റോമാ ലേഖനം ഒൻപതാം അധ്യായം ഖണ്ഡന ശ്രമത്തിനുള്ള മറുപടി..ഭാഗം രണ്ടു
Date Added : 16-03-2022
ആശിഷ് ബ്രോതേരിനുള്ള മറുപടി.....ഭാഗം 2
----------------------------------------------------------
ആശിഷ് ബ്രോതേരിനുള്ള മറുപടിയുടെ ആദ്യ ഭാഗത്തു പറഞ്ഞത് പോലെ , ഞങ്ങൾ പുസ്തകത്തിൽ പറയാത്ത ഒരു കാര്യങ്ങൾ ഞങ്ങളുടെ പേരിൽ ആരോപിച്ചു അതിനെ ഖണ്ഡിക്കുകയാണ് ഈ ഭാഗത്തിലും. അതിനാൽ ഈ ഭാഗത്തിനും മറുപടി അർഹിക്കുന്നില്ല എങ്കിലും പുസ്തകം വായിച്ചിട്ടില്ലാത്ത വായനക്കാർ ആശിഷ് ബ്രദർ ഖണ്ഡനം നടത്തി എന്ന് തെറ്റിദ്ധരിക്കാതെ ഇരിക്കുവാൻ വേണ്ടി ഖണ്ഡനശ്രമത്തിലെ ഈ ഭാഗത്തിനും മറുപടി എഴുതുകയാണ്.
ആശിഷ് ബ്രോതേരിന്റെ ഖണ്ഡന ശ്രമത്തിലെ രണ്ടാമത്തെ തലക്കെട്ട് ഇങ്ങനെയാണ്
മാനസാന്തരവും വിശ്വാസവും സ്വതന്ത്ര ഇശ്ചയും
തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു.
1 ജിനു നൈനാൻ: മാനസാന്തരവും വിശ്വാസവും ദൈവം ദാനമായി നൽകിയാൽ മനുഷ്യർ ഒരുയന്ത്രമനുഷ്യനായി (Robot) പോകും. (page 21, 22) ( ഇതാണ് ഞാൻ പറഞ്ഞതായി ആശിഷ് ബ്രദർ ആരോപിക്കുന്നത് )
ഇങ്ങനെ പുസ്തകത്തിൽ പറഞ്ഞിട്ടില്ല എന്നതാണ് രസകരം . ഈ വിഷയത്തിലെ പുസ്തകത്തിലേ (page 21) വാചകങ്ങൾ അതെ പോലെ കൊടുക്കുന്നു..
എന്നാൽ റോമർ ഒൻപതു തെറ്റായി വ്യാഖ്യാനിക്കുന്നവർ മനുഷ്യനു സ്വാഭാവികമായി സ്വയഇച്ഛ ഇല്ല എന്നും അതിനാൽ അവന് കർത്താവിന്റെ വിളിയോട് *സ്വാഭാവികമായി പ്രതികരിക്കാൻ കഴിയില്ല* എന്നും വ്യാഖ്യാനിക്കുന്നു.(page 21)
അതായതു ലോകസ്ഥാപനത്തിന് മുൻപേ സ്വർഗ്ഗത്തിലേക്ക് താന് തെരഞ്ഞെടുക്കുന്നവർക്ക് മാത്രം ദൈവം മാനസാന്തരവും വിശ്വാസവും കൊടുക്കുകയും അവരെ യന്ത്രമനുഷ്യരെപ്പോലെ സ്വർഗ്ഗത്തിലേക്കും, മറ്റുള്ള വര്ക്ക് പ്രതികരിക്കാനുള്ള കഴിവു കൊടുക്കാത്തതിനാൽ യന്ത്രമനുഷ്യരെപ്പോലെ നരകത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു എന്നതുമാണ് ഈ തെറ്റായ വ്യാഖ്യാനം.(page 21)
ഈ മുകളിൽ പറഞ്ഞ രീതിയിലുള്ള അഥവാ മനുഷ്യർക്ക് പ്രതികരിക്കാൻ കഴിവ് നൽകാതെ യന്ത്രമനുഷ്യരെ പോലെ കാണുന്ന വ്യഖ്യാനം തെറ്റാണു എന്നാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്...അല്ലാതെ മാനസാന്തരവും വിശ്വാസവും ദൈവം ദാനമായി നൽകിയാൽ മനുഷ്യർ ഒരുയന്ത്രമനുഷ്യനായി (Robot) പോകും എന്നല്ല.
ദൈവം എങ്ങനെയാണു വിശ്വാസത്തെ കൊടുക്കുന്നത് ? ദൈവവചനം പ്രസംഗിക്കുമ്പോൾ അത് കേൾക്കുന്നതിലൂടെ ദൈവം വിശ്വാസം ദാനമായി കേൾക്കുന്നവരിൽ കൊടുക്കുന്നു. അതാണ് ഈ വാക്യത്തിൽ പറയുന്നത്.
Romar 10: 17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
എന്നാൽ ആ വചനത്തെ 'വിശ്വാസത്തോടെ' ഏറ്റെടുക്കുക എന്ന പ്രതികരണം മനുഷ്യൻ്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്.ഇല്ല എങ്കിൽ ആ കേൾക്കുന്ന വചനം അവർക്കു ഉപകാരപ്രദമാകില്ല
അതാണ് ഹെബ്രായ ലേഖന കർത്താവ് പറയുന്നത്
2 അവരെപ്പോലെ നാമും ഈ സുവിശേഷം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല.
അതായതു കേൾക്കുന്ന വചനത്തോട് വിശ്വാസത്തോടെ പ്രതികരിക്കാനുള്ള,അംഗീകരിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യന് ഉണ്ട്.അതല്ലാത്ത ഇതിനൊന്നിനും കഴിയാത്ത യന്ത്ര മനുഷ്യനായല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ് പുസ്തകത്തിൽ പറയുന്നത്.
അല്ലാതെ ലോകസ്ഥാപനത്തിന് മുൻപേ സ്വർഗ്ഗത്തിലേക്ക് താന് തെരഞ്ഞെടുക്കുന്നവർക്ക് മാത്രം ദൈവം മാനസാന്തരവും വിശ്വാസവും കൊടുക്കുകയും അവ രെ യന്ത്രമനുഷ്യരെപ്പോലെ സ്വർഗ്ഗത്തിലേക്കും, മറ്റുള്ള വര്ക്ക് പ്രതികരിക്കാനുള്ള കഴിവു കൊടുക്കാത്തതി നാൽ യന്ത്രമനുഷ്യരെപ്പോലെ നരകത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു എങ്കിൽ എന്തിനു മനസാന്തരവും വിശ്വാസവും , കല്പനയായി പറയുന്നു. എന്ത് കൊണ്ട് അതിനോട് പ്രതികരിക്കാൻ കഴിയാത്ത വ്യക്തികളെ പ്രതികരിക്കാത്തതിനാൽ ശിക്ഷിക്കുന്നു?
ഈ ചോദ്യങ്ങൾക്കു ഒന്നും ആശിഷ് ബ്രോതേരിനു മറുപടി ഇല്ല
===============================================================================
2. ദൈവം ആർക്കും വിശ്വാസവും മാനസാന്തരവും ദാനമായി നൽകുന്നില്ല (Position of Jinu Ninan).
( ഞാൻ പറഞ്ഞതായി ഉള്ള ആശിഷ് ബ്രദർ ൻ്റെ അടുത്ത ആരോപണം )
ഇതും എൻ്റെ Position ആയി പുസ്തകത്തിൽ പറഞ്ഞിട്ടില്ല ആശിഷ് ഇത്തരം കാര്യങ്ങൾ എവിടെ നിന്നും കിട്ടുന്നു എന്ന് മനസ്സിലാകുന്നില്ല ..മുകളിൽ പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ എൻ്റെ Position വ്യക്തമാകും
പുസ്തകത്തിൽ പറയുന്ന ചില കാര്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ ഇവിടെ കൊടുക്കുന്നു.
..........................................................................................................................................................................................
ഫറവോന്റെയും, മിസ്രയമ്യരുടെയും ഹൃദയം കഠിനമാക്കുന്ന ദൈവം.
പേജ് 53 -55
ചിലർ വ്യാഖ്യാനിക്കുന്നതു പോലെ ദൈവം ലോക സ്ഥാപനത്തിനു മുൻപേ ഇവരെ ക്രോധപാത്രങ്ങളായി നശിപ്പിക്കുവാൻ വേണ്ടി സൃഷ്ടിച്ചത് ആണ് എങ്കിൽ അവരോടു 'ദീർഘക്ഷമ' കാണിച്ചു എന്ന് പറയുന്നത് തന്നെ അർത്ഥമില്ലാത്ത കാര്യമായിത്തീരും. എന്നാൽ ദൈവം തന്റെ ന്യായവിധി അപ്പോൾ തന്നെ കൊണ്ടു വരാതെ, ദീർഘക്ഷമയും ദയയും കാണിക്കുന്നതിന്റെ ഒരുദ്ദേശം, അവർക്കു മാനസ്സാന്തരത്തിനുള്ള സാവകാ ശം കൊടുക്കുന്നതിനു വേണ്ടിയാണെന്ന് പല വചന ത്തിലും കാണാം.
റോമർ 2: 3-4, .... മനുഷ്യാ നീ ദൈവത്തിന്റെ വിധിയിൽ നിന്ന് തെറ്റി ഒഴിയും എന്ന് വിചാരിക്കുന്നുവോ? അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേ ക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
2പത്രോസ്3:9-ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോ ടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
റോമർ 3:25 - ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം...... വിശ്വസിക്കുന്നവനെ നീതീകരിക്കുവാൻ.... അങ്ങ നെ ചെയ്തത്.
അതിനാൽ, ദൈവം അവരെ നാശത്തിനു വേണ്ടി സൃഷ്ടിച്ച് അയക്കുകയല്ല, മറിച്ച് വഴങ്ങാത്ത ക്രോധ പാത്രങ്ങളോട് പോലും ദൈവം ദീർഘക്ഷമ കാണിച്ച് മനസാന്തരപ്പെടാൻ അവസരം കൊടുക്കുകയാണ്.
വെളി. 2: 21 ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും bold അധാർമ്മികത വിട്ടു അവ ൾ മാനസാന്തരപ്പെട്ടില്ല. ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ bold ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരി ക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.
(ലോകസ്ഥാപനത്തിനു മുൻപേ നാശത്തിനു വേണ്ടി സൃ ഷ്‌ടിച്ച, മനസാന്തരപ്പെടാൻ കഴിയാത്ത വ്യക്തികൾക്ക് മാനസാന്തരപ്പെടാൻ സമയം കൊടുക്കുന്നു എന്ന് പറയുകയും, മാനസാന്തരപ്പെടാതിരുന്നാൽ ശിക്ഷിക്കു കയും ചെയ്യും എന്ന് പറയുന്നതിൽ അർഥം ഇല്ലല്ലോ)
ബൈബിളിലെ അനേക വാക്യങ്ങളിൽ കൂടി, ദൈവ ത്തിന്റെ ഇഷ്ട്ടമല്ല ഒരുവൻ നശിക്കുന്നത് പകരം മനസാന്തരപ്പെടാൻ മനസ്സില്ലാത്തതു കാരണമാണ് എന്നത് തെളിയിക്കപ്പെടുന്നു.
യേഹേസ്കേൽ 33:11 എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്ന തിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങ ളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക. തുടർന്ന് 14, 15, 16 വാക്യങ്ങളും.
ലൂക്കോസ്13:34 “യെരൂശലേമേ, യെരൂശലേമേ! പ്രവാച കന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞു ങ്ങളെ ചിറകിൻ കീഴിൽ ചേർക്കുന്നതുപോലെ നിന്റെ മക്കളെ ചേർക്കുവാൻ ഞാൻ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി!
ഇവിടെ കർത്താവിന്റെ ഇച്ഛ നശിപ്പിക്കാതിരിക്കുവാൻ ആണ് എങ്കിൽ യെരൂശലേമിനു അതിനു മനസ്സില്ലാതെ പോയതിനാൽ ആണ് അവർ നശിപ്പിക്കുക്കപ്പെടുന്നത് എന്ന് വ്യക്തം.
ചുരുക്കത്തിൽ 22ആം വാക്യത്തിൽ തന്നെത്താൻ ഹൃദയം കഠിനപ്പെടുത്തി ക്രോധ പാത്രങ്ങൾ ആയി മാറിയവ രോട് തന്റെ പരമാധികാരത്തിൽ ദീർഘക്ഷമ കാണിച്ച് ന്യായവിധി മാറ്റിവെച്ച്, അവർക്ക് വീണ്ടും ദൈവം സാവകാശം കൊടുക്കുന്നതിൽ ഒരു അനീതിയും ഇല്ലെന്നു വ്യക്തമാക്കുന്നു
........................................................................................................................................................................
ദൈവം ഏക പക്ഷീയമായി ചിലരുടെ ഹൃദയം കഠിനപ്പെടുത്തുന്നുവോ? ( പേജ് 67 -69 )
ദൈവം ഒരു മനുഷ്യന്റെയും ഹൃദയം ഏകപക്ഷീയമാ യി കഠിനപ്പെടുത്തുകയും, പിന്നീട് ഹൃദയം കഠിന പ്പെടുത്തിയത്തിനു അവനെ ശിക്ഷിക്കുകയും ചെയ്യു ന്നില്ല. ദൈവവചനം അങ്ങനെ പഠിപ്പിക്കുന്നുമില്ല. മറിച്ചു ഹൃദയം കഠിനപ്പെടുത്തുന്നവർക്കു അവസരങ്ങ ൾ വീണ്ടും വീണ്ടും നൽകുകയും എന്നാൽ, മാനസാന്തരപ്പെടാതിരുന്നാൽ, ദൈവത്തിനു ദൈവീകപദ്ധതി യുടെ പൂർത്തീകരണത്തിന് അവരുടെ ഹൃദയം കഠിന പ്പെടുത്തി അനീതിപരമല്ലാതെ ഉപയോഗിക്കാൻ പരമാ ധികാരിയായ ദൈവത്തിനു സാധിക്കും.
എന്നാൽ ദൈവത്തിന്റെ ശബ്ദത്തോട് വഴങ്ങുന്നവരുടെ ഹൃദയം മാറ്റപ്പെടുകയും, ദൈവവചനത്തോട് മറു തലിക്കുന്ന വരുടെ ഹൃദയം സ്വഭാവികമായി കഠി നപ്പെടുകയും ചെയ്യും.
ഉദാഹരണമായി യെശയ്യാവ് 55: 10 ൽ ദൈവത്തിന്റെ വചനം മഴപോലെ പെയ്യുകയും ഭൂമിയെ നനച്ചു ഫല വത്താക്കി വിളയിക്കുന്നതു പോലെ മനുഷ്യ ഹൃദയ ങ്ങളിൽ ഫലങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുന്നു.
എന്നാൽ എബ്രായർ 6:7 ൽ ദൈവവചനത്തെ തള്ളിക്ക ളയുന്നവരിൽ അതെ ദൈവവചനമായ മഴ തന്നെ മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കുകയും, അതിനാൽ നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുകയും ചെയ്യുന്നു എന്ന് പറയുന്നു. അതായതു, പ്രാഥമികമായി ഭൂമിയുടെ മഴയോടുള്ള പ്രതികരണം പോലെ മനുഷ്യഹൃദയ ങ്ങളുടെ ദൈവവചനത്തോടുള്ള പ്രതികരണമാണ് അതിനെ മൃദുവാക്കുന്നതും, കഠിനമാക്കുന്നതും.
അതിനാൽ ആണ് ദൈവം അവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നത്:
ഹെബ്രായർ 3:8 ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ പൂർവികർ ദൈവ ത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ കഠിന ഹൃദയം ഉള്ളവരായിരിക്കരുത്.
ഹെബ്രായർ3:13 നേരേമറിച്ച്, നിങ്ങളിൽ ആരുംതന്നെ പാപത്താൽ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനും വേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങൾ ഉള്ളിടത്തോ ളം നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുക
ഹെബ്രായർ 3: 15 ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ പൂർവികർ ദൈവ ത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ നിങ്ങൾ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
ദൈവം ഏക പക്ഷീയമായി ചിലരുടെ ഹൃദയം കഠിന പ്പെടുത്തുകയാണ് എങ്കിൽ നിങ്ങൾ ഹൃദയം കഠിനപ്പെ ടുത്തരുത് എന്ന തുടർച്ചയായ മുന്നറിയിപ്പുകൾക്ക് എന്ത് അർത്ഥമാണുള്ളത്? ദൈവം ഏകപക്ഷീയമായി ചില രുടെ ഹൃദയം കഠിനപ്പെടുത്തുകയാണ് എങ്കിൽ അങ്ങനെ കഠിനപ്പെട്ടതിനാൽ മനസാന്തരപ്പെടാൻ കഴിയാത്ത, വിശ്വസിക്കാൻ കഴിയാത്ത വ്യക്തികളോട് മനസാന്തരപ്പെടാൻ എങ്ങനെ കൽപ്പിക്കാൻ കഴിയും? മനസാന്തരപ്പെടാൻ കഴിവില്ലാത്ത ഒരുവനോട്, അത റിയാവുന്ന ദൈവം തന്നെ മനസാന്തരപ്പെടാൻ കൽപ്പി ക്കുകയും, മനസാന്തരപ്പെടാത്തതിന് അവനെ ശിക്ഷി ക്കുകയും ചെയ്യുന്നത് ദൈവനീതി അല്ലെ അല്ല എന്ന് വ്യക്തം.
ശരീരം മുഴുവൻ തളർന്നു, അനങ്ങാൻ കഴിയാത്ത ഒരുവനോട് ഹുസൈൻ ബോൾട്ടിനെപോലെ ഓടണം, എന്നു കൽപിക്കുകയും, അതിനു കഴിയാത്തവൻ അങ്ങനെ ഓടാത്തതിന് ശിക്ഷിക്കുകയും ചെയ്യു ന്നത് പോലെയാണ് അത്. ഇതാണോ ബൈബിൾ പഠിപ്പി ക്കുന്ന ദൈവനീതി? ഒരിക്കലുമല്ല!!!!
-----------------------------------------------------------------------------------------------------------------------------------
ചുരുക്കത്തിൽ ആശിഷ് ബ്രദർ ഈ ഭാഗത്തും തനിക്കു തോന്നിയ ഒരു തലക്കെട്ട് കൊടുക്കുകയും, തൻ്റെ മനസ്സിലെ ചില കാര്യങ്ങൾ എഴുതിയിട്ട് അത് എൻ്റെ പൊസിഷൻ ആണ് എന്ന് ആരോപിച്ചു അതിനെ ഖണ്ഡിക്കുന്നു...എന്നാൽ പുസ്തകത്തിൽ വ്യക്തമായി വാക്യസഹിതം തെളിയിച്ചിട്ടുള്ള കാര്യങ്ങൾ തൊടുക പോലും ചെയ്യുന്നില്ല !!!!!
--------------------------------------------------------------------------------------------------------------------------------
അടുത്തതായി മാനസാന്തരവും വിശ്വാസവും ചിലർക്ക് മാത്രമായി, നിരുപാധികമായി, യാന്ത്രികമായി ദൈവം കൊടുക്കുന്നു എന്ന് തെളിയിക്കാൻ ആശിഷ് ചില വാക്യങ്ങൾ കൊടുക്കുന്നു .. ആ വാക്യങ്ങൾ വിശകലനം ചെയ്യാം...
------------------------------------------------------------------------------------------------------------------
2 തെസ്സലൊനീക്യർ 1:3: “സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാൻ കടമ്പെട്ടിരിക്കുന്നു.”
തെസ്സലൊനീക്യ വിശ്വാസികളുടെ വിശ്വാസം വർദ്ധിക്കുകയും സ്നേഹം പെരുകുകയും ചെയ്തതിനു പൗലോസ് ദൈവത്തിനു സ്തോത്രം ചെയ്യുന്നു..അതിൽ കൂടുതൽ എന്തർത്ഥം ആണ് ഇതിനുള്ളത്? അതല്ലാതെ തെസ്സലൊനീക്യ വിശ്വാസികളുടെ സ്നേഹവും വിശ്വാസവും അവരുടെ ഭാഗത്തു നിന്നും ഒരു പങ്കാളിത്വവും ഇല്ലാതെ ദൈവം യാന്ത്രികമായി വർധിപ്പിച്ചു എന്നാണോ ഇതിനർത്ഥം?
അങ്ങനെയല്ല എന്ന് മനസ്സിലാക്കുവാൻ തൊട്ടടുത്ത വാക്യത്തിൽ പറയുന്നത് ശ്രദ്ധിക്കുക.. പതിവ് പോലെ വാക്യങ്ങളുടെ പകുതി എടുക്കുന്നതാണ് തെറ്റായ എല്ലാ ഉപദേശങ്ങളുടെയും അടിസ്ഥാനം.
2 തെസ്സലൊനീക്യർ 1: 4 അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു.
തെസ്സലൊനീക്യ വിശ്വാസികളുടെ വിശ്വാസം വര്ധിച്ചതിനു പൗലോസ് ദൈവത്തിനു സ്തോത്രം ചെയ്തതിനാൽ അത് അവരുടെ ഭാഗത്തു നിന്നും ഒരു പങ്കാളിത്വവും ഇല്ലാതെ ദൈവം യാന്ത്രികമായി വർധിപ്പിച്ചു എന്ന് മനസ്സിലാക്കുന്ന ആശിഷ് ബ്രദർ 'നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും എന്ന് പറയുകയും നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു എന്ന് പറയുകയും ചെയ്യുമ്പോൾ വിശ്വാസം അവർ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ് എന്ന് വ്യാഖ്യാനിക്കുമോ?
ദൈവം യാന്ത്രികമായി ഏക പക്ഷീയമായി സഹിഷ്ണതയും വിശ്വാസവും* കൊടുക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ എന്തിനാണ് നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും എന്ന് പറയുകയും നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു എന്ന് പറയുകയും ചെയ്യുന്നത്?
അപ്പോസ്തല പ്രവർത്തികൾ 3:16: “അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.”
വിശ്വാസം ക്രിസ്തുവിന്റെ നാമത്തിലുള്ളതല്ല എന്നോ, വിശ്വാസത്തിനു ദൈവം മുഖാന്തിരം അല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഞങ്ങൾ പറയുന്നത് മനസ്സിലാക്കാത്തതിന്റെ കുഴപ്പം ആണ് ഇവിടെയും ..വിശ്വസിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യന് ഉണ്ട് എന്നും വിശ്വസിക്കുക എന്നത് കല്പനയാണ് എന്നും ആണ് പറഞ്ഞത്... ( വാക്യങ്ങൾ അനേകം ഉള്ളതിനാൽ ഇടുന്നില്ല )
അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.”
വിശ്വാസത്തിനു ദൈവകൃപ ആവശ്യമില്ല എന്ന് ഞാൻ പറയാത്തിടത്തോളം ഈ വാക്യത്തിനും മറുപടിയുടെ ആവശ്യമില്ല.
2 തിമൊഥെയൊസ് 2:24-26: “കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.”
ഇതിനു മറുപടി ആ വാക്യം തന്നെ ശ്രദ്ധിച്ചു വായിച്ചാൽ മതി...
മാനസാന്തരം ദൈവം ഏകപക്ഷീയമായി ദാനമായി കൊടുക്കുന്നതാണെങ്കിൽ, പിന്നെ എന്തിനാണ് അവരെ #പഠിപ്പിക്കാൻ പറയുന്നത്...? എന്തിനാണ് മാനസ്സാന്തരം കൽപ്പനായി പറയുന്നത് അവിടെ മാനസാന്തരം ദൈവം നൽകുമോ, സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നുവെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കണം എന്നാണ് പറയുന്നത്...അതിൽ നിന്ന് തന്നെ ദൈവം ഏകപക്ഷീയമായി മാനസാന്തരം കൊടുക്കുകയല്ല എന്ന് വ്യക്തം.
എബ്രായർ 12:2: “ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.”
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും യേശു ആണ് , അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല.
എന്നാൽ “ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക, അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചു കൊള്ളുക ( 5 ), ക്രിസ്തുവിലുള്ള ദൃഢവിശ്വാസവും, പ്രത്യാശയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളാതെ ഇരുന്നാൽ വിശ്വാസത്യാഗം സംഭവിക്കും , വിശ്വാസം, ആദിമുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരുന്നാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു.
ഇങ്ങനെയുള്ള അനേക വാക്യങ്ങൾ ഹെബ്രായ ലേഖകൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്..
ദൈവം നമ്മെ താങ്ങുന്നു എന്നും, വീഴാതെ വണ്ണം കാക്കുന്നു എന്നും, വിശ്വാസത്തിൽ നിർത്തുന്നു എന്നുമുള്ള അനേക വാക്യങ്ങൾ തിരുവെഴുത്തുകളിൽ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ഈ വാക്യങ്ങളിലൂടെ ദൈവം ചെയ്യുന്നതിന് പ്രതികരണമായി വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട ഉത്തരവാദിത്വം ആണ് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്.
അത് ദൈവം നമ്മിൽ പകർന്ന നമ്മുടെ വിശ്വാസം, ആദിമുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരിക്കുക എന്നതാണു. അങ്ങനെ നാം ചെയ്‌താൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു എന്നും അല്ല എങ്കിൽ പിന്മാറ്റത്തിലേക്കു പോകും എന്നും ഈ വാക്യങ്ങളിൽ സുവ്യക്തം ആയി പറയുന്നു.
-------------------------------------------------------------------------------------------------------------------------------------------------
ചുരുക്കത്തിൽ ക്രിസ്തീയ ജീവിതത്തിൽ ദൈവം നമ്മിൽ ചെയ്യുന്നതും, അതിനു പ്രതികരണമായി നാം ചെയ്യണ്ടതുമായ കാര്യങ്ങൾ ഉണ്ട്, ദൈവവചനം ഇത് വ്യക്തമായി പഠിപ്പിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്നിനെ തള്ളിക്കളയുകയും വേറൊന്നിനു അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നതിലൂടെ പല തെറ്റായ ഉപദേശങ്ങളും ഉണ്ടാകുന്നു. പല മാനുഷിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളും ഇത്തരത്തിൽ ഏകപക്ഷീയമായ സിദ്ധാന്തങ്ങളാണ്.
ഇവിടെ ഞാൻ ചെയ്യുന്നത് ദൈവം ചെയ്യുന്നതും അതിനു പ്രതികരണമായി നാം ചെയ്യണ്ടതുമായ കാര്യങ്ങൾ പൂർണ്ണമായി പറയുകയാണ് എന്നതാണ്
എന്നാൽ ആശിഷ് ബ്രദർ ഇതിൽ ഒന്നിനെ തള്ളിക്കളയുകയും വേറൊന്നിനു അമിതപ്രാധാന്യം നൽകുകയും ചെയ്യുന്ന മാനുഷികമായ ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയാണ്...ദൈവവചനം പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയാൽ മാറാവുന്ന പ്രശ്നമേ ഇവിടുളളൂ...