വിശ്വാസിയുടെ മനസാക്ഷിയും വിഗ്രഹാർപ്പിതവും
വിശ്വാസിയുടെ മനസാക്ഷിയും വിഗ്രഹാർപ്പിതവും
ജിനു നൈനാൻ
സംശയവിചാരങ്ങളും വിശ്വാസിയും
+++++++++++++++++++++++++
റോമർ 14:1; 15:1-2
സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.
എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനേക്കു വേണ്ടി പ്രസാദിപ്പിക്കേണം.
റോമാ സഭയിലെ രണ്ടു സാമൂഹിക , സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള വിശ്വാസികൾ തമ്മിലുണ്ടാകേണ്ട ഐക്യതയെക്കുറിച്ചാണ് 14 അധ്യായത്തിൽ പൗലോസ് എഴുതുന്നത് . അത് വിശദീകരിക്കുമ്പോൾ ഈ രണ്ടു പശ്ചാത്തലങ്ങളിൽ നിന്നും ദൈവസഭയുടെ ഭാഗമായ രണ്ടു തരം വിശ്വാസികളെ കുറിച്ച് പൗലോസ് എഴുതുന്നു .
++++++++++++++++++++++++++++++++++++++
1. ശക്തരായ വിശ്വാസികൾ
======================
ശക്തരായ വിശ്വാസികളുടെ മനസ്സാക്ഷി അവരുടെ പാരമ്പര്യത്തെയോ സംസ്കാരത്തെയോ അല്ലെങ്കിൽ അവർ വളർന്ന സാഹചര്യങ്ങളെയോ ആശ്രയിക്കുന്നതല്ല. മറിച്ചു അവരുടെ മനസ്സാക്ഷി ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും മാത്രമാണ് സ്വാധീനിക്കപ്പെടുന്നത്. അതിനാൽ അവർ വചനത്തിൽ ഉറപ്പുള്ളവരാണ്.
പാപം എന്താണ് എന്ന് അവർ തിരിച്ചറിയുന്നത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ അവരുടെ പാരമ്പര്യത്തെയോ സംസ്കാരത്തെയോ അനുസരിച്ചല്ല. എല്ലാവരും വിശ്വാസത്താൽ ശക്തരാകണം എന്നാണ് പൗലോസിന്റെ ആത്യന്തികമായ ആഗ്രഹം
2. ബലഹീനരായ അല്ലെങ്കിൽ അശക്തരായ വിശ്വാസികൾ
======================
എന്നാൽ ബലഹീനരായ വിശ്വാസികളും ദൈവസഭയിൽ ഉണ്ടാകും . ബലഹീനർ എന്നാൽ അനാത്മീകർ / ജഡീകർ എന്നല്ല അർത്ഥം. മനസ്സാക്ഷി ബലഹീനമായവർ ആണ് ബലഹീന വിശ്വാസികൾ .അവർ ദൈവവചനത്തിൽ ഉറപ്പുള്ളവർ അല്ല.
അവരുടെ മനസ്സാക്ഷിയിൽ, അവർ വളർന്ന സാഹചര്യങ്ങൾ അവരുടെ സംസ്കാരം അവരുടെ പാരമ്പര്യം ഇവയെല്ലാം വളരെ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തെറ്റും ശരിയും എന്താണ് എന്നുള്ള അവരുടെ ധാരണ പൂർണ്ണമായും ദൈവവചന അടിസ്ഥാനത്തിൽ അല്ല . ദൈവവചനത്തിന് പുറമെ ഇവയെല്ലാം അവരെ സ്വാധീനിക്കുന്നു .
റോമ സഭയിലെ പശ്ചാത്തലം
======================
ഇത്തരത്തിലുള്ള ശക്തരായ വിശ്വാസികളും ബലഹീനരായ വിശ്വാസികളും തമ്മിലുള്ള ഐക്യത്തെപ്പറ്റിയാണ് പൗലോസ് ഇവിടെ പഠിപ്പിക്കുന്നത്.
കാരണം റോമ സഭയിൽ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽ ( ജാതികൾ, യഹൂദന്മാർ) നിന്നുള്ള വിശ്വാസികൾ ഉണ്ടായിരുന്നു:
ഈ രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്ത സംസ്കാരം, വ്യത്യസ്ത പാരമ്പര്യം,വ്യത്യസ്ത ജീവിത പശ്ചാത്തലം എന്നിവയുണ്ടായിരുന്നു. അതിനാൽ തെറ്റും ശരിയുമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്, ദൈവവചനത്തെക്കാൾ അവരുടെ സംസ്കാരത്തോടാണ് ബന്ധപ്പെട്ടിരുന്നത്.
അവർ അവരുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും തെറ്റാണ് എന്നും , ശരിയാണ് എന്നും പഠിച്ച പല കാര്യങ്ങളും വിശ്വാസത്തിൽ വന്ന ശേഷവും തെറ്റാണു എന്നും ശരിയാണ് എന്നും വിശ്വസിക്കുന്നവർ ആയിരുന്നു . ഈ രീതിയിൽ ഉള്ള രണ്ടു വിഷയങ്ങളെ എങ്ങനെ രണ്ടു കൂട്ടരും കൈകാര്യം ചെയ്യണം എന്നാണ് പ്രധാനമായും പൗലോസ് തുടർന്ന് വിശദീകരിക്കുന്നത്
B. വിഗ്രഹാർപ്പിത ഭക്ഷണവും – പ്രത്യേക ദിവസങ്ങളും
+++++++++++++++++++++++++++++++++++
1. തിന്നുന്നവനും തിന്നാത്തവനും ; ആചരിക്കുന്നവനും അല്ലാത്തവനും
-------------------------------------------------------------------------------------------
വിഗ്രഹാർപ്പിതം ഭക്ഷണം എന്ന നിലയിൽ തിന്നുന്നവനും തിന്നാത്തവനും
=================================================
റോമർ 14:1–3 ൽ പറയുന്നത് വിഗ്രഹാർപ്പിത ഭക്ഷണവുമായി ബന്ധപ്പെട്ടു തിന്നുന്നവൻ , തിന്നാത്തവൻ എന്ന രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് പറയുന്നത് . ഇതിൽ രണ്ടു വിഭാഗങ്ങൾക്കും പരസ്പരം ഉണ്ടാകേണ്ട മനോഭാവത്തെ കുറിച്ച് ഒരു പൊതു തത്വം പറഞ്ഞതിന് ശേഷം പൗലോസ് വിശദീകരണത്തിലേക്കു പോകുന്നു . പൊതു തത്വം ഇങ്ങനെയാണ്
തിന്നുന്നവൻ (ശക്തരായ വിശ്വാസികൾ) തിന്നാത്തവനെ ( ബലഹീനരായ / അശക്തരായ വിശ്വാസികളെ ) ധിക്കരിക്കരുത് അഥവാ പുശ്ചിക്കരുത് .
തിന്നാത്തവൻ ( ബലഹീനരായ / അശക്തരായ വിശ്വാസികൾ ) തിന്നുന്നവനെ (ശക്തരായ വിശ്വാസികളെ) വിധിക്കരുത്. മറിച്ചു അവർ പരസ്പരം അംഗീകരിക്കണം.
2. പ്രത്യേക ദിവസങ്ങൾ ആചരിക്കുന്നവനും അല്ലാത്തവനും
======================
റോമർ 14:5–6 ൽ ഭക്ഷണ വിഷയത്തെപ്പോലെ തന്നെ ചില ദിവസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനെപ്പറ്റിയും പറയുന്നു. പ്രധാനമായും യഹൂദ മതത്തിൽ നിന്ന് വന്ന വിശ്വാസികൾ ശബത്തു ദിവസം ആചരിക്കുന്നതാണ് വിഷയം
ഇവിടെയും മുകളിൽ പറഞ്ഞ തത്വം ആവർത്തിക്കുന്നു
ആചരിക്കാത്തവൻ (ശക്തരായ വിശ്വാസികൾ) ആചരിക്കുന്നവനെ ( ബലഹീനരായ അല്ലെങ്കിൽ അശക്തരായ വിശ്വാസികളെ ) ധിക്കരിക്കരുത് അഥവാ പുശ്ചിക്കരുത് .
ആചരിക്കുന്നവൻ ( ബലഹീനരായ അല്ലെങ്കിൽ അശക്തരായ വിശ്വാസികൾ ) ആചരിക്കാത്തവനെ (ശക്തരായ വിശ്വാസികളെ) വിധിക്കരുത്. മറിച്ചു അവർ പരസ്പരം അംഗീകരിക്കണം.
ഈ വിഷയങ്ങൾ ഇന്നത്തെ കാലത്ത് നേരിട്ട് ബാധകമാകണമെന്നില്ല. എന്നാൽ ഇന്നത്തെ ജീവിതത്തിൽ പല സാഹചര്യങ്ങളിലും ഇതിന്റെ അടിസ്ഥാന തത്വം ബാധകം ആണ് .
തുടർന്ന് പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണത്തെയുംകുറിച്ചുള്ള കൂടുതൽ വിശദീകരണത്തിലേക്കു പോകുന്നു
ബലഹീന വിശ്വാസിയുടെ ഭയം,
++++++++++++++++++++++++++++++++++++
ശക്തനായ വിശ്വാസിക്ക് വിഗ്രഹം ഒന്നുമല്ല വിഗ്രഹാർപ്പിത ഭക്ഷണവും ഒന്നുമല്ല എന്നുള്ള ബോധ്യമുണ്ട്.
അതുകൊണ്ട് അവൻ അത് ഒരു ഭക്ഷണം എന്ന നിലയിൽ ഭക്ഷിക്കാമെന്ന് വിശ്വസിക്കുന്നു.
എന്നാൽ ബലഹീന വിശ്വാസിക്ക് അവന്റെ മനസ്സാക്ഷി പ്രകാരം വിഗ്രഹാർപ്പിതം; ഒരു ഭക്ഷണം എന്ന നിലയിൽ പോലും തെറ്റാണ്.
അന്യദൈവത്തിനു അഥവാ വിഗ്രഹത്തിനു അർപ്പിച്ച ഒരു ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത് എന്നും അത് പാപമാണ് എന്നും ബലഹീന വിശ്വാസി കരുതുന്നു. വചനത്തിൽ പരിജ്ഞാനമില്ലാത്ത അഥവാ തങ്ങളുടെ മനസ്സാക്ഷി ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും മാത്രം സ്വാധീനിക്കപ്പെടാത്ത ബലഹീന വിശ്വാസിക്ക് വിഗ്രഹവുമായി ബന്ധപ്പെട്ട എന്തും ഭയമാണ്. അതിനാൽ അവൻ സസ്യഭുക്ക് ആയി തുടരാൻ ആഗ്രഹിക്കുന്നു.
അവരോടുള്ള ശക്തരായ വിശ്വാസികളുടെ മനോഭാവം
++++++++++++++++++++++++++++++++++++
അങ്ങനെയുള്ള ബലഹീന വിശ്വാസികൾ സഭയിൽ ഉള്ളപ്പോൾ ശക്തരായ വിശ്വാസികൾക്കു അവരോടുള്ള മനോഭാവം എങ്ങനെയാകണം എന്ന് പൗലോസ് വിശദീകരിക്കുന്നു .
പൗലോസ് "ശക്തരായ നാം" എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത് അതായത്: ഈ വിഷയത്തിൽ പൗലോസിന് വ്യക്തമായ അറിവുണ്ട്. വിഗ്രഹാർപ്പിതം ഒരു ഭക്ഷണം എന്ന നിലയിൽ കഴിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്ന് അറിവുള്ള ശക്തനായ വിശ്വാസി ആയിരുന്നു പൗലോസ് .
അങ്ങനെയുള്ളപ്പോൾ തന്നെ : ശക്തരായ നാം അശക്തരുടെ ബലഹീനതകൾ ചുമക്കണം എന്ന് തൻ പഠിപ്പിക്കുന്നു .
അത് എന്താണ് അർത്ഥം? ശക്തരായ വിശ്വാസികൾ , അശക്തരായ മറ്റുള്ളവരെ പരിഗണിക്കണം അതിനാൽ സ്വന്തം സ്വാതന്ത്ര്യം ചിലപ്പോൾ അവർ മാറ്റിവെക്കണം. ക്രിസ്തു മറ്റുള്ളവർക്കായി ജീവിച്ചതുപോലെശക്തരായ വിശ്വാസികളും മറ്റുള്ളവരുടെ ഭാരം ചുമക്കണം. അതായിരിക്കണം ഒരു ശക്തനായ വിശ്വാസിയുടെ മനോഭാവം എന്നാണ് പൗലോസ് പറയുന്നത്:
അതിനു കാരണം ശക്തനായ വിശ്വാസിയുടെ ബോധ്യങ്ങൾ തെറ്റായതു കൊണ്ടല്ല, ശരിയായ ചില കാര്യങ്ങൾ പോലും ബലഹീന സഹോദരന് ഇടർച്ച വരാതിരിക്കാനാൻ വേണ്ടി മാറ്റേണ്ടി വരും . അങ്ങനെ ഇതിലൂടെ ആത്മീയബന്ധത്തിൽ ഐക്യം നിലനിർത്തണം എന്ന് പൗലോസ് പഠിപ്പിക്കുന്നു . ഈ കാര്യം പൗലോസ് കൊരിന്ത്യ ലേഖനത്തിലും ആവർത്തിക്കുന്നു .
വിഗ്രഹാർപ്പിത ഭക്ഷണവും , ശക്തനായ വിശ്വാസിയും , ബലഹീന വിശ്വാസിയും അവർ തമ്മിൽ ഉണ്ടാകേണ്ട ഐക്യതയെയും കുറിച്ച് പറഞ്ഞ ശേഷം പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ഉപദേശത്തിലേക്കു കടക്കുന്നു.
പൗലോസ് 1 കൊരിന്ത്യർ 8–10 അധ്യായങ്ങളിൽ ആണ് ഇത് കൂടുതൽ വിശദമായി പറയുന്നതു . അതിനു കാരണം കൊരിന്ത്യ സഭയിൽ വിശ്വാസികൾ ജാതികളിൽ നിന്നുള്ളവരായിരുന്നു. അതിനാൽ ഈ വിഷയം അവർക്കു വളരെ പ്രാധാന്യമുള്ളതായിരുന്നു.
നാലു വ്യത്യസ്ത സാഹചര്യങ്ങളിൽ ശക്തരായ വിശ്വാസികൾ എങ്ങനെ പെരുമാറണം എന്നാണ് പൗലോസ് പഠിപ്പിക്കുന്നത് . ഈ നാല് സാഹചര്യങ്ങൾ നാം പഠിച്ചു കഴിയുമ്പോൾ നമ്മൾ നമ്മുടെ സമൂഹത്തിൽ ഇടപെടുമ്പോൾ നമുക്ക് ഇത് എങ്ങനെ ബാധകമാകും, എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കാൻ സാധിക്കും.
-----------------------------------------------------------------------------------------------------------------------------------------------
D. വിഗ്രഹാരാധനയും, വിഗ്രഹാർപ്പിതവും, വിശ്വാസികളും
+++++++++++++++++++++++++++++++
ഈ വിഷയം തുറന്നു പഠിക്കുമ്പോൾ :"Context is the king." എന്ന പ്രയോഗം വളരെ അർത്ഥവത്താണ് . ദൈവവചനം മനസ്സിലാക്കുമ്പോൾസാഹചര്യം (context) ഏറ്റവും പ്രധാനമാണ്. നാല് സാഹചര്യങ്ങളിലും വിഗ്രഹാർപ്പിത ഭക്ഷണത്തെ കുറിച്ചാണ് പറയുന്നത് എങ്കിലും , സാഹചര്യം അനുസരിച്ചു ഒരു ശക്തനായ; പക്വതയുള്ള വിശ്വാസി എങ്ങനെ പ്രതികരിക്കണം എന്ന് താൻ പഠിപ്പിക്കുന്നു .
ചുരുക്കത്തിൽ ഇന്ന് നമ്മൾ കേൾക്കുന്നത് പോലെ , വിഗ്രഹാർപ്പിത ഭക്ഷണം ഒരു സാഹര്യത്തിലും കഴിക്കരുത് അത് പാപമാണ് എന്നോ , വിഗ്രഹാർപ്പിത ഭക്ഷണം ഏതു സാഹചര്യത്തിലും കഴിക്കാം ഒരു സാഹചര്യത്തിലും അത് പാപമല്ല എന്നോ അല്ല താൻ പഠിപ്പിക്കുന്നത് . ദൈവവചനത്തെ അതിൻ്റെ സാഹചര്യവുമായി ബന്ധപ്പെട്ടു പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത , ഏതെങ്കിലും വിപരീത ദിശകളിൽ പോകുന്നവർ ആണ് മിക്കവരും, അതിനാൽ ഇതിൽ ഏതെങ്കിലും ആണ് മിക്കവരും പഠിപ്പിക്കുന്നത് .
1 വിഗ്രഹാരാധനയിൽ പങ്കെടുത്തു കൊണ്ടുള്ള വിഗ്രഹാർപ്പിത ഭക്ഷണം
=======≈=======================================
(1 കൊരിന്ത്യർ 10:14–22)
ഈ ഭാഗത്തിൽ പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണം , ഒരു ഭക്ഷണം എന്ന നിലയിൽ കഴിക്കുന്നതിനെ അല്ല . പകരം അദ്ദേഹം വിഗ്രഹാരാധനയുമായി നേരിട്ട് ബന്ധപ്പെട്ടു വിഗ്രഹാർപ്പിതം കഴിക്കുന്നതാണ് സംസാരിക്കുന്നത്. അതായതു ഇവിടെയുള്ള വിഷയം പ്രധാനമായും വിഗ്രഹാരാധനയിൽ ഉള്ള കൂട്ടായ്മ ആണ്.
ഇസ്രായേൽ മക്കൾ സീനായി മലയിൽ വിഗ്രഹത്തെ ആരാധിച്ച വിഷയം പറഞ്ഞതിന് ശേഷം താൻ ശക്തമായ ഭാഷയിൽ "വിഗ്രഹാരാധന വിട്ടോടുവിൻ" എന്ന കൽപ്പന കൊടുക്കുന്നു 1 കൊരി 10:14.
അതിനുള്ള കാരണം പൗലോസ് തുടർന്ന് വിശദീകരിക്കുന്നു
ഒരു വിശ്വാസി വിഗ്രഹാരാധനയിൽ പങ്കെടുത്തു അതിന്റെ ഭാഗമായി വിഗ്രഹാർപ്പിത ഭക്ഷണം കഴിച്ചാൽ ; അവൻ ഭൂതങ്ങളുടെ കൂട്ടായ്മയിൽ പങ്കെടുക്കുകയാണ്. അത് എത്ര ശക്തനായ വിശ്വാസിയാണെങ്കിലും അത് പാപമാണ് .
ഇവിടെ കൂട്ടായ്മ എന്നാൽ എന്താണ് എന്ന് വിശദീകരിക്കേണ്ടി ഇരിക്കുന്നു . വീണ്ടും ജനിച്ച വിശ്വാസികൾ ക്രൂശു എടുത്തു അവരുടെ ദേഹീപരമായ ജീവൻ വിട്ടു കളയുമ്പോൾ അവർക്കു ഒന്നായിത്തീരാൻ കഴിയുന്നു ;അങ്ങനെ അവർ തമ്മിൽ ഉണ്ടാകുന്ന ആത്മീയ ബന്ധം ആണ് യഥാർത്ഥ കൂട്ടായ്മ .
ഈ രീതിയിൽ ഉള്ള ആത്മാവിലുള്ള കൂട്ടായ്മ , വീണ്ടും ജനിച്ച രദൈവമക്കൾ തമ്മിലെ ഉണ്ടാകുകയുള്ളൂ .
പിതാവും പുത്രനും തമ്മിലുള്ള അതെ കൂട്ടായ്മയാണ് ദൈവ സഭയിലെ കൂട്ടായ്മ. യേശുക്രിസ്തു എന്ന തലയുമായി ബന്ധപ്പെട്ട വിശ്വാസികൾ തമ്മിലും വിശ്വാസികൾക്ക് പിതാവിനോടും പുത്രനോടും ഉണ്ടാവേണ്ടതും ഒരേ കൂട്ടായ്മ ആണ്.
"ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കു ന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു." (1 യോഹന്നാൻ 1:3)
1 യോഹ. 1: 7എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്
*ദൈവസഭയിലെ കൂട്ടായ്മയുടെ പ്രദർശനമായ കർതൃമേശ.
==================================
ആദിമസഭയിൽ വിശ്വാസികൾ ഇത്തരത്തിൽ അന്യോന്യം കൂട്ടായ്മ ആചരിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടിലെ സഭയുടെ, ആഴത്തിലുള്ള ഇത്തരം കൂട്ടായ്മയുടെ പ്രതിഫലനം ആയിരുന്നു അവർ കൂടി വന്നപ്പോൾ ഉണ്ടായിരുന്ന കർത്താവിന്‍റെ അത്താഴം.
"അവർ നാൾ തോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ *ഏകഹൃദയത്തോടെ* കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും *ആനന്ദത്തോടെയും ആത്മാർഥതയോടെയും* ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.."(അപ്പ-പ്രവൃത്തിക ൾ 2: 46)
കർത്തൃമേശയിലെ കൂട്ടായ്മയെ എന്തിനെ വെളിപ്പെടുത്തുന്നു എന്ന് പൗലോസ് പറയുന്നു .
1 കൊരിന്ത്യർ 10:16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? 17അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ.
അപ്പവും വീഞ്ഞും ആ കൂട്ടായ്മയെ ദൃശ്യരൂപത്തിൽ വെളിപ്പെടുത്തുന്നു എന്നു പൗലോസ് വിശദീകരിക്കുന്നു .
ഭൂതങ്ങളുടെ മേശയിലെ ഭക്ഷണം ഭൂതങ്ങോളോടുള്ള കൂട്ടായ്മ
=================================================
കർത്തൃമേശ ദൈവസഭയിലെ ദൈവീക കൂട്ടായ്മയെ വെളിപ്പെടുത്തുന്നു എന്ന് വിശദീകരിച്ച ശേഷം പൗലോസ് തുടർന്നു പറയുന്നു
1 കൊരിന്ത്യർ 10:21 'നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. ' .
ദൈവസഭയിലെ കൂട്ടായ്മയുടെ പ്രദർശനം കർതൃമേശ അതിനാൽ ആണ് ഒരു അന്യദൈവത്തിനു, വിഗ്രഹത്തിനു അർപ്പിച്ച ഭക്ഷണം അന്യദൈവാരാധനയുമായി ബന്ധപ്പെട്ട് , ഒരു കൂട്ടായ്മ എന്ന നിലയിൽ ഒരിക്കലൂം ഭക്ഷിക്കാൻ പാടില്ല എന്നാണ് പൗലോസ് വിലക്കുന്നത്.
പൗലോസ് തുടർന്ന് വിശദീകരിക്കുന്നു , ഇതിനർത്ഥം വിഗ്രഹത്തിനോ വിഗ്രഹാർപ്പിതത്തിനോ എന്തെങ്കിലും ശക്തി ഉണ്ട് എന്നത് കൊണ്ടല്ല . വിഗ്രഹം ഒന്നുമല്ല, വിഗ്രഹാർപ്പിതം ഒന്നുമല്ല എന്നാൽ വിഗ്രഹങ്ങളുടെ പിന്നിൽ ദൈവമല്ല, ഭൂതങ്ങളാണ്.
അതിനാൽ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടു ഒരുവൻ വിഗ്രഹാർപ്പിതം കഴിക്കുമ്പോൾ അവൻ ഭൂതങ്ങളുടെ മേശയിൽ കൂട്ടായ്മ ആചരിക്കുകയാണ് . അത് ഒരു വിശ്വാസി ഒരു കാരണവശാലും ചെയ്യാൻ പാടില്ല . ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കണം ഇവിടെ ഒരു വ്യക്തി വിഗ്രഹാരാധനയിൽ പങ്കെടുത്തുകൊണ്ട് ആ വിഗ്രഹാർപ്പിതം ആ ആരാധനയുടെ കൂടെ കഴിക്കുകയാണെങ്കിൽ അദ്ദേഹം അതിൽ കൂട്ടായ്മ ആചരിക്കുകയാണ്.അതാണ് ദൈവത്തിൻ്റെ കോപം ജ്വലിപ്പിക്കുന്ന പാപം ആയി പൗലോസ് പറയുന്നത് .
( ഈ ഒരു സാഹചര്യത്തിൽ മാത്രമാണ് വിഗ്രഹാർപ്പിത ഭക്ഷണം പൗലോസ് കർശനമായി , പാപം എന്ന നിലയിൽ വിലക്കുന്നത് . അടുത്ത മൂന്നു സാഹചര്യങ്ങൾ പൗലോസ് വിശദീകരിക്കുമ്പോൾ ആവർത്തിച്ച് മനസാക്ഷിയുടെ കാര്യം പറയുന്നത് ശ്രദ്ധിക്കുക )
2. വിഗ്രഹാരാധനയുമായി നേരിട്ട് ബന്ധമില്ലാത്ത വിഗ്രഹാർപ്പിത ഭക്ഷണം ക്ഷേത്രത്തിൽ
==========================================================
(1 കൊരിന്ത്യർ 8)
ഇവിടെ വിഗ്രഹാരാധന അല്ല വിഷയം വിഗ്രഹാർപ്പിത ഭക്ഷണം മാത്രമാണ്. വിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ എന്ന് പറഞ്ഞാണ് പൗലോസ് തുടങ്ങുന്നത്.
ഇവിടെ വ്യക്തി വിഗ്രഹാരാധനയിൽ പങ്കെടുക്കുന്നില്ല. മറിച്ച് വിഗ്രഹാർപ്പിത ഭക്ഷണം തന്നെ ഒരു അമ്പലത്തിൽ കഴിക്കുന്നതിനെ പറ്റിയാണ് അവിടെ വായിച്ചു കഴിഞ്ഞാൽ മനസ്സിലാകും. ഉദാഹരണം പറഞ്ഞാൽ ഹിന്ദു അമ്പലത്തിലെ സമൂഹ സദ്യപോലെയും . റംസാന്റെ സമയത്ത് പള്ളികളിൽ മുസ്ലിം പള്ളികളിൽ ഭക്ഷണം കൊടുക്കുന്നത് പോലെയും ഉള്ള ഭക്ഷണം ആണ് ഇത്. എന്നാൽ അത് വിഗ്രഹാർപ്പിത ഭക്ഷണവും , കഴിക്കുന്നത് അമ്പലത്തിൽ മോസ്കിൽ വച്ചുമാണ് .
ചുരുക്കത്തിൽ ഒരു അമ്പലത്തിലോ മോസ്കിലോ കൊടുക്കുന്ന ഇങ്ങനെയുള്ള ഭക്ഷണം വിശ്വാസികൾക്ക് കഴിക്കാമോ എന്നതാണ് ചോദ്യം.
ശ്രദ്ധിക്കുക ഈ സാഹചര്യത്തിൽ മുൻപ് പറഞ്ഞതുപോലെ അത് വിട്ടോടാനായിട്ടോ അത് കഴിക്കുന്നത് ദൈവത്തിനു കോപം ജ്വലിപ്പിക്കുന്ന പാപം ആണ് എന്നോ അല്ല പൗലോസ് പറയുന്നത്.
ഇവിടെ പൗലോസ് മുൻപ് പറഞ്ഞത് പോലെ ശക്തമായ കൽപ്പന കൊടുക്കുന്നില്ല . കാരണം വിഗ്രഹത്തിനു ഒരു ശക്തിയും ഇല്ല എന്ന് അറിവുള്ള വിശ്വാസി ആണ് ഇത് . അവൻ്റെ അറിവ് ശരിയുമാണ്. അവൻ വിശ്വസിക്കുന്നത് വിഗ്രഹം ഒന്നുമല്ല ഏകദൈവം മാത്രമേയുള്ളൂ എന്നതാണ് . ഇതാണ് അറിവുള്ള വിശ്വാസിയുടെ ബോധ്യം.
അങ്ങനെയുള്ള ഒരുവാൻ അങ്ങനെയുള്ള വിഗ്രഹാരാധനയുമായി ബന്ധപ്പെടാതെ വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നത് അതിൽ തന്നെ പാപമല്ല . കാരണം അത് ഭക്ഷിക്കുന്ന വ്യക്തി വിഗ്രഹത്തിനു ശക്തിയുണ്ട് എന്ന് വിശ്വസിക്കുകയോ വിഗ്രഹ ആരാധനയിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല .
എന്നാൽ തുടർന്ന് പൗലോസ് വീണ്ടും റോമാ ലേഖനത്തിൽ ആവശ്യപ്പെടുന്നത് പോലെ; ഇങ്ങനെയുള്ള ശരിയായ അറിവില്ലാത്ത ബലഹീന വിശ്വാസിയെ പരിഗണിക്കുവാൻ ശക്തനായ അറിവുള്ള വിശ്വാസിയോട് ആവശ്യപ്പെടുന്നു
"എന്നാൽ എല്ലാവർക്കും ഈ അറിവില്ല.ചിലർ വിഗ്രഹപരിചയം കാരണം വിഗ്രഹാർപ്പിതം കഴിക്കുമ്പോൾ അവരുടെ മനസ്സാക്ഷി മലിനമാകുന്നു."
ബലഹീന വിശ്വാസികൾ വിശ്വാസത്തിൽ വരുന്നതിനു മുൻപേ ഈ വിഗ്രഹത്തിനു ശക്തിയുണ്ട് എന്ന വിശ്വാസത്തിൽ വിഗ്രഹാർപ്പിതം കഴിച്ച് അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായി തീരുന്നു.
അതിനാൽ കഴിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. എന്നാൽ നിൻ്റെ സഭയിൽ ഒരു അറിവില്ലാത്ത ബലഹീന സഹോദരനുണ്ട്. അവനിത് കഴിക്കുന്നത് പാപമാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.
വാക്യം 9 - എന്നാൽ നിന്റെ ഈ കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ബലഹീനന്മാർക്ക് യാതൊരുവിധത്തിലും തടങ്ങലാവാതിരിപ്പാനായിട്ട് നോക്കണം.
നീ ഒരു അമ്പലത്തിൽ നിന്ന് ഒരു സമൂഹസദ്യ കഴിക്കുകയാണെങ്കിലും, മോസ്കിൽ നിന്ന് ബിരിയാണി കഴിച്ചാലും ഇതൊക്കെ പാപം എന്ന് വിശ്വസിക്കുന്ന ഒരു സഹോദരൻ അവിടെ ഉള്ളപ്പോൾ; അത് നിനക്ക് പാപം അല്ലെങ്കിൽ പോലും അവൻ ഇടർച്ച വരാതിരിക്കാൻ വേണ്ടിയിട്ട് നീ അത് കഴിക്കരുത്.
അടുത്ത വാക്യം 10 അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
ആ അറിവില്ലാത്ത ബലഹീനൻ വിഗ്രഹാരാധനയും വിഗ്രഹാർപ്പിത ഭക്ഷണവും ഒരേ പോലെയാണെന്ന് വിശ്വസിക്കുന്നവനാണ്. അവൻ അതുവഴി പാപം ചെയ്യാനായിട്ടുള്ള സാധ്യത ഉണ്ട്. കാരണം വിശ്വാസത്തിൽ നിന്നും ഉത്ഭവിക്കാത്ത എല്ലാം പാപമാണ് .
അതേ സാഹചര്യം ആണ് റോമ ലേഖനം 14ാമത്തെ അധ്യായത്തിൽ പൗലോസ് പറഞ്ഞിരിക്കുന്നത്. ' എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവൻ പാപത്തിൽ വീഴാൻ ഇടയാക്കുന്നതു തെറ്റാണ്. '
ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കർത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാൽ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവൻ വിശ്വസിക്കുന്നുവെങ്കിൽ അത് അവന് അശുദ്ധമായിത്തീരുന്നു. എന്നാൽ താൻ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കിൽ, അവൻ ഭക്ഷിക്കുമ്പോൾ സ്വയം കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവൻ പ്രവർത്തിക്കുന്നത്. വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു..' റോമ. 14:23
8:1 ൽ പൗലോസ് പറയുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അറിവിനേക്കാൾ സഹോദരനോടുള്ള സ്നേഹം ആണ് നമ്മെ നയിക്കേണ്ടത് അതില്ലാത്ത അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
12 ആം വാക്യത്തിൽ,സ്നേഹമില്ലാതെ ഇങ്ങനെ ചെയ്യുമ്പോൾ സഹോദരന്മാരുടെ നേരെ പാപം ചെയ്യുകയും, അവരുടെ ബലഹീന മനസ്സാക്ഷിയെ മുറിവേൽപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു.
ചുരുക്കത്തിൽ നേരിട്ട് വിഗ്രഹാരാധനയുമായിട്ട് ബന്ധപ്പെടാതെ ഒരു വിശ്വാസി വിഗ്രഹാർപ്പിതം ഭക്ഷിച്ചാൽ അത് പുതിയ നിയമത്തിൽ പാപമായിട്ട് പഠിപ്പിക്കുന്നില്ല. എന്നാൽ അത് ബലഹീന സഹോദരന് ഇടർച്ചയായിതീരാൻ സാധ്യത ഉള്ളത് കൊണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളിൽ അറിവുള്ള ശക്തനായ വിശ്വാസി അത് പാപം അല്ലെങ്കിൽ പോലും ബലഹീന സഹോദരന് വേണ്ടി ഒഴിവാക്കാനായാണ് പൗലോസ് പറയുന്നത്.
ഇതിൽ ശക്തനായ വിശ്വാസിയായ പൗലോസ് തൻ്റെ തീരുമാനം പറയുന്നു . 1 കൊരി 8:13 എന്റെ സഹോദരന് ഇടർച്ച വരുമെങ്കിൽ ഞാൻ ഒരിക്കലും ( വിഗ്രഹാർപ്പിത ) മാംസം തിന്നുകയില്ല.
3. അങ്ങാടിയിലെ വിഗ്രഹാർപ്പിത ഭക്ഷണവും വിശ്വാസിയും
======================================
(1 കൊരിന്ത്യർ 10:25–26)
1 കോരി 10: 25 & 26 അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.
ഇതും വിഗ്രഹാർപ്പിതമായ ഭക്ഷണം തന്നെയാണ്. എന്നാൽ ഇത് അങ്ങാടിയിൽ വിൽക്കാൻ വച്ചിരിക്കുന്ന ഭക്ഷണമോ, അല്ലെങ്കിൽ ഒരു ഹോട്ടലിൽ കഴിക്കുന്ന ഭക്ഷണമായോ വരം. ഉദാഹരണത്തിന് ആയുർവേദ മെഡിസിൻ പോലെ , ഹിന്ദു ഹോട്ടലുകളിലെ ഭക്ഷണം പോലെ അതുപോലെ ചിലതു, അവർ പൂജിച്ചു തരുന്നതായിരിക്കും. നോർത്ത് ഇന്ത്യയിൽ മെസ്സിൽ ഭക്ഷണം ഉണ്ടാക്കിയിട്ട് ആദ്യം അത് പൂജിച്ചു, പിന്നെ പശുവിനു കൊടുത്തിട്ടാണ് കഴിക്കാൻ തരുന്നത്. അത് വിഗ്രഹാർപ്പിത ഭക്ഷണം തന്നെയാണ്.
അതിനാൽ അങ്ങാടി വിൽക്കുന്നതും, ഹോട്ടലിൽ കിട്ടുന്നതും എന്താണെങ്കിലും മനസാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കണം. അന്വേഷിക്കാൻ പോയാൽ സസ്യഭുക്ക് ആയി പോലും ജീവിക്കാൻ ചില സാഹചര്യങ്ങളിൽ കഴിയില്ല .
4. അവിശ്വാസിയുടെ അതിഥിയായ വിശ്വാസിയും വിഗ്രഹാർപ്പിത ഭക്ഷണവും
================================================
1 കോരി 10:27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
ഒരു അവിശ്വാസി നിങ്ങളെ അവരുടെ വീട്ടിൽ ഭക്ഷണത്തിന് വിളിക്കുന്നു. അതും ചിലപ്പോൾ വിഗ്രഹാർപ്പിതമാകാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യണം?
ഇവിടെ പറയുന്നത് ശ്രദ്ധിച്ചു മനസിലാക്കണം. അവിശ്വാസിയുടെ ക്ഷണം കിട്ടി നിങ്ങൾക്ക് വചന പ്രകാരം ഉറച്ച ശക്തനായ വിശ്വാസി ആണെങ്കിൽ പോകുവാൻ മനസ്സുണ്ടെങ്കിൽ പോകുക.
പക്ഷേ ഒരു കാര്യമുണ്ട് അവിശ്വാസി നിങ്ങളെ ഭക്ഷണത്തിന് വിളിച്ചിട്ട് നിങ്ങൾക്ക് പോകാൻ മനസ്സുണ്ടായിട്ട് പോയി കഴിഞ്ഞു നിങ്ങൾ ബലഹീന വിശ്വാസിയെപോലെ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ഭക്ഷണം എന്താണെന്നു അന്വേഷിക്കുകയും വിഗ്രഹാർപ്പിതം ആണെങ്കിൽ കഴിക്കില്ലെന്നും പറയരുത്. പകരം ഒന്നും അന്വേഷിക്കാതെ കഴിക്കാൻ ആണ് പൗലോസ് പറയുന്നത് . അങ്ങാടിയിൽ കിട്ടുന്ന വിഗ്രഹാർപ്പിത ഭക്ഷണം 'ഒന്നും അന്വേഷിക്കാതെ കഴിക്കാൻ പറഞ്ഞ അതേ കാര്യമാണ് പൗലോസ് ഇവിടെ ആവർത്തിക്കുന്നത്
വേറൊരു രീതിയിൽ പറഞ്ഞു കഴിഞ്ഞാൽ പോകാൻ മനസ്സുണ്ട് എങ്കിൽ മാത്രം നിങ്ങൾ പോയാൽ മതി , എന്നാൽ അവിടെ ചെന്നിട്ട് ഭക്ഷണത്തെ പറ്റി അന്വേഷിക്കാനും ഉപദേശം കൊടുക്കാനും നിൽക്കരുത്.
ഇനി നമ്മുടെ സാഹചര്യങ്ങളിൽ ചിന്തിച്ചാൽ , നിങ്ങളെ ക്രിസ്തുമസ്സിനോ , ഓണത്തിനോ , ബക്രീദിനോ, മറ്റു ഏതെങ്കിലും വിശേഷത്തിനോ ആരെങ്കിലും വീട്ടിൽ ഭക്ഷണത്തിനു വിളിച്ചു എന്നിരിക്കുക .ഇതൊക്കെ പാപമാണ് എന്ന് കരുതുന്ന ബലഹീന വിശ്വാസി ആണ് നിങ്ങൾ എങ്കിൽ പോകാതിരിക്കുക. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ മാത്രം പോകുക .
പോവുകയാണെങ്കിൽ അവിടെ പോയിട്ട് ഇത് വിഗ്രഹാർപ്പിതമാണോ? ഇത് എന്ത് ഭക്ഷണം ആണ് ? ആണ് ആരെങ്കിലും പൂജിച്ചു കൊണ്ടുവന്നതാണോ എന്നൊന്നും ചോദിക്കരുത്. മിണ്ടാതെ , ചോദ്യം ചോദിക്കാതെ കഴിച്ചിട്ട് , സ്തോത്രം പറഞ്ഞു , നന്ദി പറഞ്ഞു പോരുക
28 എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
ഇനി അഥവാ നിങ്ങൾ ചോദിക്കാതെ തന്നെ അവൻ നിങ്ങളുടെ അടുത്ത് പറയുകയാണ് ഇത് വിഗ്രഹാർപ്പിത ഭക്ഷണമാണ് ഞങ്ങൾ ഞങ്ങളുടെ ദൈവത്തിനു പൂജിച്ച കൊണ്ടുവന്നതാണ് നിങ്ങൾ കഴിക്കുമോ എന്ന് ചോദിച്ചാൽ; അവൻറെ മനസ്സാക്ഷി നിത്തം നിങ്ങൾ കഴിക്കരുത്. അതായതു അവൻ ഇത് എന്റെ ദൈവത്തിന് അർപ്പിച്ച വിഗ്രഹാർപ്പിത ഭക്ഷണമാണ് എന്ന് അവൻ പറയുകയാണ് എങ്കിൽ അത് നിങ്ങൾ കഴിക്കുന്നതിൽ കൂടി അയാൾക്ക് നിങ്ങൾ അവന്റെ ദൈവത്തെ അംഗീകരിക്കുന്നു എന്നുള്ള ഒരു തോന്നൽ അവൻ്റെ മനഃസാക്ഷിയിൽ വരാൻ സാധ്യതയുണ്ട്. അവൻ നിമിത്തം ഇത് കഴിക്കരുത്.
അങ്ങനെ ഈ നാല് കാര്യങ്ങളാണ് വിഗ്രഹാർപിത ഭക്ഷണത്തെ പറ്റി പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് നിങ്ങൾക്ക് പ്രായോഗികമായി നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങൾക്ക് പ്രയോഗത്തിൽ വരുത്താവുന്നതാണ്. ഏതാണ് അതൊരു പാപമാണോ?, അത് ഒരു സഹോദരന് ഇടർച്ച വരുത്തുന്നതാണോ? അല്ല ഇത് പാപവുമല്ല സഹോദരൻ ഇറച്ചു വരുത്തതുമല്ല അല്ലാതൊരു സാഹചര്യമാണോ എന്നുള്ളത് നിങ്ങൾക്ക് ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് തിരിച്ചറിഞ്ഞു ചെയ്യാവുന്നതാണ്.
സമാപനം
========
പുതിയ നിയമത്തിൽ വിഗ്രഹാർപ്പിത ഭക്ഷണത്തെക്കുറിച്ച് നാല് സാഹചര്യങ്ങൾ പറയുന്നു:
വിഗ്രഹാരാധനയോടു കൂടെ – ഒരിക്കലും പാടില്ല
അമ്പലത്തിൽ ഭക്ഷണം – സ്വാതന്ത്ര്യമുണ്ട്, പക്ഷേ ബലഹീന വിശ്വാസിയുടെ മനസാക്ഷിക്ക് ഇടർച്ച ഒഴിവാക്കണം
അങ്ങാടിയിലെ ഭക്ഷണം – കഴിക്കുന്നവൻ്റെ മനസാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കാം
അവിശ്വാസിയുടെ വീട്ടിൽ – പോകുവാൻ മനസ്സുണ്ട് എങ്കിൽ പോയി ഒന്നും ചോദിക്കാതെ കഴിക്കുക . വിഗ്രഹാർപ്പിതം എന്ന് പറഞ്ഞാൽ പറയുന്ന വ്യക്തിയുടെ മനസാക്ഷി കാരണം ഒഴിവാക്കണം
ഈ തത്വങ്ങൾ ഉപയോഗിച്ച്
നമ്മുടെ സാഹചര്യങ്ങളിൽ എന്താണ് ശരി എന്ന് തിരിച്ചറിയാൻ കഴിയും.
