഡനം )

അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു; അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി.

വെളിപാട് 6:12 ( ദൈവക്രോധം)
ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.... ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.

ഇനി നാം ദൈവവചനം പഠിച്ചാല്‍,എല്ലാ സമയത്തും  ദൈവ ക്രോധം ഭൂമിയില്‍ വീഴുമ്പോള്‍ ദൈവമക്കളെ ദൈവം എടുത്തു കൊണ്ട് പോകുകയല്ല, മറിച്ചു അതില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാം, ഉദാഹരണം നോഹയുടെയും ലോത്തിന്റെയും കാലത്തേ ദൈവക്രോധം .

3. മഹാപീഡനം കഴിഞ്ഞാണ് കര്‍ത്താവ്‌ വരുന്നത് എങ്കില്‍ നാളും, നാഴികയും ആര്‍ക്കും അറികയില്ല എന്ന് പറയുന്നത് വെറുതെയാകും.അതിനാല്‍ കര്‍ത്താവ്‌ രഹസ്യമായി വന്നു സഭയെ എടുക്കും.

ഉത്തരം: കര്‍ത്താവ്‌ മഹാപീഡനം കഴിഞ്ഞു വന്നാലും ആ നാളും നാഴികയും ആര്‍ക്കും അറിയാന്‍ കഴിയുകയില്ല, കാരണം മഹാപീഡനതിന്‍റെ നാളുകള്‍ പോലും തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കള്‍ നിമിത്തം ദൈവം ചുരുക്കും എന്ന് ദൈവവചനം പറയുന്നു.അത് എത്ര നാള്‍ ആണ് ആര്‍ക്കും അറിയില്ല. അതിനാല്‍ , കര്‍ത്താവ്‌ വരുന്ന നാള്‍ ഇതാണ് എന്നോ, നാഴിക ഇതാണ് എന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല.


എന്നാല്‍ കര്‍ത്താവിന്‍റെ വരവ് അടുത്തിരിക്കുന്നു എന്ന് മഹാപീഡനം അടക്കം ഉള്ള ലക്ഷണങ്ങള്‍ കാണുമ്പൊള്‍ അറിയാന്‍ കഴിയും എന്ന് കര്‍ത്താവ്‌ പറഞ്ഞു, മാത്രമല്ല അത് വിശ്വാസികള്‍ മനസ്സിലാക്കി , തങ്ങളുടെ വീണ്ടെടുപ്പു അടുത്ത് എന്ന് മനസ്സിലാക്കി തല ഉയര്‍ത്തണം എന്നും അറിയിച്ചു, അതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പൊള്‍ കര്‍ത്താവിന്‍റെ വരവ് അടുത്ത് എന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നത്‌ വചന അടിസ്ഥാനത്തില്‍ തന്നെയാണ്.


അല്ലാതെ കര്‍ത്താവ്‌ മുകളില്‍ സൂചിപ്പിച്ചത് പോലെ കര്‍ത്താവ്‌ സഭക്ക് അപ്രതീക്ഷിതമായി കള്ളനെ പോലെ അല്ല വരുന്നത്.

വാക്യങ്ങള്‍: മത്തായി 24:21


ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും..... 34 അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

4. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കുകയില്ല  എന്ന് പറയുന്നു,അതിനാല്‍ സഭ മഹാപീഡനത്തില്‍ കടക്കുകയില്ല.

ഉത്തരം: കര്‍ത്താവ്‌ ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കുകയില്ല എന്ന് യാക്കോബ് പറയുന്നത്,പാപപ്രലോഭനങ്ങളെ കുറിച്ച് ആണ്,പരിശോധനയെക്കുറിച്ച് അല്ല. എന്നാല്‍ ദൈവം പരിശോധന അനുവദിക്കും എന്ന് മുകളില്‍ ഉള്ള വാക്യങ്ങളില്‍ യാക്കോബ് തന്നെ പറയുന്നു. , അത് ചിലപ്പോള്‍ അന്ഗ്നി ശോധന പോലെയുള്ളതും ആകാം.അത് വിശ്വാസികളെ പോന്നു പോലെ പുറത്തു വരുത്താന്‍ ആണ്. അതിനാല്‍ സഭ പീഡനത്തില്‍ കൂടിയോ മഹാ പീഡനത്തില്‍ കൂടിയോ പോകുന്നത് ദൈവവചന പ്രകാരം അസംഭവ്യമോ, അതിശയിക്കേണ്ട കാര്യമോ അല്ല. സഭ പീഡനത്തില്‍ കൂടി പോകും എന്നും ,വിശാസം മൂലം അതില്‍ നിലനില്‍ക്കേണം എന്നും അതില്‍ അതിശയിക്കേണ്ട കാര്യം ഇല്ല എന്നും ദൈവം ഉറപ്പു തരുന്നു.

5. ദൈവസഭ  മഹാപീഡനത്തില്‍ കൂടി പോകും എന്ന് പഠിപ്പിക്കുന്നവര്‍    മഹാപീഡനം തുടങ്ങുമ്പോള്‍ ഒരുങ്ങാന്‍ ആണ് പഠിപ്പിക്കുന്നത്‌.

ഉത്തരം: സഭ കര്‍ത്താവിനു വേണ്ടി ഒരുങ്ങുന്നത് ഒരു മണവാട്ടി, മണവാളനു വേണ്ടി ഒരുങ്ങുന്നത് പോലെയാണ്. ഭര്‍ത്താവ് വിദേശത്തുള്ള ഒരു ഭാര്യ അദ്ദേഹത്തിന്‍റെ വരവിനു വേണ്ടി തന്നെത്താന്‍ വിശുദ്ധയായി സൂക്ഷിക്കുനതും ഒരുങ്ങുനതും ,അദ്ദേഹം വരാനുള്ള തീയതി അറിയുന്നത് കൊണ്ടോ, അറിയാത്തത് കൊണ്ടോ അല്ല,ഭര്‍ത്താവ് വളരെ താമസിച്ചേ വരികയുള്ളൂ, എന്ന് അറിഞ്ഞാലും,പെട്ടെന്ന് വരും എന്ന് അറിഞ്ഞാലും, എപ്പോൾ വരും എന്ന് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും  അവളുടെ വിശുധിക്കോ, ഒരുക്കതിണോ വ്യത്യാസം ഉണ്ടാകില്ല.അവള്‍ എപ്പോഴും ഒരുങ്ങി തന്നെയാണ് ഇരിക്കുന്നത്.


എന്നാൽ  ദുര്ന്നടപ്പില്‍ ജീവിച്ചു,ഭര്‍ത്താവ് വരാനുള്ള തീയതി അടുക്കുമ്പോള്‍ വിശുധയകുന്നത് യഥാര്‍ത്ഥ മണവാട്ടി അല്ല,അതുപോലെ ഭർത്താവ് വരുവാൻ താമസിക്കും എന്ന് കരുതി ദുർന്നടപ്പിൽ ജീവിക്കുന്നവളും യഥാര്‍ത്ഥ മണവാട്ടി അല്ല. അതിനാല്‍ യഥാര്‍ത്ഥ സഭ ഇപ്പോഴും ഒരുങ്ങിയിരിക്കും, ഒരുങ്ങിയിരിക്കേണം, അത് വരാവിൻറെ സമയവുമായി ബന്ധപ്പെട്ടല്ല . സഭ പീഡനത്തില്‍ കൂടി പോയാലും , ഇല്ലെങ്കിലും , കര്‍ത്താവ്‌ ഇന്ന് രാത്രി വന്നാലും, നമ്മുടെ ജീവിതകാലത്ത് വന്നില്ലെങ്കിലും യഥാര്‍ത്ഥ സഭയുടെ , മണവാട്ടിയുടെ ഒരുക്കത്തിന് വ്യത്യാസം ഉണ്ടാകില്ല. ദൈവസഭ മഹാപീഡനം തുടങ്ങുമ്പോള്‍ ഒരുങ്ങിയാല്‍ പോരെ,സമയമുണ്ടല്ലോ എന്ന് ചോദിക്കുന്നവര്‍ യഥാര്‍ത്ഥത്തില കര്‍ത്താവുമായി ഉള്ള യഥാര്‍ത്ഥ ബന്ധത്തില്‍ വരാത്തവര്‍ ആകാനാണ് സാധ്യത്.കാരണം അവര്‍ വരവിന്‍റെ സമയവുമായി ബന്ധപ്പെട്ടു ഒരുങ്ങുന്നവര്‍ ആണ്, അങ്ങനെയുള്ളവര്‍ക്ക് ആണ് കര്‍ത്താവ്‌ പ്രതീക്ഷിക്കാതെ വരുന്നത്.യഥാര്‍ത്ഥത്തില്‍ കര്‍ത്താവിന്‍റെ വരവ് താമസിക്കുമ്പോള്‍ ആണ് പലരുടെയും വിശ്വാസം പരിശോധിക്കപ്പെടുന്നത്

വാക്യങ്ങള്‍: മത്തായി 24:48 എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ, ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നുഅവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”


25:5 പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.

6. പഴയ നിയമ നിഴലുകള്‍,ഉപമകള്‍ എന്നിവ സഭ രഹസ്യമായി എടുക്കപ്പെടും എന്ന് കാണിക്കുന്നു.

ഉത്തരം: സഭ രഹസ്യമായി എടുക്കപ്പെടും എന്ന നിഴലുകള്‍ ഇല്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.കൂടാതെ പുതിയ നിയമത്തിലെ പ്രധാന ഉപദേശങ്ങള്‍ , പുതിയ നിയമത്തിലെ വ്യക്തമായ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തെളിയിക്കേണ്ടത്.പഴയ നിയമ നിഴലുകള്‍, ഒരു പ്രബോധന്മോ, സന്ദേശമോ, മാതൃകയോ നല്‍കുവാന്‍ ആണ് ഉപയോഗികേണ്ടത് അല്ലാതെ, ഉപദേശം സ്ഥാപിക്കുവാന്‍ ആണ്.അത് പോലെ പുതിയ നിയമത്തില്‍ വ്യക്തമാകിയിട്ടില്ലാത്ത കാര്യങ്ങള്‍ , നമ്മുടെ ഭാവനയില്‍ നിന്നും നിഴലായി അവതരിപ്പിക്കാനും പാടില്ല.അത് പോലെ ഉപമകള്‍, അലങ്കരിക പ്രയോഗങ്ങള്‍ ആ രീതിയില്‍ തന്നെ പഠിപ്പികേണം.ഇനി നാം ദൈവവചനം പഠിച്ചാല്‍,എല്ലാ സമയത്തും  ദൈവ ക്രോധം ഭൂമിയില്‍ വീഴുമ്പോള്‍ ദൈവമക്കളെ ദൈവം എടുത്തു കൊണ്ട് പോകുകയല്ല, മറിച്ചു അതില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാം, ഉദാഹരണം നോഹയുടെയും ലോത്തിന്റെയും കാലത്തേ ദൈവക്രോധം .

7.           മഹാപീഡനതിനു ശേഷം ആണ് കര്‍ത്താവ്‌ വരുന്നത് എന്ന് പഠിപ്പിക്കുന്നവര്‍ കര്‍ത്താവിന്‍റെ വരവിനെ അല്ല, മഹാപീഡനത്തെ ആണ് കാത്തിരിക്കുന്നത്.

ഉത്തരം: ഇത് ഒരു  വിചിത്ര  വാദം ആണ്.ഉദാഹരണത്തിന്  ഗര്‍ഭിണിയായ സ്ത്രീ പ്രസവിക്കുന്നതിനു മുന്‍പ് പ്രസവ വേദന ഉണ്ടാകും എന്ന് ഉറപ്പാണ്‌. ഡോക്ടര്‍ ആ സ്ത്രീയോട് പ്രസവ വേദനയെ പറ്റി മുന്നറിയിപ്പ് കൊടുക്കും , കൊടുത്തില്ല എങ്കില്‍ അതാണ്‌ അപകടം. എന്നാല്‍ ആ സ്ത്രീ കാത്തിരിക്കുന്നത് പ്രസവ വേദന അല്ല, കുഞ്ഞിന്‍റെ വരവിനെയാണ്. മഹാപീഡയെ കര്‍ത്താവ്‌ പറയുന്നത് ഈറ്റ് നോവ്‌ എന്നാണ്.അതിനെപ്പറ്റി കര്‍ത്താവ്‌ വിശ്വാസികള്‍ക്ക് മുന്നറിയിപ്പും അടയാളവും കൊടുത്തു.എന്നാല്‍ ഒരു വിശ്വാസി കാത്തിരിക്കുന്നത് പീഡയെ അല്ല കര്‍ത്താവിന്‍റെ മഹത്വ പ്രത്യക്ഷ്തയെ ആണ്.

8.           തടുക്കുന്നവന്‍ എന്ന് തെസ്സലൊനീക്യ ലേഖനത്തില്‍  പറയുന്നത് പരിശുദ്ധാത്മാവ് ആണ്, അതിനാല്‍ സഭ എതിര്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് എടുക്കപ്പെടും.

ഉത്തരം: PRE TRIBULATION സ്ഥാപിക്കുവാൻ പ്രധാനമായി എടുക്കുന്ന ഒരു വാദമാണ് ഇത്. എന്നാൽ ഈ വാദത്തിനു പല കുഴപ്പങ്ങള്‍ ഉണ്ട്.ഒന്നാമതു സഭ എടുക്കപ്പെടുനതിനു മുന്‍പേ , ആദ്യമേ  എതിര്‍ ക്രിസ്തു വെളിപ്പെടനം എന്ന് ഒന്നാം വാക്യത്തില്‍ സുവ്യക്തമായി പറഞ്ഞതിന് വിരോധമായി തൊട്ടു താഴെ സഭ എതിര്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് എടുക്കപ്പെടും എന്ന് പൌലോസ് പറയില്ല.

രണ്ടാമത് തടുക്കുന്നവന്‍ എന്ന് അവിടെ പറയുന്നത് പരിശുദ്ധാത്മാവ് ആണ്  എന്നത് ഒരു ഊഹം മാത്രമാണ്.അങ്ങനെ ഒരു സൂചന പോലും അവിടെയില്ല.

മൂന്നാമത് ദൈവവവചനത്തില്‍ ഒരിടത്തും, പരിശുദ്ധാത്മാവിനെ ഒരു ദുഷ്ട മനുഷ്യനെ തടുക്കുന്നവന്‍ ആയി കാണുന്നില്ല .ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍  ഇത്തരം ദൌത്യങ്ങള്‍ ചെയ്യുന്നത് ദൈവദൂതനാണ് എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.ദൈവാത്മാവ് ഉള്ളില്‍ വസിക്കുന്ന വിശ്വാസികളെ  ദൈവാത്മാവ് നയിക്കുകയും, തടുക്കുകയും ചെയ്യും അല്ലാതെ ഏതെങ്കിലും വ്യക്തികളെ ദൈവാത്മാവ് തടുക്കുന്നതായി ദൈവവചനത്തിൽ കാണുവാൻ കഴിയില്ല.

ഇനി നാലാമതായി മുകളിലെ വാദങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു  ഇത് പരിശുദ്ധാത്മാവ് ആണ് എന്ന് സങ്കല്പ്പിചാലും, വഴിയില്‍ നിന്ന് നീങ്ങുക എന്നാല്‍ ഭൂമിയില്‍ നിന്ന് പോകുക എന്നാണ് എന്നും.അങ്ങനെ പോയാല്‍ അത് സഭയെയും കൊണ്ട് പോകുകയാണ് എന്നൊക്കെയുള്ളത് എല്ലാം വെറും  ഊഹങ്ങൾ ആണ്.അതിനാല്‍ ഇത്തരം സങ്കല്‍പ്പങ്ങളില്‍ നിന്നോ, വ്യക്തമല്ലാത്ത വാക്യങ്ങളില്‍ നിന്നോ അല്ല.വ്യക്തമായ വാക്യങ്ങളില്‍ നിന്നാണ് ഉപദേശം തെളിയിക്കേണ്ടത്.

9.           ബൈബിളില്‍ കര്‍ത്താവിന്‍റെ രഹസ്യ വരവ്, പരസ്യ വരവ്  എന്ന് പറയുന്നില്ല എങ്കിലും രണ്ടു വരവുകളെ പറ്റി സൂചന നല്‍കുന്നു, ഒന്ന് സഭക്ക് വേണ്ടിയുള്ള, സഭയെ ചേര്‍ക്കാനുള്ള വരവും , സഭയുടെ കൂടെയുള്ള വരവും.

ഉത്തരം: കര്‍ത്താവ്‌ സഭയെ  ചേര്‍ക്കാന്‍ വരികയും, സഭയുമായി വരികയും ചെയ്യും എന്നുള്ളത് ശരി തന്നെയാണ്.എന്നാല്‍ നാം ദൈവവചനം ശ്രദ്ധിച്ചു പഠിച്ചാല്‍ , അത് 7 വര്‍ഷത്തെ ഇടവേളയില്‍ നടക്കുന്ന  രഹസ്യവും, പരസ്യവുമായുള്ള രണ്ടു വരവ് അല്ല, പരസ്യമായ  ഒരു വരവില്‍ തന്നെയുള്ള രണ്ടു സംഭവങ്ങള്‍ ആണ് എന്ന് ബോധ്യപ്പെടും.

തെസ്സലൊനീക്യര്‍  4:17 ഇല്‍ കര്‍ത്താവ്‌ മേഘത്തില്‍ വരുമ്പോള്‍   കര്‍ത്താവിനെ സഭ   “ എതിരേല്‍ക്കാന്‍ ”  മേഘത്തില്‍ എടുക്കപ്പെടും എന്നാണ് പഠിപ്പിക്കുന്നത്‌.” പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ “ എതിരേല്‍ക്കാന്‍ ”   മേഘങ്ങളിൽ എടുക്കപ്പെടും”

നമ്മുടെ വീട്ടിലേക്കു ഒരു വ്യക്തി വന്നാല്‍ നാം എതിരേല്‍ക്കാന്‍ പോകുന്നത് അദേഹത്തെ നമ്മുടെ വീട്ടിലേക്കു കൂട്ടികൊണ്ട് വരാന്‍ ആണ്, അല്ലാതെ വന്ന വ്യക്തിയുടെ കൂടെ പോകാന്‍ അല്ല.അതുപോലെ  മേഘങ്ങളിൽ വരുന്ന കര്‍ത്താവിനെ ഭൂമിയിലേക്ക്‌ എതിരേല്‍ക്കാന്‍ ആണ് സഭ മേഘങ്ങളിൽ  എടുക്കപ്പെടുന്നത്.ആ സഭയുമായി കര്‍ത്താവ്‌ ഭൂമിയില്‍  വന്നിട്ടാണ് എതിര്‍ക്രിസ്തുവിനെയും   കൂട്ടരെയും പരാജയപ്പെടുത്തുന്നത്.അതിനാല്‍ രഹസ്യവും, പരസ്യവുമായുള്ള രണ്ടു വരവ് അല്ല, പരസ്യമായ  ഒരു വരവില്‍ തന്നെയുള്ള രണ്ടു സംഭവങ്ങള്‍ ആണ് അത് എന്ന് മനസിലാക്കാം.

10.         കര്‍ത്താവ്‌ മഹാപീഡനം കഴിഞ്ഞാണ് വരുന്നത് എന്ന് പഠിപ്പിച്ചാല്‍ , കര്‍ത്താവിന്റെ വരവ് അടുത്തു എന്ന് പറയുന്നത് തെറ്റാകും.

ഉത്തരം: ഓരോ ദിവസം കഴിയുന്തോറും നാം നമ്മുടെ മരണത്തോടും  കര്‍ത്താവിന്‍റെ വരവിനോടും  അടുക്കുകയാണ്.കര്‍ത്താവ്‌ മഹാപീടനതിനു മുന്‍പ് വന്നാലും, അതിനു ശേഷം വന്നാലും ആ പ്രസ്താവന തെറ്റാകുന്നില്ല.എന്നാല്‍ കര്‍ത്താവിന്റെ സമയം നാം ചിന്തിക്കുന്നത് പോലെയല്ല, എന്നും കര്‍ത്താവിന്റെ വരവ് താമസിക്കുന്നു എന്ന് തോന്നുന്നു എങ്കില്‍  അത് എല്ലാവരും രക്ഷിക്കപ്പെടുവാന്‍ ആണ് എന്നും ദൈവവചനം പഠിപ്പിക്കുന്നു.അങ്ങനെ രക്ഷിക്കപ്പെടെണ്ട  ജാതികളുടെ പൂര്‍ണ സംഖ്യ തികയുമ്പോള്‍ ആണ് കര്‍ത്താവ്‌ വരുന്നത് എന്നും അതിനോട് നാം അടുക്കുക ആണ് എന്നും ദൈവവചനം പഠിപ്പിക്കുന്നു.

ലേഖനത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ, കര്‍ത്താവിന്‍റെ വരവില്‍ ഒരു വ്യക്തി എടുക്കപ്പെടുന്നത് ആ വ്യക്തി മുകളില്‍ പറഞ്ഞ ഏതു ഉപദേശം വിശ്വസിക്കുന്നു എന്നതിന്‍റെ അടി