Articles

യേശുക്രിസ്തുവിൻ്റെ ഉപമകൾ : പഠന പരമ്പര

Date Added : 16-11-2022

യേശുക്രിസ്തുവിൻ്റെ ഉപമകൾ : പഠന പരമ്പര

യേശു ക്രിസ്തു ഉപമകളിൽ കൂടിയാണ് കൂടുതലായും തൻ്റെ സന്ദേശത്തെ കൈമാറിയത്. അതിനു കാരണം താൻ തന്നെ പറയുന്നു.

മത്താ. 13 10 -15

പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്: പുരുഷാരത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല. ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവന് സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും. അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപോലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോട് സംസാരിക്കുന്നു…..അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ”

അതായതു , കർത്താവ് ഉപമകൾ വഴി സംസാരിച്ചതിന് രണ്ടു ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.

പ്രഥമമായി  തൻ്റെ സന്ദേശത്തെ അറിയുവാനും  അനുസരിക്കുവാനും   ആഗ്രഹിക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിൻ്റെ വലിയ മർമ്മങ്ങളെ ലളിതമായി മനസ്സിലാക്കുവാൻ ആണ് താൻ ഉപമകളിൽ കൂടി സംസാരിച്ചത് .

അത് പോലെ തന്നെ തൻ്റെ സന്ദേശത്തെ അറിയുവാനും   അനുസരിക്കുവാനും മനസ്സില്ലാത്തവർക്കു അത് വ്യക്തമായി ഗ്രഹിക്കാതെ ഇരിക്കുവാനും കൂടിയാണ് താൻ ഉപമകൾ ഉപയോഗിച്ചത്.

ഈ പഠന പരമ്പരയിൽ യേശുക്രിസ്തുവിൻ്റെ പ്രധാന ഉപമകൾ വിശദീകരിക്കുന്നു.

കുട്ടികൾക്കും  മുതിർന്നവർക്കും പ്രയോജനപ്പെടുന്നതാണ്.

Video Link

https://www.youtube.com/playlist?list=PLznX8ttOA9CMlUNazaFvH_gVJG9P8Hc_t

Audio Link 

യേശുക്രിസ്തുവിൻ്റെ ഉപമകൾ : പഠന പരമ്പര