Articles

റോമാ ലേഖനം ഒൻപതാം അധ്യായം ഖണ്ഡന ശ്രമത്തിനുള്ള മറുപടി

Date Added : 14-03-2022

റോമാ ലേഖനം ഒൻപതാം അധ്യായം പദാനുപദ പഠനം എന്ന പുസ്തകത്തിനുള്ള ആശിഷ് ബ്രോതേരിന്റെ ഖണ്ഡന ശ്രമത്തിനുള്ള മറുപടി

ജിനു നൈനാൻ

ആദ്യമായി ,റോമാലേഖനം  പഠനം എന്ന ഗ്രന്ഥത്തിന് ഖണ്ഡനം എഴുതാൻ ആത്മാർത്ഥമായ ഒരു ശ്രമം നടത്തിയ ആശിഷ് ബ്രോതേരിനു നന്ദി പറയുന്നു.

എന്നാൽ പ്രതീക്ഷയോടെ മറുപടി വായിച്ചപ്പോൾ , ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുക എന്ന പഴഞ്ചൊല്ല് ആണ് ഓർമ്മ  വന്നത് , കാരണം  ഞങ്ങൾ പുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്ത കുറെ കാര്യങ്ങൾ , ഞങ്ങൾ പറഞ്ഞു എന്ന് കരുതി പറയാത്ത കാര്യങ്ങൾക്കുള്ള മറുപടി  ആണ് ഇതിൽ  ഭൂരിഭാഗവും.

മാത്രമല്ല പുസ്തകത്തിൽ പറയുന്ന  പ്രധാന വിഷയങ്ങളെ ഒന്ന് തൊടുക  ചെയ്യുന്നില്ല താനും, അത് വഴി പുസ്തകം ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത ആളുകളെ  ഖണ്ഡനം നടത്തി എന്ന് തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഈ മറുപടി കൊണ്ട് കഴിയുകയുള്ളൂ.

ഈ കാരണത്താൽ ഖണ്ഡന ശ്രമത്തിലെ ഭൂരിഭാഗത്തിനും മറുപടി അർഹിക്കുന്നില്ല എങ്കിലും പുസ്തകം വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി ആശിഷ് ബ്രോതേരിന്റെ ഖണ്ഡന ശ്രമത്തിനു  പൂർണ്ണമായും മറുപടി എഴുതുകയാണ്.

ഉള്ളടക്കം 

ആശിഷ് ബ്രദർ ഉള്ളടക്കം എന്ന തലക്കെട്ടിൽ ഖണ്ഡന ശ്രമത്തെ  ആറു ഉപശീര്‍ഷകങ്ങൾ  ആയി ആണ് തിരിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞത് പോലെ അതിലെ ആദ്യത്തെ  നാല് ഉപശീര്‍ഷകങ്ങൾ ഞങ്ങൾ പറയാത്ത കാര്യങ്ങൾ ആണ്. അതിനു മറുപടി അർഹിക്കുന്നില്ല എന്ന്  ആശിഷ് ബ്രോതേറിനും അറിയാവുന്നതു കൊണ്ടാകണം അദ്ദേഹം ആദ്യത്തെ നാല് ഉപശീര്‍ഷകങ്ങൾ ലൈറ്റ് ആയും  അടുത്ത   രണ്ടു ഉപശീര്‍ഷകങ്ങൾ മാത്രം  ബോൾഡ് ആക്കിയും ആണ്  കൊടുത്തിട്ടുള്ളത്. 

ആശിഷ് ബ്രോതേരിന്റെ ആദ്യത്തെ തലക്കെട്ട് ഇങ്ങനെയാണ് 

നിത്യതക്കു വേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പ് ഉണ്ടോ?   

നിത്യതക്കു വേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പ് ഇല്ല എന്ന് ഞങ്ങൾ പുസ്തകത്തിൽ പറഞ്ഞു എന്ന രീതിയിൽ അദ്ദേഹം തുടർന്ന് അങ്ങനെ ഒന്ന് ഉണ്ട് എന്ന് പറഞ്ഞു അത് തെളിയിക്കുകയാണ് തുടർന്നുള്ള  പേജുകളിൽ 

എന്നാൽ രസകരമായ കാര്യം നിത്യതക്കു വേണ്ടിയുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പ് ഇല്ല എന്ന് ഞങ്ങൾ ആ പുസ്തകത്തിൽ ഒരിടത്തു പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഉണ്ട് എന്ന് വ്യക്തമായി ഒരു അധ്യായം മുഴുവൻ എഴുതിയിരിക്കുകയാണ്. ആ അധ്യായത്തിലെ ഒരു വാചകം മാത്രം കൊടുക്കുന്നു. 

"എന്നാൽ പുതിയ നിയമത്തിൽ നിത്യതയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിനെപറ്റിയും വിശദമാക്കുന്നുണ്ട്. ഈ രണ്ടു തിരഞ്ഞെടുപ്പുകളും, അതായത് ഭൂമിയിലെ ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ളതും, നിത്യതയ്ക്കായുമുള്ളതും കൂട്ടിക്കലർത്തി പഠിപ്പി ക്കുന്നതാണ് പല ആശയക്കുഴപ്പത്തിനും, തെറ്റായ പഠിപ്പിക്കലിനും കാരണമാകുന്നത്" - പേജ് 98 

ഇതിനെ തുടർന്ന് ആശിഷ് ബ്രദർ നിത്യതക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് തെളിയിക്കുവാനുള്ള വാക്യത്തെളിവുകൾ ആണ് കൊടുക്കുന്നത്. ഞങ്ങൾ നിത്യതക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പിനെ നിഷേധിക്കാത്ത പക്ഷം ഈ വാക്യങ്ങൾക്കു മറുപടി പറയേണ്ട ആവശ്യമില്ലല്ലോ.

ഇതിനു  മറുപടി ആവശ്യമില്ല എങ്കിലും പുസ്തകം വായിക്കാത്തവർ ആശിഷ് ബ്രോതേരിന്റെ മറുപടി കണ്ടു തെറ്റിദ്ധരിക്കാതെ ഇരിക്കുവാൻ ഞങ്ങൾ പുസ്തകത്തിൽ നിത്യതക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ചുരുക്കമായി ആവർത്തിക്കുന്നു.  പേജ് 85- 100

====================================================================================

ഒരു ഉദാഹരണത്തിൽ കൂടി നിത്യതയിലേക്കുള്ള  തിരഞ്ഞെടുപ്പിനെ വിശദീകരിക്കാം , തുടര്‍ന്ന് നമുക്ക് ദൈവവചനത്തില്‍ നിന്ന് തന്നെ ഈ വിഷയം മനസിലാക്കാം.

നമുക്കറിയാവുന്നതു പോലെ ഒരു ഉദാഹരണം വഴി ദൈവിക സത്യങ്ങളെ വിശദീകരിക്കുന്നതിനു പരിമിതിയുണ്ട് എങ്കിലും കർത്താവ് ഉപമകളിലൂടെ ദൈവീക സത്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി എല്ലാ കുട്ടികൾ ക്കുമായി ഒരു പ്രഖ്യാപനം (Calling) നടത്തുകയാണ് എന്ന് ചിന്തിക്കുക. അദ്ദേഹം ഒരു പുതിയ കോഴ്സും പുതിയ കോളേജും തുടങ്ങുവാൻ പോകുന്നു ആർക്കും അതിൽ സൗജന്യമായി പ്രവേശനം (Free Entrance as Gift) ലഭിക്കും. എന്നാൽ ആ സൗജന്യ ദാനം സ്വീകരിച്ചു ആ കോഴ്സിൽ ചേരുന്നവർക്കു (Condition – Receiving the offered free gift) വിദ്യാഭ്യാസ മന്ത്രി തുടർപഠനത്തിന് പ്രത്യേക സ്കോ ളർഷിപ്പ് കൊടുക്കുവാൻ തിരഞ്ഞെടുക്കുകയും (Election) അവരെ താൻ പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപനത്തിന്‍റെ മാനേജരായി മുൻനിയമിക്കുകയും (Predestine) ചെയ്യന്നു.

(ശ്രദ്ധിക്കുക ഇദ്ദേഹം ഇത് പ്രഖ്യാപിക്കുമ്പോൾ കോ ളേജ്, കോഴ്സ്, സ്ഥാപനം എന്നിവ ഒന്നും തന്നെ ആരം ഭിച്ചിട്ടില്ല. കോളജിനു അടിസ്‌ഥാനം പോലും ഇടുന്നതി നു മുൻപാണ് ഈ പ്രഖാപനം / The announcement is made before the Foundation of College)

ഇനി ഒരുവൻ ആ സ്ഥാപനത്തിന്‍റെ മാനേജരായി എങ്കിൽ, വിദ്യാഭ്യാസമന്ത്രിക്കു പറയുവാൻ കഴിയും, നിങ്ങൾ, വർഷങ്ങൾക്ക് മുമ്പേയുള്ള എന്‍റെ തീരുമാ നത്തിൽ, (calling, Election, Predestination) ആണ് നിങ്ങൾ ഇപ്പോൾ മാനേജർ ആയിരിക്കുന്നതെന്ന്. മാനേജരായ ആ വ്യക്തി പറയും, ഞാൻ സ്കുളിൽ പഠിച്ചു കൊണ്ടി രിക്കുമ്പോൾ, സൗജന്യദാനം change സ്വീകരിച്ചതു കൊണ്ടാണ്, മന്ത്രിയുടെ മുൻനിയമന പ്രകാരം (Predestine) ആ പോസ്റ്റിൽ ഞാൻ മാനേജർ ആയി നിയമിതനായെന്ന്.

ഈ ഉദാഹരണം ദൈവിക വിളിയെയും. നിത്യയിലേക്കുള്ള  തിരഞ്ഞെടുപ്പിനെയും മുൻനിയമനത്തിനെയും മനസ്സിലാക്കാൻ ഒരു പരിധിവരെ സാധിക്കുമെങ്കിലും, മനുഷ്യന് ദൈവ ത്തെ പോലെ മുൻഅറിവില്ലാത്തതിനാൽ പരിമിതമായ ഉദാഹരണം ആണ്.

ഇനി നമുക്ക് ദൈവവചനത്തിലെ വിളിയും, തിരഞ്ഞെ ടുപ്പിനെയും, മുൻ നിയമനത്തിനെയും പറ്റി ചിന്തി ക്കാം.

ദൈവം ലോകസ്ഥാപനത്തിന് മുമ്പേ ഒരുകാര്യം പ്രഖ്യാ പിക്കുകയാണ്. അത് ഇപ്രകാരം ആണ്. തന്‍റെ പുത്രനാ യ യേശുക്രിസ്തു സർവ്വലോകത്തിന്‍റെയും പാപപരി ഹാരമായി അറുക്കപ്പെട്ടു. മാനസാന്തരപ്പെട്ടു, അവനിൽ വിശ്വസിക്കുക(calling) വിശ്വസിക്കുന്നവർക്കു (Condition) നിത്യജീവൻ സൗജന്യമായി (gift) ലഭിക്കുകയും, നീതിക രിക്കപ്പെടുകയും ചെയ്യും. അവരെ ദൈവം തെരഞ്ഞെ ടുത്ത്‌ (Election) തന്‍റെ പുത്രന്‍റെ സ്വരൂപത്തോടു അനു രൂപർ ആകുവാൻ മുൻനിയമിക്കുകയും (Predestine) ചെയ്തിരിക്കുന്നു

മുൻ പറഞ്ഞ മാനുഷീക ഉദാഹരണത്തിൽ നിന്ന് വ്യത്യസ്ഥമായി, ദൈവം കലാതീതനും സമയാ തീതനും ആണ്. ആരംഭത്തിൽ തന്നെ അവസാ നം അറിയുന്നവനും, ആദിയും അന്തവും ആണ്. ദൈവത്തിന് ലോകസ്ഥാപനത്തിന് മുൻപേ ചെ യ്തു കഴിഞ്ഞു എന്നു പറയാൻ കഴിയും. മാത്രമല്ല, ആരൊക്കെ ദൈവീകപദ്ധതിയിൽ എത്തിച്ചേരു മെന്നും മുന്നമേ അറിയാൻ സാധിക്കും.

എന്നാല്‍ ഇവിടെ വിശദമാക്കുവാൻ ആഗ്രഹിക്കുന്ന വിഷയം; നിത്യതയുമായി ബന്ധപ്പെട്ട ഈ തിരഞ്ഞെ ടുപ്പ്; നിരുപാധികം (unconditional) അല്ല എന്നതാണ്. മുകളിൽ വിവരിച്ച ഉദാഹരണത്തിലെ പോലെ മാനേജ റാകുന്നത് സൗജന്യമായാണെങ്കിലും, നിരുപാധിക മല്ല, കാരണം, ആ കോഴ്സിൽ ചേരുന്നവർക്കേ പദ്ധതിയി ൽ ഭാഗഭാക്കാകാൻ പറ്റുകയുള്ളു. ജീവജലം സൌജന്യ മാണ് എങ്കിലും ദാഹിക്കുന്നവര്‍ക്കും, ഇച്ഛിക്കുന്നവ ര്‍ക്കും മാത്രമാണ് അത് ലഭിക്കുന്നത്  

ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. വെളിപ്പാട് 22:17

ദൈവം ഒരു ലോട്ടറി എടുക്കുന്നത് പോലെ; ഒരു കൂട്ടം ചീട്ടിൽ നിന്നും ഒന്ന് നറുക്കെടുപ്പ് പോലെ; പരമാധികാ രത്തിൽ ഒരുകൂട്ടം ജനത്തിൽ നിന്നും കുറെ പേരേ നിത്യതയിലേക്കും ബാക്കിയുള്ളവരെ നരകത്തിലേ ക്കും നിരുപാധികം ആയി തിരഞ്ഞെടുക്കുക അല്ല. മറിച്ച് പിതാവായ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് തന്‍റെ മുന്നറിവിന്‍റെയും തന്‍റെ പുത്രനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ്.

ശ്രദ്ധിക്കുക മനുഷ്യന്‍റെ യോഗ്യതയോ പ്രവർത്തിയോ നോക്കിയല്ല എന്നാൽ ദൈവീക മുന്നറിവിനേയും ദൈ വീകവിളിയോട് പ്രതികരിക്കുന്ന മനുഷ്യന്‍റെ വിശ്വാ സത്തിനെയും അടിസ്ഥാനപ്പെടുത്തി മാത്രമാണ് ദൈ വിക തിരഞ്ഞെടുപ്പ്.

ഇത്രയും കേട്ടുകഴിയുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ഇപ്രകാരമാ യിരിക്കും; ഇങ്ങനെയാണ് ദൈവികവിളിയും തിര ഞ്ഞെടുപ്പും ഇങ്ങനെയാണ്  എന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?

ഉണ്ട്, അടുത്തതായി നമുക്ക് ദൈവീകവിളിയും തിരഞ്ഞെടുപ്പും ഇത്തരത്തിലാണോ എന്ന് ദൈവ വചനത്തിൽ നിന്നു, കർത്താവിന്‍റെ വാക്കുകളിൽ നിന്നും തന്നെ നമുക്ക് തുടർന്ന് പരിശോധിക്കാം.

ദൈവീകവിളിയും തെരഞ്ഞെടുപ്പിനെയും പറ്റി ആദ്യ മായും ഏറ്റവും വ്യക്തമായും പുതിയ നിയമത്തിൽ പറയുന്നത് യേശുക്രിസ്തുവാണ്. അതിനാൽ കര്‍ത്താ വിന്‍റെ ആ വാക്കുകള്‍ ഈ വിഷയത്തില്‍ വളരെ പ്രസക്തമാണ്.

കർത്താവ് ഇത് തെളിയിച്ചത് മാനുഷികമായ ഒരു ഉപമയിൽ കൂടിയാണ്. അതിൽ കൂടിയാണ് നാം യഥാർത്ഥത്തിൽ ഈ വിഷയം മനസ്സിലാക്കേണ്ടത്. അത് നമുക്ക് തുടർന്ന് ചിന്തിക്കാം.

വിവാഹ വിരുന്നിന്‍റെ ഉപമ (മത്തായി 22:1-14)

 യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവി ച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.

അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ട തിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്‍റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു.

എന്നാൽ അവർ അവന്‍റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്‍റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.

രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാ തകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയി രിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആക യാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണു ന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.

ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാ രെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്: സ്നേഹിതാ, നീ കല്യാണ വസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി.

രാജാവ് തന്‍റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

 വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്ക പ്പെട്ടവരോ ചുരുക്കം

പുതിയ നിയമത്തിൽ ആദ്യമായി വിളിയെയും, തിരഞ്ഞെടുപ്പിനെയും പറ്റി പരാമർശിക്കുന്നത് ഇവിടെയാണ്.

ഈ ഉപമയുടെ പശ്ചാത്തലം യഹൂദയിലേക്ക് കർത്താവ് വരുന്നതും അവർ കർത്താവിന്‍റെ വിളിയെ നിരസിക്കു ന്നതും കർത്താവ് തുടർന്ന് ജാതികളെ വിളിക്കുന്നതു മാണ്.

എന്നാൽ അത് വിശദീകരിക്കുമ്പോൾ നിത്യതയിലേ ക്കുള്ള തെരഞ്ഞെടുപ്പിനെയും നിത്യനാശത്തിലേക്കുള്ള തള്ളിക്കളയലിനെയും പറ്റി കർത്താവ് വിശദീകരി ക്കുന്നു.

ഇനി നമുക്ക് ഉപമയുടെ വിശദീകരണത്തിലേക്ക് പോ കാം. ഇവിടെ മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസി ക്കുവാൻ ഉള്ള വിളി അഥവാ കല്യാണസദ്യക്കുള്ള വിളി ആദ്യം ഉണ്ടാകുന്നത് യഹൂദരിലേക്കു (ക്ഷണിക്ക പ്പെട്ടവർ) ആണ്. അവർ അത് നിരസിക്കുമ്പോൾ ആ ക്ഷണം ജാതികളിലേക്കും (പെരുവഴികളിൽ ഉണ്ടായി രുന്ന ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം) പോകുന്നു.

അതായത് മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസി ക്കുവാൻ ഉള്ള വിളി എന്നത് എല്ലാവരോടും ആണ്. എല്ലായിടത്തും ഉള്ള എല്ലാവരും മാനസാന്തരപ്പെടുക എന്നു ദൈവം കൽപ്പിക്കുന്നു

പ്രവർത്തികൾ 17: 30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായി ടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനു ഷ്യരോടു കല്പിക്കുന്നു

അതിനു കാരണം യേശുക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു എന്നുള്ളതാണ്.

എന്നാൽ കല്യാണസദ്യയിലേക്കു കടക്കുവാൻ ഒരു വ്യവസ്ഥ (condition) ഉണ്ട്. തങ്ങളുടെ വസ്ത്രം; അതു നല്ലതോ ചീത്തയോ എന്നത് വിഷയമല്ല, അത് ഉപേക്ഷി ച്ച്, രാജാവ് കൊടുക്കുന്ന സൗജന്യമായ കല്യാണ വസ്ത്രം ധരിക്കണം. അതുമായി മാത്രമേ കല്യാണ സദ്യയിലേക്കു പ്രവേശിക്കുവാൻ കഴിയുകയുള്ളു

എന്നാൽ അവിടെ ഒരുവൻ കല്യാണവസ്ത്രം സ്വീകരി ക്കുവാനും ധരിക്കുവാനും തയ്യാറായില്ല എന്ന് നാം കാണുന്നതാണ്. എന്താണതിന് കാരണം?

അതിനുകാരണം രാജാവ് അവനുള്ള കല്യാണ വസ്ത്രം ഒരുക്കാത്തതല്ല. അങ്ങനെയാണ് എങ്കിൽ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ല. അവനു ഉത്തരം മുട്ടുകയും ഇല്ല

സ്വാഭാവികമായും തന്‍റെ വസ്ത്രം അത്ര മോശമല്ല അതു കൊണ്ടുതന്നെ രാജാവിന്‍റെ പുത്രന്‍റെ കല്യാണ സദ്യക്ക് പങ്കെടുക്കുവാൻ യോഗ്യമായ വസ്ത്രം ആണ് തന്‍റെതു എന്ന് ആ വ്യക്തി കരുതിയിരിക്കാം. രാജാവ് വിളിച്ച; പെരുവഴികളിൽ ഉണ്ടായിരുന്ന ഒരു 'നല്ലവൻ' ആയിരിക്കാം അത്. അതിനാൽ തന്‍റെ ' നല്ല വസ്ത്രം' ഉപേക്ഷിക്കാനും രാജാവ് വാഗ്ദാനം ചെയ്ത കല്യാണ വസ്ത്രം ധരിക്കാനും ആ വ്യക്തി തയ്യാറായില്ല.

എന്നാൽ നമ്മുടെ എത്ര നല്ല വസ്ത്രവും കറപുരണ്ട തുണിപോലെ ആണ് എന്നും, അതുമായി ദൈവസന്നി ധിയിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് ദൈവ വചനം പഠിപ്പിക്കുന്നു.

അതുകൊണ്ടു തന്നെ പലപ്പോഴും പാപികൾ മാനസാ ന്തരപ്പെട്ടു തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ച് കർത്താവി ന്‍റെ നീതിവസ്ത്രം സ്വീകരിക്കുമ്പോൾ. 'നല്ലവർ' പലരും തങ്ങളുടെ 'നല്ല' വസ്ത്രം ഉപേക്ഷിക്കാൻ തയ്യാറാവാതെ ഇരിക്കുകയും അതിനാൽ കർത്താവി ൻറെ നീതിയുടെ വസ്ത്രം സ്വീകരിക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്യുന്നു

പലപ്പോഴും നാം നമ്മുടെ പാപവഴികളിൽ നിന്നും മനസാന്തരപ്പെടാൻ തയ്യാറാന്നു, എന്നാൽ നമുക്ക് തന്നെ നല്ലതായി തോന്നുന്ന ‘നല്ല വഴികളിൽ’ നിന്നും മനസാന്തരപ്പെടാൻ തയ്യാർ അല്ല. അതിനാൽ പല 'നീ തിമാന്മാർക്കും' ദൈവീക നീതിവസ്ത്രം ധരിക്കുവാ നും, ദൈവാരാജ്യത്തിലേക്കു പ്രവേശിക്കുവാനും കഴി യുന്നില്ല.

അതിനാൽ ആണ് കർത്താവു പറഞ്ഞത് ഞാൻ നീതിമാ ന്മാരെ അല്ല, പാപികളെ ആണ് മാനസാന്തരത്തിനു വിളിക്കുവാൻ വന്നത് എന്ന് പറഞ്ഞത്

മത്തായി 9: 12 യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാ തെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവ ശ്യമില്ല. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു

നമ്മുടെ പ്രധാന വിഷയത്തിലേക്ക് (വിളി, തിരഞ്ഞെ ടുപ്പ്, മുന്‍നിയമനം) മടങ്ങിവരാം. 

ഈ ഉപമയിൽ പുത്രന്‍റെ കല്യാണസദ്യയിലേക്കു ഉള്ള രാജാവിന്‍റെ വിളി (Calling) അനേകർക്ക്‌ ഉള്ളതായിരു ന്നു എങ്കിൽ; തിരഞ്ഞെടുക്കപ്പെടുന്നത് (Election) ചുരുക്കം പേരാണ്. ആരാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം (Elected few) ആളുകൾ?

രാജാവ് തിരഞ്ഞെടുക്കുന്ന, അഥവാ തിരഞ്ഞെടുക്കപ്പെ ട്ട ചുരുക്കം പേർ എന്നത് തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ച് രാജാവ് കൊടുത്ത കല്യാണവസ്ത്രം ഹൃദയപൂർവ്വം സ്വീകരിച്ചവരാണ്. അവരെയാണ് രാജാവ് പുത്രന്‍റെ കല്യാണത്തിന്‍റെ സന്തോഷത്തിലേക്കു മുൻനിയമിച്ച തു.

ശ്രദ്ധിക്കുക; ആദ്യ ഉദാഹരണത്തിൽ ചിന്തിച്ചത് പോലെ ഇവിടെയും തിരഞ്ഞെടുപ്പ് നിരുപാധികം (unconditional) അല്ല മറിച്ച് തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ചു, പുത്രന്‍റെ കല്യാണവസ്ത്രം സ്വീകരിക്കു ന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

ദൈവം ലോകസ്ഥാപനത്തിന് മുൻപേ ചിലരെ സ്വർഗ്ഗത്തിലേക്ക് നിരുപാധികം (unconditional) ആയി തെരഞ്ഞെടുക്കുകയും ചിലരെ നിത്യനരകത്തിലേക്ക് നിരുപാധികം (unconditional) തെരഞ്ഞെടുക്കുകയും ചെയ്യുന്നു എന്ന് ബൈബിൾ ഒരിടത്തും പഠിപ്പിക്കുന്നില്ല.

സർവ്വലോകത്തിനും വേണ്ടി മറുവിലയായ ക്രിസ്തുവി ന്‍റെ ക്രൂശുമരണത്തിലൂടെ ലോകത്തിലെ എല്ലാവ ര്ക്കും വേണ്ടി (നല്ലവർക്കും ദുഷ്ടന്മാർക്കും വേണ്ടി) കല്യാണസദ്യ ഒരുക്കി. എല്ലാവരെയും ദൈവം പുത്രന്‍റെ കല്യാണസദ്യയിലേക്കു സൗജന്യമായി ക്ഷണിക്കുന്നു.

ദൈവികവിളിയോട് പ്രതികരിച്ച് മാനസാന്തരപ്പെട്ടു വിശ്വസിക്കുന്നവരെ, അഥവാ തങ്ങളുടെ വസ്ത്രം ഉപേക്ഷിച്ചു കർത്താവിന്‍റെ നീതിയുടെ വസ്ത്രം സ്വീകരിക്കുന്നവരെ ആണ് ദൈവം തെരഞ്ഞെടുക്കു ന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൈവം തന്‍റെ പുത്രന്‍റെ കല്യാണസദ്യയുടെ സന്തോഷത്തിലേ ക്ക് കടക്കുവാൻ മുൻ നിയമിക്കുകയാണ് ചെയ്തത്.

1യോഹന്നാൻ 2: 2, സർവ്വലോകത്തിന്‍റെ പാപത്തിനു വേണ്ടി പ്രായശ്ചിത്തമായി, ഈ സദ്യയിലേക്ക് സകല ജനത്തേയും, ദൈവത്തിന്‍റെ സ്ഥാനാപതികളായി (2 കൊരി 5:20) ക്ഷണിക്കുന്നതാണ് ലോകത്തോടുളള സുവിശേഷം.

ഈ ക്ഷണം സ്വീകരിക്കുവാനും നിരസ്സിക്കുവാനും കഴിവുള്ളവനാണ് മനുഷ്യൻ, ചിലർ വ്യാഖ്യാനിക്കുന്ന തുപോലെ യന്ത്രമനുഷ്യനായല്ല ദൈവം സ്യഷ്ടിച്ചിരി ക്കുന്നത്. ക്ഷണം സ്വീകരിക്കുന്നവരുടെ പാപങ്ങള്‍ നീക്കപ്പെടുന്നു, അവൻ നീതീകരിക്കപ്പെടുന്നു, അഥവാ അവന്‍റെ പഴയവസ്ത്രം നീക്കപ്പെടുന്നു, പുത്രന്‍റെ കല്യാണ വസ്ത്രം അവനെ ധരിപ്പിക്കുന്നു

എന്നാൽ കാല, സമയ പരിമിതികളിൽ ഒതുങ്ങാത്തവ ൻ ആയ, കാലാതീതതും, നിത്യനുമായ ദൈവത്തിനു തന്‍റെ മുൻ അറിവിൽ ലോകസ്ഥാപനത്തിന് മുൻപേ ദൈവത്തിന് ആര് തന്‍റെ പുത്രന്‍റെ നീതിവസ്ത്രം സ്വീകരിക്കാൻ തയ്യാറാകും എന്ന് അറിയുവാൻ കഴിയും.

അതിനാൽ ആണ് ദൈവം നമ്മെ തന്‍റെ മുന്നറിവിൽ തിരഞ്ഞെടുത്തു എന്നും, ലോകസ്ഥാപനത്തിനു മുൻപേ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നും, പുത്രന്‍റെ സ്വരൂപത്തോടു അനുരൂപര്‍ ആകുവാന്‍ മുന്നിയമിച്ചു എന്നും പറയുന്നത്.  (1 പത്രോസ് 1:2, എഫെസ്യർ 1:4, റോമർ 8:29)

ചുരുക്കത്തിൽ, കല്യാണ സദ്യയിൽ പ്രവേശിച്ച വ്യക്തി പറയും "ഒരു യോഗ്യതയും ഇല്ലാത്ത എന്നെ ലോക സ്ഥാപനത്തിനു മുൻപേ അറിഞ്ഞു, വിളിച്ചു, കല്യാണ വസ്ത്രം സൗജന്യമായി തന്നു എന്നെ തിരഞ്ഞെടുത്തു ഈ സന്തോഷത്തിലേക്ക് മുൻനിയമിക്കുകയും ചെയ്തി രിക്കുന്നു, കൃപയാൽ കല്യാണസദ്യയിൽ ആയിരിക്കു ന്നു"

രാജാവ് പറയും, "ഞാൻ നിന്നെ ലോക സ്ഥാപനത്തിന് മുമ്പ് അറിഞ്ഞു, വിളിച്ചു ഈ കല്യാണസദ്യയിലേക്ക് തിരഞ്ഞെടുക്കുകയും ഈ സന്തോഷത്തിലേക്ക് മുൻ നിയമിക്കുകയും ചെയ്തിരിക്കുന്നു" എന്നും. ഈ രണ്ടു പ്രസ്താവനകളും പൂർണ്ണമായും ശരിയാണ്.

അതുപോലെ, കരച്ചിലും, പല്ലുകടിയുമുള്ള സ്ഥലത്ത് എത്തിയ വ്യക്തി പറയും, തനിക്കു സൗജന്യമായി തന്ന കല്യാണവസ്ത്രം തള്ളിക്കളഞ്ഞതിനാൽ ആണ് അവി ടെ എത്തിയത് എന്നായിരിക്കും. അതുകൊണ്ടാണ് തനി ക്ക് ഉത്തരം മുട്ടിപ്പോയത്.

മത്തായി 25: 41 പറയുന്നത് നരകം പിശാചിനും, അവന്‍റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയതാണ് എന്നാണ്, എന്നാ ൽ മത്തായി 25:34 പറയുന്നത് സ്വർഗ്ഗം ലോക സ്ഥാ പനത്തിനു മുൻപേ മനുഷ്യർക്ക് വേണ്ടി മുന്നൊരുക്കി യതാണ്. എന്നാൽ ദൈവത്തിന്‍റെ വിളിയെ നിരസിക്കു ന്നവര്‍, കല്യാണവസ്ത്രം നിരസിക്കുന്നവര്‍ ദൈവം മുന്നൊരുക്കിയ സ്വർഗ്ഗത്തിൽ എത്താതെ സ്വാഭാവിക മായി അവര്‍ തന്നെ തിരഞ്ഞെടുത്ത നരകത്തില്‍ എത്തിച്ചേരുകയാണ്.

യോഹന്നാൻ 3:16-19 വരെ കാണുന്നത്, ന്യായവിധിക്കു കാരണം ദൈവം അവനെ ന്യായവിധിക്കായി മുൻനി യമിച്ചതു കൊണ്ടല്ല, പകരം അവൻ ഇരുളിനെ (പഴയ വ സ്ത്രത്തെ) സ്നേഹിച്ചു ദൈവപുത്രനിൽ വിശ്വസിക്കാ തെ വെളിച്ചത്തെ (നീതിവസ്ത്രത്തെ) നിരസിച്ചതാണ്.

====================================================================================

ചുരുക്കത്തിൽ ഇതാണ് ഞങ്ങൾ നിത്യതയിലേക്കുള്ള തിരഞ്ഞെടുപ്പിനെ വിശദീകരിച്ചിരിക്കുന്ന ഭാഗം..രസകരം എന്ന് പറയട്ടെ , ആശിഷ് ബ്രദർ ഈ ഭാഗത്തെ ഒന്ന് തൊടുക പോലും ചെയ്യാതെ, ഇവിടെ കൊടുത്തിരിക്കുന്ന വാക്യങ്ങളെ സ്പർശിക്കാതെ  നിത്യതയിലേക്കു തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് തെളിയിക്കുന്ന വേറെ കുറെ വാക്യങ്ങൾ കൊടുക്കുക ആണ് ചെയ്യുന്നത്.

എന്നാൽ ആ വാക്യങ്ങളുടെ അദ്ദേഹം തെളിയിക്കാൻ ആഗ്രഹിക്കുന്ന കാര്യം ആ തിരഞ്ഞെടുപ്പ് നിരുപാധികം ആണ് അഥവാ ദൈവം ഒരു ലോട്ടറി എടുക്കുന്നത് പോലെ; ഒരു കൂട്ടം ചീട്ടിൽ നിന്നും ഒന്ന് നറുക്കെടുപ്പ് പോലെ;  ഒരുകൂട്ടം ജനത്തിൽ നിന്നും കുറെ പേരേ നിത്യതയിലേക്കും ബാക്കിയുള്ളവരെ നരകത്തിലേക്കും നിരുപാധികം ആയി തിരഞ്ഞെടുക്കുക ആണ് എന്നാണ് .

ആ വാക്യങ്ങളിൽ ഒന്നിൽ പോലും അങ്ങനെ പറയുന്നില്ല എന്നാൽ ഞങ്ങൾ കർത്താവിന്റെ തന്നെ വാക്കുകളിൽ കൂടി തെളിയിച്ചത്  പിതാവായ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് തന്‍റെ മുന്നറിവിന്‍റെയും തന്‍റെ പുത്രനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ് എന്നതാണ്. 

ആശിഷ് ബ്രദർ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ വിശ്വാസം കൂടാതെയുള്ള  *നിരുപാധികമായ* തിരഞ്ഞെടുപ്പ് ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം 

2യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും....പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം

 തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്

ഇവിടെ ആശിഷ്  ബ്രദർ പറയുന്നത് പോലെ നിരുപാധിക തിരഞ്ഞെടുപ്പ് അല്ല, ഞങ്ങൾ പുസ്തകത്തിൽ പറയുന്നത് പോലെ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം ഉള്ള തിരഞ്ഞെടുപ്പ് ആണ് പറയുന്നത് 

 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ 

ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.

ഞങ്ങൾ പുസ്തകത്തിൽ പറയുന്നത് പോലെ ദൈവം ന മ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നതാണ് ഇവിടെയും പറയുന്നത് , ഇത് വ്യക്തമായി പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.   ഇവിടെയും വിശ്വാസം കൂടാതെയുള്ള നിരുപാധികമായ തിരഞ്ഞെടുപ്പ് പറയുന്നില്ല  

 

26 എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്റെ ആടുകളല്ല.

 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. 

യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞ യഹൂദർ തൻ്റെ ആടുകൾ അല്ല എന്നും , തന്നെ അനുഗമിക്കുന്ന യഹൂദർ തന്നെയായ ശിഷ്യന്മാർ ആണ് തന്റെ ആടുകൾ എന്നുമാണ് കർത്താവു ഇവിടെ പറയുന്നതു ഇവിടെയും , വിശ്വാസം കൂടാതെയുള്ള നിരുപാധികമായ തിരഞ്ഞെടുപ്പ് പറയുന്നില്ല.  ഇവിടുത്തെ സന്ദർഭവും  അതല്ല

 

37പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; 

എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല

യേശുവിനെ തള്ളിക്കളയുന്ന യഹൂദരോട്  യേശുക്രിസ്തുവിന്റെ അടുക്കൽ വിശ്വാസത്തോടെ വരുന്നവനെ കർത്താവ് കർത്താവ് ഒരിക്കലും തള്ളിക്കളയുകയില്ല എന്നും അവരെ പിതാവ് തന്നതാണ് എന്നുമാണ് ഇവിടെയും പറയുന്നത്.

48ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു

ഈ വാക്യത്തിലൂടെ ആശിഷ് ബ്രദർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്  ദൈവം ചിലരെ നിത്യതക്കു വേണ്ടി നിരുപാധികമായി നിയമിച്ചു അത് കാരണമാണ് അവർ വിശ്വസിച്ചത് എന്നാണ് ..യഥാർത്ഥത്തിൽ ആ വാക്യത്തിന്റെ സന്ദർഭവും , തൊട്ടു മുകളിലെ വാക്യങ്ങളും വായിക്കാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണ മാത്രമാണ് അത് അതിനാൽ ആ വാക്യങ്ങൾ കൊടുക്കുന്നു. 

45യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു. 46അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. 47‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു

അതായത് ഞങ്ങൾ പുസ്തകത്തിൽ പറയുന്നത് പോലെ കർത്താവു കല്യാണ സദ്യയുടെ ഉപമയിൽ പറയുന്നത് പോലെ , കർത്താവ് സുവിശേഷത്തിൽ കൂടി എല്ലാവരെയും വിളിക്കുന്നു. എന്നാൽ അതിൽ  ചിലർ  അതിനെ തള്ളി തങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ വിധിക്കുന്നു , അപ്പോൾ അപ്പോസ്തോലർ ജാതികളോട് സുവിശേഷം പറയുകയും ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി അതിനെ സ്വീകരിക്കുകയും ചെയ്യുന്നു. 

അങ്ങനെ ദൈവവചനത്തെ സന്തോഷത്തോടെ  സ്വീകരിച്ചവരെ  ആണ് ഇവിടെ നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്ന് പറയുന്നത് , അതിനെ തള്ളിക്കഞ്ഞവർ നിത്യജീവന് അയോഗ്യരും.  

ചുരുക്കത്തിൽ ആശിഷ് ബ്രദർ കൊടുത്ത വാക്യങ്ങളിൽ പോലും വിശ്വാസത്തോടെ കർത്താവിനെ കൈക്കൊള്ളുന്നവരെ കർത്താവ് സ്വീകരിക്കുന്നു എന്നും , തള്ളിക്കളയുന്ന വരെ ദൈവവും തള്ളിക്കളയുന്നു എന്നും. കർത്താവിനെ വിശ്വാസത്താൽ  സ്വീകരിക്കുന്ന വരെ  ദൈവം ലോകസ്ഥാപനത്തിനു മുൻപേ  അറിയുന്നവർ ആണ് എന്നും , അവർ കർത്താവിന്റെ ആടുകൾ ആണ് എന്നുമാണ് പറയുന്നത്. 

അടുത്തതായി ആശിഷ് ബ്രോതേരിന്റെ വാദം ദൈവത്തിന്റെ മുന്നറിവ് എന്നാൽ തിരഞ്ഞെടുപ്പ് എന്നാണ് അർഥം എന്നാണ്. ഇത് ഒരു വിചിത്രമായാ വാദം ആയാണ് തോന്നിയത്. കാരണം ആശിഷ് ബ്രദർ ആദ്യം കൊടുത്ത വാക്യം തന്നെ ഇങ്ങനെയാണ്.  

2പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്

ആശിഷ് ബ്രദർ പറയുന്നത് അനുസരിച്ചു പിതാവായ ദൈവത്തിന്റെ തെരഞ്ഞെടുപ്പിൻ   പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ ദൈവജനങ്ങള്ക്കു എഴുതുന്നത് എന്ന് വായിക്കേണം ...ഇത് തെറ്റാണു എന്ന് കൂടുതൽ വിശദീകരണം കൂടാതെ മനസ്സിലാക്കാൻ കഴിയുന്നതിനാൽ വിശദീകരിക്കുന്നില്ല

ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ ആശിഷ് ബ്രോതേരിന്റെ തുടർന്നുള്ള  മൂന്നു അധ്യായങ്ങളും ഞങ്ങൾ പറയാത്ത കാര്യങ്ങളെ പറഞ്ഞു എന്ന രീതിയിൽ തലക്കെട്ടുകൾ കൊടുത്തു വിശദീകരിച്ചിരിക്കുകയാണ്. എങ്കിലും പുസ്തകം വായിക്കാത്ത ആളുകൾ അതിനുള്ള ഖണ്ഡനം ആണ് ആശിഷ് ബ്രദർ നടത്തിയത് എന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യത ഉള്ളതിനാൽ തുടർന്ന് ആ ഭാഗങ്ങളും വിശദീകരിക്കുന്നതായിരിക്കും