പഴയ മനുഷ്യൻ്റെ ക്രൂശീകരണവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും
പഴയ മനുഷ്യൻ്റെ ക്രൂശീകരണവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും
ജിനു നൈനാൻ
ദൈവ വചനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഉപദേശവും, നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു വിഷയവുമാണ് ഇത്. ശ്രദ്ധാപൂർവ്വം ഈ ലേഖനം പൂർണ്ണമായി വായിക്കുവാൻ അപേക്ഷിക്കുന്നു.
ഈ വിഷയം പഠിക്കുമ്പോൾ ഒന്നാമതു കണ്ടെത്തേണ്ട വിഷയം എന്താണ് പഴയ മനുഷ്യന്‍ എന്നുള്ളതാണ്
നമുക്കറിയാവുന്നതു പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്,പകരം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ്. ആ മനുഷ്യൻ പാപമില്ലാത്ത പരിപൂർണ്ണ മനുഷ്യൻ ആയിരുന്നു. ഉല്പത്തി 1:26,27
ആ മനുഷ്യനെ നോക്കി ദൈവം പറഞ്ഞത് വളരെ നല്ലതു എന്നാണ്.
ദൈവം തന്‍റെ സ്വരൂപതിലാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ദൈവവചനം പറയുന്നു.അതിനാൽ എന്താണ് ദൈവസ്വരൂപം എന്നത് കൊണ്ട് ഇവിടെ ഉദേശിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ദൈവത്തിനു ശരീരം ഉണ്ടായിരുന്നു അത് കൊണ്ട് മനുഷ്യനെയും ശരീരം ഉള്ളവനായി സൃഷ്ടിച്ചു എന്നല്ല ആ വാക്യത്തിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ മൃഗങ്ങളെയും ദൈവ സ്വരൂപത്തിലാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടി വരും.ദൈവത്തിന്‍റെ സ്വരൂപം എന്ന് ഇവിടെ ഉദേശിക്കുന്നത്, പകരം ദൈവത്തിന്‍റെ സ്വഭാവത്തെ ആണ് എന്ന് നമുക്ക് ദൈവവചനം പഠിച്ചാല്‍ മനസ്സിലാകും (റോമര്‍ 8:29, 2 കൊരിന്ത്യര്‍3 :18,കോലോസ്യര്‍ 3:10 )
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മൂന്നു ഭാഗങ്ങൾ ( ആത്മാവ് , ദേഹി , ദേഹം ) ഉള്ളവനായി ആണ് എന്ന് തിരുവെഴുത്തു നമ്മെ പഠിപ്പിക്കുന്നു. ഇതിൽ ദേഹിയും ദേഹവും എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് .
ദൈവം പ്രധാനമായും തന്‍റെ സ്വഭാവത്തെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവ സ്വരൂപം വെളിപ്പെടുത്താനുള്ള മാധ്യമമായി , ദൈവം ബാക്കിയുള്ള സൃഷ്ടികളില്‍ ഒന്നും സൃഷ്ടിക്കാത്ത ഒന്ന് മനുഷ്യനില്‍ സൃഷ്ടിച്ചു. അതിനെയാണ് മനുഷ്യന്‍റെ ആത്മാവ് എന്ന് പറയുന്നത്.
എങ്ങനെയാണു ദൈവം തന്‍റെ സ്വരൂപത്തെ, സ്വഭാവത്തെ മനുഷ്യനില്‍ കൂടി വെളിപ്പെടുത്തിയിരുന്നത് ? സദൃശ്യവാക്യങ്ങൾ 20:27 പറയുന്നതു മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ വിളക്കാണ് എന്നാണ് . വിളക്കിനു സ്വയമായി പ്രകാശം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഒരു വിളക്കിനെ പ്രകാശിപ്പിക്കുന്നത് എണ്ണയാണ്. എണ്ണയുമായുള്ള അഭേദ്യമായ ബന്ധത്തില്‍ മാത്രമേ വിളക്കിനു പ്രകാശിക്കാന്‍ കഴിയൂ. ദൈവത്തിന്‍റെ ആത്മാവിനെ എണ്ണയോടാണ് ദൈവവചനം തുടര്‍ച്ചയായി ഉപമിച്ചിരിക്കുന്നത്.ആത്മാവായ ദൈവവുമായുള്ള മനുഷ്യൻ്റെ കൂട്ടായ്മ ആത്മാവിൽ മാത്രമേ സാധ്യമാകുകയുള്ളൂ. ( യോഹ. 4:24 )
അതായതു ഒരു വിളക്ക് എണ്ണയുമായി ഉള്ളതുപോലെയുള്ള ആത്മബന്ധത്തില്‍ ദൈവത്തിൻ്റെ ആത്മാവും മനുഷ്യൻ്റെ ആത്മാവും ഒന്നായിരുന്നു. അങ്ങനെ ദൈവത്തിൻ്റെ സ്വരൂപത്തെ (സ്വഭാവത്തെ) മനുഷ്യൻ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള മനുഷ്യനെ നോക്കിയിട്ടാണ് ദൈവം “വളരെ നല്ലത്”എന്ന് പറഞ്ഞത്.
ദൈവം നല്ലത് എന്ന് പറഞ്ഞത്, മനുഷ്യന്‍റെ ബാഹ്യമായ ഒന്നിനെയും കണ്ടിട്ടായിരുന്നില്ല, കാരണം ദൈവവചനം പറയുന്നത് മനുഷ്യന്‍ പുറമേയുള്ളതു നോക്കുമ്പോള്‍ ദൈവം ഹൃദയത്തെ നോക്കുന്നു എന്നാണ് (1 സാമുവേല്‍ 16:7).അതിനാല്‍ ദൈവസ്വഭാവതിന്റെ ഉറവിടമായ മനുഷ്യന്‍റെ ഹൃദയത്തെ അഥവാ ആത്മാവിനെ നോക്കിയിട്ടാണ് ദൈവം നല്ലത് എന്ന് പറഞ്ഞത്.
(ദൈവവചനം ആലങ്കാരികമായി ഹൃദയം എന്ന് പറയുമ്പോള്‍ അത് ശാരീരിക ഹൃദയത്തെ അല്ല എന്ന് വ്യക്തം,അതിനു പകരം ഉറവിടം, പ്രഭവ കേന്ദ്രം എന്നോക്കെയുള്ള അര്‍ത്ഥത്തില്‍ മനുഷ്യൻ്റെ ആത്മാവിനെയാണ് ആണ് ഹൃദയം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.)
അതായതു, ദൈവം സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്‍റെ ഹൃദയം നന്മയുടെ, ദൈവീക ജീവന്‍റെ ഉറവിടം ആയിരുന്നു.ദൈവാത്മാവ് , മനുഷ്യാത്മാവിൽ വസിച്ചു , മനുഷ്യന്‍റെ ദേഹിയെ നിയന്ത്രിച്ചു, മനുഷ്യന്‍റെ പ്രവര്‍ത്തികളില്‍ കൂടി തന്നെത്തന്നെ,തന്‍റെ സ്വരൂപത്തെ വെളിപ്പെടുത്തി.
എന്നാല്‍ മനുഷ്യന്‍ പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് പ്രവര്‍ത്തിച്ചപ്പോള്‍,ദൈവത്തിന്‍റെ സ്നേഹകൂട്ടായ്മയില്‍ നിന്നും പുറത്തു കടന്ന ആ നിമിഷം തന്നെ ദൈവം മുന്നറിയിപ്പ് കൊടുത്തിരുന്നത് പോലെ മനുഷ്യന്‍ മരിച്ചു.
മനുഷ്യൻ മരിച്ചു എന്ന് ദൈവവചനം പറയുമ്പോൾ മനുഷ്യൻ ശാരീരികമായും ദേഹീപരമായും ജീവനുള്ളവനായിരുന്നു . അതിനാൽ ദൈവവുമായുള്ള ആത്മാവിലുള്ള വേർപാടിനെയാണ് അവിടെ മരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . അധവാ ദൈവാത്മാവുമായി വേർപെട്ട മനുഷ്യൻ്റെ ആത്മാവ് മരിച്ചു, നിർജീവമായി .
എന്നാൽ കാര്യങ്ങൾ അവിടെ കൊണ്ട് അവസാനിക്കുന്നില്ല . മനുഷ്യൻ്റെ ഉള്ളിൽ പിശാചിൻ്റെ സ്വഭാവം ആയ പാപസ്വഭാവം കടന്നു അങ്ങനെ മനുഷ്യന്‍റെ ഹൃദയം പാപത്തിന്‍റെ പ്രഭവ കേന്ദ്രമാകുകയും, അതിനാല്‍ ഹൃദയത്തില്‍ നിന്നും ഉയരുന്ന പാപത്തിന്‍റെ പ്രവാഹത്താൽ മനുഷ്യന്‍റെ ദേഹി മലിനമാകുകയും ചെയ്തു.
അതോടെ ദൈവസ്വഭാവത്തെ വെളിപ്പെടുത്തിയിരുന്നമനുഷ്യന്‍ ദുഷ്ടന്‍ ആയ പിശാചിന്‍റെ ദുഷ്പ്രവര്‍ത്തികളെ വെളിപ്പെടുത്താന്‍ തുടങ്ങി. പാപത്തില്‍ വീണ ആദമില്‍ നിന്നും ജനിക്കുന്ന എല്ലാ മനുഷ്യരുടെയും ഹൃദയം പാപം നിറഞ്ഞതായി എന്നും ആ പാപ ഉറവില്‍ നിന്നും പിശാചിന്‍റെ സ്വഭാവമായ ദുഷ്ടത പുറപ്പെടുന്നു എന്നും ദൈവവചനം വ്യക്തമാക്കുന്നു.
വീഴ്ച പറ്റിയ ആദ്യ മനുഷ്യനായആദത്തിൽ നിന്നും നമ്മിലേക്ക് പകർന്ന പാപ സ്വഭാവത്തെ, പാപത്തിന്‍റെ ഉറവയായ പാപ ഹൃദയത്തെയാണ് പഴയ മനുഷ്യന്‍ എന്ന ദൈവവചനം പറയുന്നത്.
വീണ്ടും ജനിച്ച ഒരുവനിൽ ഇപ്പോൾ ഇല്ലാത്തതും, മുൻപ് ഉണ്ടായിരുന്നതുമായ കാര്യം ആയതിനാൽ ആണ് വിശ്വാസികളോട് സംസാരിക്കുമ്പോൾ 'പഴയ മനുഷ്യൻ' എന്ന പദം പൗലൊസ് ഉപയോഗിക്കുന്നത് .
ഈ പാപസ്വഭാവം പിശാചിൻ്റെ മനോഭാവവും, ദൈവത്തിനു കീഴടങ്ങാത്തതും ദൈവത്തിനു എതിരെ മത്സരിക്കുന്നതുമാണ് എന്ന് ദൈവവചനം വെളിപ്പെടുത്തുന്നു . ( റോമർ 8 :7 ).
തിരുവെഴുത്തില്‍ ജഡസ്വഭാവം,ഹൃദയത്തില്‍ നിന്നുള്ള പാപം, പഴയ ഹൃദയം, കല്ലായുള്ള ഹൃദയം, ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം, പാപപ്രമാണം, തന്നെത്താൻ ഉയർത്തുന്ന മനോഭാവം എന്നീ വാക്കുകള്‍ കൊണ്ട് ദൈവവചനം ഉദേശിക്കുന്നത് മനുഷ്യന്‍റെ പാപ സ്വഭാവത്തെ തന്നെയാണ്.
അങ്ങനെ ആദിയില്‍ ദൈവം വളരെ നല്ലത് എന്ന് കണ്ട അതെ ഹൃദയം തന്നെ ദോഷമുള്ളതായിതീര്‍ന്നു എന്ന് ദൈവം കാണുന്നു.
ഉല്പത്തി 6: 5 ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
ബാക്കിയുള്ള എല്ലാ മനുഷ്യരിലും അവര്‍ ആദത്തില്‍ നിന്നും ജനിച്ചവരാകയാല്‍ ജന്മനാ തന്നെ പാപഹൃദയം ഉള്ളവരായിട്ടാണ് ജനിക്കുന്നത്. ഈ പഴയ മനുഷ്യന്‍ ഒരുവനില്‍ ഉള്ളിടത്തോളം അവന്‍ പാപത്തിന്‍റെ അടിമയാണ് എന്ന് ദൈവവചനം പറയുന്നു.
റോമര്‍ 5:2 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു
Joh 8:34 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു.
സകല മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുന്നത് ഈ പഴയ മനുഷ്യനുമായി, പാപ ഹൃദയവുമായി, പാപ സ്വഭാവുമായിട്ടാണ്. അത് കൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് മനുഷ്യന്‍റെ ഉള്ളില്‍ നിന്നുള്ള ഈ പാപമാണ്, അവനെ അശുദ്ധനാക്കുന്നത് എന്ന്,
മര്‍ക്കോസ് 7:20-23 മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു.അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.
വീണു പോയ ആദ്യ മനുഷ്യനായ ആദമില്‍ സംഭവിച്ചതും, ആദമില്‍ നിന്നുള്ള എല്ലാ മനുഷരിലും വന്നതും അടിസ്ഥാനപരമായി പരിഹരിക്കപ്പെടേണ്ടതും മൂന്നു കാര്യങ്ങള്‍ ആണ്.
1. പാപ ഹൃദയം അഥവാ പഴയ മനുഷ്യന്‍ : യേശുക്രിസ്തുവിന്‍റെ വാക്കുകളില്‍ മനുഷ്യനെ അശുദ്ധനാക്കുന്ന പാപത്തിന്‍റെ പ്രഭവകേന്ദ്രം ഇതാണ്, ഈ പാപ ഉറവയാണ് മനുഷ്യന്‍റെ ദേഹിയെ പാപജഡം ആക്കുന്നത്. വീഴ്ച പറ്റിയ മനുഷ്യനില്‍ പിശാചു പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഇവിടെയാണ്.
2. ജഡം അധവാ രൂപാന്തരപ്പെടാത്ത ദേഹി : ജഡം എന്ന വാക്ക് തിരുവെഴുത്തില്‍ മിക്കപ്പോഴും മനുഷ്യന്‍റെ പാപമയമായ ദേഹിയെ (മനസ്സ്, വികാരം, വിചാരം ) ആണ് കാണിക്കുന്നത്, മനുഷ്യന്‍റെ പാപ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ മലിനമാക്കുന്നു.മനുഷ്യന്‍റെ ചിന്തകളും, വിചാരങ്ങളും, വികാരവും പാപ പങ്കിലമാകുന്നു.
3. പാപ പ്രവര്‍ത്തികള്‍: മനുഷ്യന്‍റെ പാപ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ പാപ പങ്കിലമാക്കുകയും, അത് പാപ പ്രവര്‍ത്തികള്‍ ആയി ശരീരത്തില്‍ കൂടി വെളിപ്പെടുകയും ചെയ്യുന്നു.അങ്ങനെ മനുഷ്യന്‍ പിശാചിന്‍റെ പ്രവര്‍ത്തികളെ വെളിപ്പെടുത്തുന്നു.
ദൈവം മോശയില്‍ കൂടി സ്ഥാപിച്ച പഴയ ഉടമ്പടിയില്‍ മനുഷ്യന്‍റെ ഈ മൂന്നു അടിസ്ഥാന പ്രശ്നങ്ങള്‍ക്കും പരിഹാരം സാധിച്ചിരുന്നില്ല.
അത് സാധിക്കുവാന്‍ ആണ് ദൈവം തന്‍റെ പുത്രന്‍റെ രക്തത്താല്‍ പുതിയ ഉടമ്പടിയെ സ്ഥാപിച്ചത്.യേശുക്രിസ്തുവില്‍ കൂടി ഈ മൂന്നു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് പഴയ നിയമ പ്രവാചകന്മാര്‍ എല്ലാം തന്നെ പ്രവചിച്ചത്.
പാപ ഹൃദയത്തെ നന്നാക്കിയെടുക്കുകയോ, മെച്ചപ്പെടുത്തുകയോ അല്ല, പകരം പാപ ഹൃദയത്തെ എന്നെന്നേക്കുമായി നീക്കുകയും, പുതിയ ഹൃദയം തരികയും, പാപത്തിന്‍റെ മലിന ജലം വസിച്ചിരുന്ന ഇടത്ത് നിന്നും ജീവജല നദികള്‍ ഒഴുക്കുകയും ചെയ്യുക എന്നതാണ് ദൈവീക പദ്ധതി.(യോഹന്നാൻ 7 :38)
അത് ദൈവം സാധിച്ചത് തന്‍റെ പുത്രനെ ഒരു പൂര്‍ണ്ണ മനുഷ്യനായി, സ്ത്രീയുടെ സന്തതിയായി ഭൂമിയിലേക്ക് അയച്ചു കൊണ്ടായിരുന്നു.അതായിരുന്നു ദൈവം മനുഷ്യന്‍ പാപത്തില്‍ വീണ ഉടനെ തന്നെ കൊടുത്ത ആദ്യത്തെ വാഗ്ദത്തം .
“സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും.” ( ഉല്പത്തി 3 :15 ) ദൈവീക പദ്ധതിപ്രകാരം കലസമ്പൂര്‍ന്നതയില്‍ ദൈവപുത്രനായ യേശുക്രിസ്തു സ്ത്രീയുടെ സന്തതിയായി നിന്നും ജനിച്ചു. (ഗലാത്യർ 4:4)
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്‍റെ സ്വന്തപുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമ. 8:3)
യേശുകിസ്തു സ്ത്രീയില്‍ നിന്നും ജനിച്ചവനായി ഒരു പൂര്‍ണ്ണ മനുഷ്യനായിട്ടാണ് ഭൂമിയില്‍ വന്നത് എങ്കിലും അവന്‍ ആദത്തില്‍ നിന്നുള്ള വീഴ്ച പറ്റിയ മനുഷ്യന്‍ ആയിരുന്നില്ല, കാരണം അവന്‍ പരിശുദ്ധാത്മാവിനാല്‍ ഉളവായ വിശുദ്ധ പ്രജയായിരുന്നു.
അതിനാല്‍ തന്നെ ആദമിന്‍റെ വീഴ്ചയുടെ ഫലമായി ഉണ്ടായ മൂന്നുകാര്യത്തിലും യേശു ക്രിസ്തു മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ഈലോകത്തില്‍ ഉള്ള എല്ലാവരിലും വ്യത്യസ്തന്‍ ആയിരുന്നു,
യേശുക്രിസ്തുവില്‍ ഒരു പാപ ഹൃദയം ഇല്ലായിരുന്നു, പകരം യേശുവിന്‍റെ ഹൃദയം, പിതാവായ ദൈവം വസിക്കുന്ന സിംഹാസനം ആയിരുന്നു.(യോഹന്നാന്‍ 14:10). ക്രിസ്തുവിന്റെ ആത്മാവും ദൈവത്തിന്റെ ആത്മാവും ഒന്നായിരുന്നു. അതിനാൽ തന്നെ യേശുക്രിസ്തു പാപമില്ലാതെ ഭൂമിയില്‍ വന്ന രണ്ടാം മനുഷ്യന്‍ ആയിരുന്നു. (1കൊരിന്ത്യർ 15:47)
ക്രിസ്തുവിന്‍റെദേഹി പാപത്താല്‍ മലിനമായിരുന്നില്ല, പകരം ക്രിസ്തു തന്‍റെ ദേഹിയെ തുടര്‍ച്ചയായി ദൈവേഷ്ടതിനു കീഴ്പ്പെടുത്തി ജീവിച്ചിരുന്നു,(യോഹന്നാന്‍ 8:38)
അതിനാല്‍ യേശുക്രിസ്തുവിന്‍റെശരീരം തന്‍റെ ഹൃദയത്തില്‍ വസിച്ചിരുന്ന പിതാവായദൈവത്തിന്‍റെ പ്രവര്‍ത്തികളെ പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരുന്നു.(യോഹന്നാന്‍ 14:10,11)
യേശുക്രിസ്തുവില്‍ പാപ ഹൃദയമോ, പാപ ജഡമോ (പാപത്താല്‍ മലിനമായ ദേഹി) ഇല്ലായിരുന്നു എങ്കിലും പൂര്‍ണ്ണ മനുഷ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിനും സ്വന്തമായ, സ്വതന്ത്രമായ ഇച്ഛയും, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു,(യോഹന്നാൻ 6:38 )
അതിനു കാരണം ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വതന്ത്രമായ ഇശ്ചയും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഉള്ളവനായിട്ടാണ് എന്നതാണ്. ഈ സ്വാതന്ത്ര്യവും, സ്വതന്ത്ര ഇച്ഛയും ഉള്ളതിനാല്‍ ആണ് മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്നതും.എന്നാല്‍ ആദം ആ സ്വാതന്ത്ര്യത്തില്‍ സ്വന്ത ഇഷ്ടം ചെയ്തു, തന്‍റെ ഇച്ഛയെ പിശാചിന് കീഴ്പ്പെടുത്തി, ദൈവാധികരത്തില്‍ നിന്നും പുറത്തു കടന്നു പിശാചിന്‍റെ അധികാരത്തില്‍ ആയി.
പാപമില്ലത്തവനായി ദൈവം സൃഷ്‌ടിച്ച ആദ്യ മനുഷ്യനെ പരീക്ഷിച്ചത് പോലെതന്നെ, പാപമില്ലാതെ ഭൂമിയില്‍ വന്ന രണ്ടാം മനുഷ്യനെയും പിശാചുപരീക്ഷിച്ചു. പിശാചിന്‍റെ ഉദ്ദേശം, ആദ്യ മനുഷ്യനെപ്പോലെ തന്നെ രണ്ടാം മനുഷ്യനായ യേശുക്രിസ്തുവിനെയും പാപത്തില്‍ വീഴിച്ചു , ദൈവാധികരത്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു ദൈവത്തിന്‍റെ വീണ്ടെടുപ്പു പദ്ധതിതകര്‍ക്കുക എന്നത് തന്നെയായിരുന്നു.
എന്നാൽ ഒന്നാം മനുഷ്യനായ ആദം പരാജയപ്പെട്ടിടത്ത് രണ്ടാം മനുഷ്യനായ യേശുക്രിസ്തു പിതാവില്‍ ആശ്രയിച്ചു പാപത്തെ ജയിച്ചു, പിശാചിനെ പരാജയപ്പെടുത്തി.
എന്നാല്‍ യേശുക്രിസ്തു പാപം ചെയ്യാതെ ഈ ഭൂമിയില്‍ ജീവിച്ചു, പരീക്ഷകളെ എല്ലാം ജയിച്ചത് കൊണ്ട് പാപിയായ പാപത്തിനു അടിമയായ മനുഷ്യന് യാതൊരു പ്രയോജനവുമില്ല . അതായതു ക്രിസ്തുവിൻ്റെ ഭൂമിയിലെ പാപരഹിത ജീവിതം കൊണ്ട് മാത്രം ആർക്കും പ്രയോജനവുമില്ല ( യോഹന്നാൻ 12 :28 )
പക്ഷെ മനുഷ്യനെ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും എന്നേക്കും വിടുവിക്കുക എന്ന അതിപ്രധാന കാര്യം യേശുക്രിസ്തു തന്‍റെ മരണത്താല്‍ സാധിച്ചെടുത്തു .
വേറൊരു രീതിയിൽ പറഞ്ഞാൽ, യേശുക്രിസ്തു തന്‍റെ ജീവിതം കൊണ്ട് പാപത്തെ പരാജയപ്പെടുത്തി എങ്കില്‍, തന്‍റെ മരണത്താല്‍ തന്നിൽ വിശ്വസിക്കുന്നവരെ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രന്‍ ആക്കി.
എങ്ങനെയാണ് യേശുക്രിസ്തു തന്‍റെ മരണത്താല്‍ മനുഷ്യനെ പാപത്തിന്‍റെ, പഴയ മനുഷ്യന്‍റെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്രൻ ആക്കിയത് ?
ദൈവവചനം നമ്മെ പഠിപ്പിക്കുന്ന സത്യം യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്ക് പരിഹാരം ആകുക മാത്രമായിരുന്നില്ല (റോമർ 5 :8) , അതിലപ്പുറമായി നമ്മിലെ പാപത്തിന്‍റെ പ്രഭവ കേന്ദ്രമായ ഹൃദയത്തെ, പഴയമനുഷ്യനെ കര്‍ത്താവ് ക്രൂശില്‍ തന്നോട് കൂടെ ക്രൂശിച്ചു നമ്മിൽ നിന്നും നീക്കി പകരം നമുക്ക് പുതിയ ഒരു ഹൃദയംതന്നു എന്നതും കൂടിയാണ്.(റോമർ 6:8)
ഈ ദൈവീകമായ ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ നമ്മെ പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രര്‍ ആക്കുകയും, പാപം അധികാരംനടത്തിയിരുന്ന നമ്മില്‍ ക്രിസ്തുവിനു തന്‍റെ പൂര്‍ണ്ണ അധികാരത്തില്‍ വാഴുവാന്‍ അവസരം ഒരുക്കുകയും ചെയ്തു.അതാണ് യഥാര്‍ത്ഥത്തില്‍ വീണ്ടും ജനനത്തില്‍ നടന്നത്. ( റോമൻ 6:6 )
പുതിയ ഉടമ്പടിയുടെ കീഴില്‍ ക്രിസ്തുവില്‍ കൂടി ദൈവം ചെയ്യുന്ന ഈ ഹൃദയ മാറ്റശസ്ത്രക്രിയയെ കുറിച്ചാണ്, പഴയ മനുഷ്യന്‍ക്രൂശിക്കപ്പെടുനതിനെ പറ്റിയാണ് പഴയനിയമ പ്രവാചകന്മാര്‍ തുടര്‍ച്ചയായി പ്രവചിച്ചത്.
യെഹെസ്കേല്‍ 36:26-27 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽനടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും
യിരമ്യാവ് 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായുംഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
പുതിയ ഉടമ്പടിയുടെ കീഴില്‍ യേശുക്രിസ്തുവില്‍ കൂടി ഈ പഴയ നിയമ വാഗ്ദത്തങ്ങള്‍ അക്ഷരം പ്രതി സാധ്യമായി എന്ന് ദൈവവചനം വ്യക്തമാക്കുന്നു.
റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കംവരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
കൊലൊസ്സ്യര്‍ 2:11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാൽ പാപസ്വഭാവം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
2 കൊരിന്ത്യര്‍ 3:3 ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.
അതെ, ദൈവവചനം സ്ഫടികസമാനം വ്യക്തമായി പറയുന്നു, പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു,ഹൃദയ പരിശ്ചെദനയാല്‍ പാപസ്വഭാവം ഉരിഞ്ഞു കളയപ്പെട്ടു, കല്ലായുള്ള പഴയ ഹൃദയം മാറ്റപ്പെട്ടു,മാംസളമായ പുതിയ ഹൃദയം നല്‍കപ്പെട്ടു.ക്രിസ്തു ആത്മാവിൽ നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു.
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് നീങ്ങിപ്പോയി, ഇതാ, എല്ലാം പുതുതായിത്തീർന്നിരിക്കുന്നു.'2 കൊരി. 5:17
ചുരുക്കത്തിൽ; ആദിയിലെ പോലെ തന്നെ മനുഷ്യൻ്റെ ആത്മാവും, ദൈവത്തിന്റെ ആത്മാവും വീണ്ടും ഒന്നായിത്തീർന്നു. കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു. '1 കൊരി. 6:17
അതിനാൽ തന്നെ ആദിയിലേതു പോലെ ദൈവത്തിനു മനുഷ്യൻ്റെ ഹൃദയത്തില്‍ വസിച്ചു,മനുഷ്യന്‍റെ ദേഹിയെ നിയന്ത്രിച്ചു, മനുഷ്യന്‍റെ പ്രവര്‍ത്തികളില്‍ കൂടി തന്നെത്തന്നെ,തന്‍റെ സ്വരൂപത്തെ, തേജസ്സിനെ വെളിപ്പെടുത്തുവാൻ കഴിയും. ഇതാണ് ദൈവവചനം പഠിപ്പിക്കുന്ന യഥാർത്ഥ തേജസ്സുള്ള സുവിശേഷം. 2 കൊരി. 4:4
ഇനി അടുത്തതായി, നമ്മുടെ പഴയ മനുഷ്യന്‍ യേശുക്രിസ്തുവിനോട് കൂടെ മരിച്ചു എന്നും, പഴയ ഹൃദയം മാറ്റപ്പെട്ടു, യേശുക്രിസ്തു ഇന്ന് നമ്മുടെ പുതിയ ഹൃദയത്തില്‍ വസിക്കുന്നു എന്നുമുള്ള സുവിശേഷം ഒരുവന്‍ അതെ രീതിയിൽ അറിയാതെയിരുന്നാല്‍, വിശ്വസിക്കതെയിരുന്നാല്‍ എന്താണ് പ്രശ്നം എന്നതാണ് ചോദ്യം.
ഒരുവന്‍ യേശുക്രിസ്തു തനിക്കു വേണ്ടി മരിച്ചു എന്ന് മനസ്സിലാക്കി പാപക്ഷമ പ്രാപിച്ചാല്‍ പോലും, നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടു എന്നും, എന്നെന്നേക്കുമായി പാപത്തിന്‍റെ ഉറവിടമായ പഴയ ഹൃദയം നീക്കപ്പെട്ടു എന്നുമുള്ള മഹാസത്യം മനുഷ്യര്‍ അറിയരുത് എന്ന് പിശാചു ആഗ്രഹിക്കുന്നു. കാരണം ആ വെളിപാട് ഒരുവന് ലഭിച്ചാല്‍ അവന്‍ പാപത്തില്‍ നിന്നുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കും എന്ന് പിശാചിന് വ്യക്തമായി അറിയാം.
ഇതുമായി ബന്ധപ്പെട്ടു നിങ്ങള്‍ അതിപ്രധാനമായി ശ്രദ്ധിക്കേണ്ട ചില വചനങ്ങള്‍ ഇതാ;
റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കംവരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാംഅറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു.
എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം
6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ
ഗലാത്യര്‍ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ;
റോമര്‍ 8:2 ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
ഇന്ന് അനേകര്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കാറുണ്ട്, ഉപവാസം , പ്രാര്‍ത്ഥന, പാപ സാഹചര്യങ്ങളെ ഒഴിഞ്ഞിരിക്കുക കൂട്ടായ്മ ആചരിക്കുക, പാപങ്ങളെ മനുഷ്യരോട് ഏറ്റു പറയുക,ശാരീരികമായ അച്ചടക്കം പാലിക്കുക, ജഡത്തെ ക്രൂശിക്കുക തുടങ്ങി അനേക കാര്യങ്ങള്‍.
പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ദൈവമക്കള്‍ മുകളില്‍ പറയുന്ന പല കാര്യങ്ങളും ആത്മീക വര്‍ധനയ്ക്ക്,വിശുദ്ധ ജീവിതത്തിനു വേണ്ടി ചിലപ്പോള്‍ ചെയ്തേക്കാം, ഇതിൽ ചിലതു വിശുദ്ധ ജീവിതത്തിനു ദൈവവചനം പഠിപ്പിക്കുന്ന കാര്യങ്ങളുമാണ്. എന്നാല്‍ ഇവയൊന്നും മൂലം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാം എന്ന് ദൈവവചനം ഒരിടത്തും പഠിപ്പിക്കുന്നില്ല.
കുതിരയെ വണ്ടിയുടെ പുറകിൽ കെട്ടുക എന്ന പഴഞ്ചോല്ലു പോലെ പാപത്തിൽ നിന്നും സ്വതന്ത്രരായവർ ചെയ്യേണ്ട ഈ കാര്യങ്ങളെ പാപത്തിൽ നിന്നും സ്വതന്ത്രർ ആകുവാനുള്ള മാർഗ്ഗങ്ങൾ ആയി പഠിപ്പിക്കുന്നത് വചന വിരുദ്ധമാണ്.
നാം അധിപ്രധനമായി ശ്രദ്ധിക്കേണ്ട വിഷയം, രക്ഷിക്കപ്പെട്ടവരോട് പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനെക്കുറിച്ച് ദൈവവചനം പറയുന്ന ഒരുസ്ഥലത്തു പോലും, നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണംഎന്നുള്ള കല്പനയോ, നിങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ളവാഗ്ദാനമോ, പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ദൈവ വചനംപഠിപ്പിക്കുന്നില്ല.
മറിച്ചു വീണ്ടും ജനിച്ചവരോട്, നിങ്ങളുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്നും , പഴയ പാപ ഹൃദയം മാറ്റപ്പെട്ടു എന്നും അതിലൂടെ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു, യേശുക്രിസ്തു , ദൈവാത്മാവിൽ നിങ്ങളില്‍ ജീവിക്കുന്നു എന്നുമുള്ള സത്യം വ്യക്തമായി പ്രഖ്യാപിക്കുകയാണ്. ആ സത്യം നിങ്ങള്‍ അറിയേണം എന്ന് പറയുകയാണ്.
'നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. ' റോമ. 6:6
ദൈവത്തിന്‍റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും അറിയുന്നില്ലയോ? 1 കൊരിന്ത്യർ 6 19
കാരണം,കര്‍ത്താവിനോട് കൂടി ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു എന്ന് വിശ്വാസത്താല്‍ അറിയുമ്പോൾ,അങ്ങനെ നമ്മെത്തന്നെ എണ്ണുമ്പോൾ ആണ് നാം യഥാര്‍ത്ഥത്തില്‍ പാപപ്രമാണത്തില്‍ നിന്നും, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം അനുഭവിക്കുന്നത് .
റോമ. 6 : 11 അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
അതെ വിശ്വാസത്താൽ പാപങ്ങളിൽ നിന്നുള്ള ക്ഷമ ദൈവവചനം പഠിപ്പിക്കുന്നത് പോലെ അത്രയും കൃത്യമായി വിശ്വാസത്താൽ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും ദൈവവചനം പഠിപ്പിക്കുന്നു.
എന്നാല്‍ എന്ത് കൊണ്ട് യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ച പലരും ഇന്നും ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല?? അതിനുള്ള ഏറ്റവും പ്രധാന കാരണം കര്‍ത്താവ് തന്നെ പറയുന്നു.
യോഹന്നാന്‍ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.
യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് പകരമായി മരിച്ചു എന്നുള്ള സുവിശേഷം വിശ്വസിക്കുന്ന പലരും,ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്തതിന്‍റെ കാരണവും ദൈവവചനം പറയുന്നു.
റോമര്‍ 10:17 വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.
യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് പകരമായി മരിച്ചു,അതിനാല്‍ വിശ്വാസത്താല്‍ പാപമോചനം പ്രാപിക്കാം എന്നുള്ള സുവിശേഷം പ്രസംഗിക്കുന്ന മിക്കവരും,നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ മരിച്ചു എന്നും, അതിനാല്‍ വിശ്വാസത്താല്‍ നമുക്ക് പാപത്തിന്‍റെ അടിമത്വത്വതില്‍ നിന്നും എന്നെന്നേക്കും സ്വതന്ത്രര്‍ ആകാം എന്നുമുള്ള സുവിശേഷം പ്രസംഗിക്കുന്നില്ല, അതിനാല്‍ അത് വിശ്വാസമാകുന്നില്ല അതിനാല്‍ തന്നെ പലരും സ്വതന്ത്രര്‍ ആകുന്നുമില്ല.
സത്യത്തിൽ കർത്താവ് ക്രൂശിൽ സാധിച്ചത് എന്താണ് എന്ന് യഥാർത്ഥമായി പ്രസംഗിക്കാതെ ഇരിക്കുമ്പോൾ നാം ഭാഗികമായ ഒരു സുവിശേഷം ആണ് പ്രസംഗിക്കുന്നത്. സുവിശേഷം അതിൻ്റെ പൂർണ്ണരൂപത്തിൽ പ്രസംഗിക്കപ്പെടുമ്പോൾ മാത്രമേ അത് രക്ഷക്കായി വ്യാപരിക്കുന്ന ദൈവശക്തി ആകുകയുള്ളൂ.
സുവിശേഷ സന്ദേശങ്ങളിൽ നാം രക്ഷയുടെ മൂന്നു തലങ്ങൾ എന്ന രീതിയിൽ പൊതുവെ കേൾക്കുന്നത് ഇപ്രകാരമാണ് .
യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ നാം പാപത്തിൻ്റെ ശിക്ഷയിൽ നിന്നും രക്ഷ പ്രാപിച്ചു , ഇന്ന് നാം കർത്താവിനെ അനുഗമിക്കുമ്പോൾ പാപത്തിൻ്റെ ശക്തിയിൽ നിന്നും രക്ഷ പ്രാപിച്ചുകൊണ്ടേയിരിക്കുന്നു, ഒരിക്കൽ കർത്താവിൻ്റെ വരവിങ്കൽ നാം പൂർണ്ണമായും പാപത്തിൻ്റെ ശക്തിയിൽ നിന്നും, പാപത്തിൻ്റെ സാന്നിധ്യത്തിൽ നിന്നും രക്ഷ പ്രാപിക്കും .
നാം കർത്താവിനെ അനുഗമിക്കുമ്പോൾ പാപത്തിൻ്റെ ശക്തിയിൽ നിന്നും രക്ഷ പ്രാപിച്ചുകൊണ്ടേയിരിക്കുന്നു എന്നോ, ഒരിക്കൽ കർത്താവിൻ്റെ വരവിങ്കൽ നാം പാപത്തിൻ്റെ ശക്തിയിൽ നിന്നും രക്ഷ പ്രാപിക്കും എന്നോ കർത്താവോ അപ്പോസ്തോലന്മാരോ തിരുവെഴുത്തോ പഠിപ്പിക്കുന്ന ഉപദേശം ആണോ എന്ന് നാം തിരുവെഴുത്തിൽ പരിശോധിച്ചു നോക്കിയിട്ടുണ്ടോ?
യഥാർത്ഥത്തിൽ തിരുവെഴുത്തു അങ്ങനെ പഠിപ്പിക്കുന്നില്ല എന്ന് മാത്രമല്ല അതിനു വിപരീതമായി , നാം കർത്താവിൽ വിശ്വസിച്ചപ്പോൾ തന്നെ പാപത്തിൻ്റെ ശക്തിയിൽ നിന്നും രക്ഷ പ്രാപിച്ചു , പാപത്തിൽ നിന്നും സ്വതന്ത്രർ ആയിത്തീർന്നു എന്നതാണ് തിരുവെഴുത്തു പഠിപ്പിക്കുന്നത്. എന്നാൽ ഇന്നുള്ള പ്രാസംഗികർ ഇത് വ്യക്തമായി പഠിപ്പിക്കാത്തതിനാൽ സുവിശേഷത്തിൻ്റെ ശക്തിയാൽ ആളുകൾ വിടുവിക്കപ്പെടുന്നില്ല.
യേശുക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ ഏറ്റെടുത്തു മരിച്ചു എന്നുള്ള സത്യം നിങ്ങള്‍ വിശ്വസിക്കാതെ ഇരുന്നാല്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായും നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുകയില്ല,അതിനാല്‍ തന്നെ നിങ്ങള്‍ നിത്യ നരകത്തിനു യോഗ്യനാവുകയും ചെയ്യും.
ഇനി അഥവാ നിങ്ങൾ യേശുക്രിസ്തു നിങ്ങളുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്ന് വിശ്വസിക്കുന്നു എന്നാൽ നിങ്ങളുടെ കഴിഞ്ഞ കാല പാപങ്ങൾ എല്ലാം ക്ഷമിക്കപ്പെട്ടു എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ ഭലം നിങ്ങൾ എല്ലായ്പ്പോഴും പാപതിൻ്റെ കുറ്റബോധത്താൽ ജീവിക്കേണ്ടി വരും എന്നതാണ് .
അപ്രകാരം തന്നെ ഞാന്‍,വീണ്ടും ജനിച്ചപ്പോള്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങൾ പാപക്ഷമ പ്രാപിച്ചു എങ്കിലും ഇപ്പോഴും പാപത്തിൻ്റെ അടിമയാണ് എന്ന തെറ്റായ ബോധ്യത്തിൽ ജീവിക്കേണ്ടി വരും . ഈ കള്ളത്തിലൂടെ പിശാച് അവസരം മുതലെടുക്കുകയും ചെയ്യും.
ഒരുവൻ യേശുക്രിസ്തു തൻ്റെ പാപങ്ങൾക്ക് വേണ്ടി മരിച്ചു (റോമർ 5 :8) എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശിക്ഷയിൽ നിന്നും വിടുതൽ പ്രാപിക്കുന്നു അവൻ പാപക്ഷമ അനുഭവിക്കുന്നു .
അത് പോലെ തന്നെ ഒരുവൻ താൻ ക്രിസ്തുവിനോട് കൂടെ മരിച്ചു (റോമർ 6 :8) എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശക്തിയിൽ നിന്നും വിടുതൽ പ്രാപിക്കുന്നു.അത് അവനു അനുഭവിക്കാനും കഴിയുന്നു.
ദൈവവചനത്തിലെ ഏതു സത്യവും, നാം വിശ്വാസത്താല്‍ ഏറ്റെടുത്തില്ല എങ്കില്‍ നമുക്ക് പ്രയോജനം ആകുകയില്ല.
എന്നാല്‍ ഈ രണ്ടു സത്യങ്ങളും അറിയുകയും ഹൃദയപൂര്‍വ്വം വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തികള്‍, പാപക്ഷമ പ്രാപിക്കുക മാത്രമല്ല, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രര്‍ ആകുകയും ചെയ്യും
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ നിങ്ങള്‍ ഈ മഹല്‍ സത്യം അറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യേശുക്രിസ്തു ക്രൂശില്‍ മരിച്ചതു നിങ്ങൾക്ക് പാപക്ഷമ ലഭിക്കുവാൻ മാത്രമായിരുന്നില്ല, പകരം നിങ്ങളുടെ പാപഹൃദയം മാറ്റപ്പെടുവാൻ കൂടിയായിരുന്നു.യേശുക്രിസ്തുവിൽ കൂടി ദൈവം ക്രൂശിൽ ചെയ്ത ഹൃദയ മാറ്റ ശസ്ത്രക്രിയയിൽ കൂടി നിങ്ങൾക്കു ഒരു പുതിയ ഹൃദയത്തെ കർത്താവ് തന്നു.ആ ഹൃദയത്തിൽ കർത്താവ് തൻ്റെ ആത്മാവിൽ വസിക്കുന്നു.( ഗലാത്യർ 2:20)
ആ സത്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിയുമ്പോള്‍, ആ സത്യത്തില്‍ നിങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും,ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാനും കഴിയും. ഈ സത്യം അറിയുവാന്‍ ദൈവം നിങ്ങളുടെ ഹൃദയ ദൃഷ്ടികളെ പ്രകാശിപ്പിക്കുവാനും അതിനാൽ ക്രിസ്തുവിൽ കൂടി ദൈവം സൗജന്യമായി നൽകിയ യഥാർത്ഥ സ്വാതന്ത്ര്യത്തെ അനുഭവിക്കുവാനും ഇടയാകട്ടെ.