മത്സരവും, താഴ്മയും. ദൈവഭക്തിയുടെ മർമ്മവും, അധർമ്മത്തിന്‍റെ മർമ്മവും - E-book
==========================================
മത്സരവും, താഴ്മയും
ദൈവഭക്തിയുടെ മർമ്മവും,
അധർമ്മത്തിന്‍റെ മർമ്മവും
==========================================
MALAYALAM
Author
JINU NINAN
www.cakchurch.com
==========================================
മത്സരം എന്നത് പ്രപഞ്ചത്തിലെയും, ഭൂമിയിലെയും ആദ്യ പാപവും, എല്ലാ പാപങ്ങളുടെയും മൂല കാരണവു മാണ്. മത്സരം എന്നത് വേരായ പാപവും, മറ്റു പാപങ്ങൾ വേരായ മത്സര മനോഭാവത്തിന്‍റെ ഫലങ്ങളുമാണ്. ഈ പാപമാണ് പിശാചിന്‍റെ രാജ്യത്തിൽ വ്യാപരിക്കുന്ന അധർമ്മത്തിന്‍റെ മർമ്മം. അതാണ് തന്നെത്താൻ ഉയർ ത്തുന്ന എതിർ ക്രിസ്തുവിന്‍റെ ഭാവം.
താഴ്മ എന്നത് പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്‍റെ ആദ്യത്തെ ചുവടും, ആത്മീക വളർച്ചക്ക് ജീവിതത്തി ൽ തുടർച്ചയായി ഉണ്ടാകേണ്ട മനോഭാവവുമാണ്. അത് എതിർ ക്രിസ്തുവിന്‍റെ മത്സരഭാവത്തിനു എതിരായ തന്നെത്താൻ താഴ്ത്തുന്ന ക്രിസ്തുവിന്‍റെ ഭാവമാണ്. അതാണ് ദൈവസഭയിൽ വ്യാപരിക്കുന്ന ദൈവഭക്തി യുടെ മർമ്മം.
താഴ്മയെക്കുറിച്ചുള്ള ഉപദേശം പഠിപ്പിക്കുകയോ, പ്രസം ഗിക്കുകയോ അല്ല ക്രിസ്തു ചെയ്തത്. പകരം യഥാർത്ഥ താഴ്മയിൽ ജീവിക്കുകയും, തന്‍റെ നുകം ഏറ്റു തന്നിൽ നിന്നും താഴ്മ പഠിക്കുവാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.
താഴ്മ നമുക്ക് ലോകത്തിലെ ഏതെങ്കിലും പാഠശാലക ളില്‍ നിന്നും പഠിക്കുവാന്‍ കഴിയുകയില്ല. അത് യേശു ക്രിസ്തു എന്ന വ്യക്തിയിൽ നിന്നും മാത്രമേ പഠിക്കു വാൻ കഴിയുകയുള്ളൂ കാരണം കർത്താവാണ് യഥാ ര്‍ത്ഥ സൗമ്യതയും താഴ്മയും ഉള്ളവൻ.
നാം കർത്താവിന്‍റെ നുകം എടുത്തു, യഥാർത്ഥ താഴ്മ കർത്താവിൽ നിന്നും പഠിച്ചില്ല എങ്കിൽ, നാം പുറമെ താഴ്മയുടെ വ്യാജ ഭാവവും, ഉള്ളിൽ മത്സര സ്വഭാവറും ഉള്ളവരായി തുടരുവാൻ ഇടയാകും.
ഒരു ക്രിസ്തീയവിശ്വാസിയുടെ ജീവിതത്തിൽ വളരെ വ്യക്തമായി മനസ്സിലാക്കേണ്ട വിഷയങ്ങൾ ഈ പുസ്തക ത്തിൽ കൂടി വിശദമാക്കുന്നു
"മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിത്ഥ്യാ പൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു" 1. ശമൂവേൽ 15:23
"ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; - മത്താ യി 11:29”
ഈ പുസ്തകം പിഡിഫ് രൂപത്തിൽ താഴെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്
മത്സരവും, താഴ്മയും, ദൈവഭക്തിയുടെ മർമ്മവും, അധർമ്മത്തിന്‍റെ മർമ്മവും