പുതിയ നിയമ ലേഖനങ്ങളിൽ വേദശാസ്ത്രപരമായി ഏറ്റവും മുൻപിൽ നിൽക്കുന്ന ഒരു ലേഖനം ആണ് ലേഖനം ആണ് റോമാ ലേഖനം. ഹെബ്രായ ലേഖനം കഴിഞ്ഞാൽ ഇത്രയും ദൈവീക സത്യങ്ങളെ വെളിപ്പെടുത്തുന്ന മറ്റൊരു ലേഖനം പുതിയ നിയമത്തിൽ ഇല്ല. വിശ്വാസത്താലുള്ള നീതീകരണം, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, ന്യായപ്രമാണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിജയകരമായ ക്രിസ്തീയ ജീവിതം, ദൈവസഭയുടെ ശുശ്രൂഷകൾ തുടങ്ങി അനവധി അതിപ്രധാന വിഷയങ്ങൾ പൗലോസ് ഇതിൽ വിശദീകരിക്കുന്നു.
പുതിയനിയമത്തിലെ ഏറ്റവും നീണ്ട എഴുത്ത് അഥവാ ലേഖനം പൌലോസ് റോമർക്ക് എഴുതിയ ലേഖനമാണ്. മഷിയും തൂവലും കൊണ്ട് എഴുത്തുകൾ നടത്തിയിരുന്ന കാലത്തു ഇത്രയും നീണ്ട കത്ത് എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു . അതു കൊണ്ട് തന്നെ പൗലോസ് ഇത്ര നീണ്ടതായ ഒരു എഴുത്ത് എഴുതി, താൻ സ്ഥാപിച്ചതല്ലാത്ത സഭക്ക് താൻ അന്നുവരെയും കണ്ടിട്ടില്ലാത്ത വിശ്വാസികൾക്ക്, അയച്ചതിനു പിന്നിൽ നിശ്ചയമായും ഒരു കാരണം ഉണ്ടായിരുന്നു.
റോമാ ലേഖനം നാം പഠിക്കുമ്പോൾ ഈ കാരണം നാം മനസ്സിലാക്കേണ്ട താണ്. ഇല്ല എങ്കിൽ ഇന്ന് നാം കാണുന്നത് പോലെ, എഴുത്തുകാരന്‍ മനസ്സില്‍ പോലും ഉദ്ദേശിക്കാത്ത പല തെറ്റായ ദൈവശാസ്ത്രങ്ങളും , വ്യാഖ്യാനങ്ങളും ,അതില്‍ നിന്നും ഉണ്ടായിവരാൻ സാധ്യതയുണ്ട്
റോമാ ലേഖനത്തിൽ 9-11 വരെയുള്ള അധ്യായങ്ങൾ പലപ്പോഴും പലരെയും ആശയക്കുഴപ്പത്തിൽ ആക്കുകയും, പല തരത്തിൽ ഉള്ള തെറ്റായ വ്യാഖ്യാനങ്ങൾ ഈ അധ്യായങ്ങൾ ആധാരമാക്കി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഈ അധ്യായങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇരുന്നതിനാൽ, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതിനാൽ സഭാ ചരിത്രത്തിലും, ലോക ചരിത്രത്തിലും അനേകമായ ദോഷങ്ങൾ ഉണ്ടായിട്ടുണ്ട്..
അതിനാൽ ഈ അധ്യായങ്ങളുടെ ഓരോ വാക്യങ്ങളെയും വിശകലനം ചെയ്തുള്ള ഒരു പഠനം ഈ കാലഘട്ടത്തിൽ വളരെ ആവശ്യമാണ് എന്ന ബോധ്യത്തിൽ ആണ് ഞങ്ങൾ ഇത് എഴുതുന്നത്.
റോമാ ലേഖനം ഒൻപതാം അധ്യായം പദാനുപദ പഠനം ( Verse By Verse Bible Study ) PDF പുസ്തകമായി ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്
റോമാ ലേഖനം ഒൻപതാം അധ്യായം പദാനുപദ പഠനം
ഈ ലേഖനം printed പുസ്തകരൂപത്തിലും, ഇംഗ്ലീഷ് പരിഭാഷയിലും ദൈവഹിതമെങ്കിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
സത്യം അറിയുവാനും, മനസ്സിലാക്കുവാനും ദൈവം എല്ലാവരെയും സഹായിക്കട്ടെ.
ക്രിസ്തുവിൽ സ്നേഹപൂർവ്വം
Saji Maniyatt & Jinu Ninan.