Articles

പുതിയനിയമ ദൈവസഭയും, പാരമ്പര്യ സഭകളും, പെന്തക്കോസ്ത് സഭകളും - ഒരു താരതമ്യ പഠനം - E-book

Date Added : 13-12-2020
Download Format:

=========================================

ആമുഖം

=========================================

ദൈവത്തിന്‍റെ മനസ്സിലെ ആത്യന്തികവും, അനാദികാലം മുതലുള്ള ഉദ്ദേശവും നിർണ്ണയ പദ്ധതിയുമാണ്‌ ദൈ വസഭ.യേശുക്രിസ്‌തുവിന്‍റെ ക്രൂശിലെ മരണത്തിലൂടെ ദൈവം ആത്യന്തികമായി തന്‍റെ മണവാട്ടിസഭയെ ഉള വാക്കുകയാണ് ചെയ്തതു. ദൈവത്തിന്‍റെ ഭൂമിയിലെ എ ല്ലാക്കാലത്തെയും പ്രവര്‍ത്തനം ആത്യന്തികമായി ദൈ വസഭ പണിയപ്പെടുന്നതിനു വേണ്ടിയാണു. പുതിയ നി യമത്തിലെ എല്ലാ ശുശ്രൂഷകളും ദൈവസഭയുമായി ബ ന്ധപ്പെട്ടാണിരിക്കുന്നത്.

ദൈവം ദൈവസഭ എന്ന തന്‍റെ ശരീരത്തെ ഭൂമിയിൽ ആക്കി വെച്ചിരിക്കുന്നത്, സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും മുൻപിൽ തന്‍റെ നിത്യലക്ഷ്യ പ്ര കാരമുള്ള പദ്ധതിയെ; തന്‍റെ ബഹുവിധമായ ജ്ഞാന ത്തെ വെളിപ്പെടുത്താൻ വേണ്ടിയിട്ടാണ് എന്നാണ് ദൈവവചനം പറയുന്നത് (എഫെസ്യര്‍ 3:10,11).

മാത്രമല്ല, ദൈവസഭയിൽ കൂടി മാത്രമേ ഒരുവന് ആ ത്മീക വർധനയും, ക്രിസ്തു എന്ന തലയോളം എത്തുന്ന ആത്മീക വളർച്ചയും സാധ്യമാകൂ എന്നും ദൈവവ ചനം പറയുന്നു. ( എഫെസ്യർ 4:11)

എന്നാൽ യഥാർത്ഥമായി കർത്താവിനെ പിന്തുടരാൻ ആഗ്രഹിക്കുകയും, ദൈവവചന പ്രകാരമുള്ള ദൈവ സഭ എന്താണ് എന്ന് ദൈവവചനത്തിൽ നിന്നും മനസ്സി ലാക്കിയിരിക്കുകയും ചെയ്തുന്ന ഏതൊരു വ്യക്തിയു ടെയും മനസ്സിൽ ഉയരാവുന്ന ചില ചോദ്യങ്ങൾ ഉണ്ട്.

നാം പുതിയനിയമത്തിൽ കാണുന്ന ആദിമ ദൈവസഭ യുടെ രഹസ്യം എന്താണ്? ശക്തമായ പീഡനങ്ങളുടെ മധ്യത്തിൽ അവർ സാക്ഷ്യത്തോടെ നിലനിന്നിരുന്ന തിന്‍റെ കാരണം എന്താണ്? വാഴ്ചകളുടെയും അധികാ രങ്ങളുടെയും മുകളിൽ സഭ എങ്ങനെയാണു വിജയം നേടിയത്? എങ്ങനെ സഭ പാതാള ഗോപുരങ്ങളെ ജയി ച്ചു? എന്തായിരുന്നു ആദിമ സഭയുടെ സന്ദേശം ?

ഇന്ന് നാം കാണുന്ന നാം ഇന്ന് കാണുന്ന സഭകൾ ദൈവ ത്തിന്‍റെ  ഈ ഉദ്ദേശം ഭൂമിയിൽ നിവർത്തിക്കുന്നുണ്ടോ? ഇന്ന് നാം കാണുന്ന അനേക സഭകളിൽ ഏതാണ് ദൈവവചന പ്രകാരം ഉള്ള സഭ ? പാരമ്പര്യസഭകളോ , പെന്തക്കോസ്ത് സഭകളോ ?  പെന്തെകൊസ്തു സഭകളുടെ ഉപദേശവും  പ്രവർത്തനരീതികളും പൂർണ്ണമായും  ദൈ വവചനപ്രകാരവും  ആദിമസഭയിലേതു പോലെയുമാ ണോ?  പല പെന്തെകൊസ്തു സഭകളുടെയും  ഇന്നത്തെ ആത്മീയ മൂല്യച്യുതിക്ക്‌  എന്താണ് കാരണം?  എന്താണ്  ഇതിനു പരിഹാരം? ഇന്നത്തെ കാലത്തു ആദിമ സഭയു ടെ ഉപദേശവും,മാതൃകയും പൂർണമായും പ്രായോഗിക മാണോ? ദൈവവചനപ്രകാരവും ആത്മീകമായും ഉള്ള  ദൈവസഭകൾ  ആഗ്രഹിക്കുന്ന  യഥാർത്ഥ വിശ്വാസി കൾ ഇത്തരം സാഹചര്യങ്ങളിൽ എന്ത്  ചെയ്യണം ?

ഈ ലേഖനത്തിന്‍റെ  ആദ്യഭാഗത്തു പുതിയ നിയമ ദൈവം സഭയെ ഭൂമിയില്‍ അക്കിയതിന്‍റെ ഉദ്ദേശ വും, ദൈവസഭയുടെ തുടക്കവും, ആദിമ സഭയു ടെ സന്ദേശവും, ഉപദേശവും, പ്രവർത്തനരീതിക ളും വിശദീകരിക്കുന്നു .തുടർന്ന് ദൈവസഭയുടെ നൂറ്റാണ്ടുകളിലൂടെയുള്ള പിന്മാറ്റവും, ദൈവസഭ യിൽ കടന്ന  വചനവിരുദ്ധ രീതികളും പാരമ്പര്യ ങ്ങളും വിശദീകരിക്കുന്നു.

തുടർന്ന്, നവീകരണ പ്രസ്ഥാനങ്ങളെക്കുറിച്ചും, അതിനെ തുടർന്നുണ്ടായ പെന്തെകൊസ്തു സഭക ളുടെ ഉപദേശവും, സമ്പ്രദായങ്ങളും ദൈവവചന പ്രകാരം പരിശോധിക്കുകയാണ്.

അടുത്ത ഭാഗത്തു യഥാർത്ഥമായ ക്രിസ്തീയ ജീവി തം ആഗ്രഹിക്കുന്ന,ദൈവവചനത്തോട് ചേർന്ന് നിൽക്കുന്ന ദൈവസഭകളുടെ ഭാഗമാകുവാൻ ആ ഗ്രഹിക്കുന്ന വ്യക്തികള്‍ ഇന്നത്തെ ആ ത്മീക സാ ഹചര്യങ്ങളില്‍ ദൈവവചനഅടിസ്ഥാനത്തിലും പ്രായോഗികമായും എന്ത് ചെയ്യേണം എന്ന വിഷ യം പരിശോധിക്കുന്നു.

അവസാനമായി വ്യത്യസ്‍തമായ വീക്ഷണങ്ങളും, ഉപദേശങ്ങളും, ദൈവവചന ബോധ്യങ്ങളും ഉള്ള  ക്രിസ്തീയ  സഭകൾ തമ്മിൽ ഉണ്ടാകേണ്ട  ശരിയാ യ  മനോഭാവം  എന്താണ് എന്നും പരിശോധിക്കുന്നു.

യേശുവിന്‍റെ ജീവന്‍ ഉള്ളിലുള്ള വിശ്വാസി, അങ്ങനെ യുള്ള വിശ്വാസികള്‍ കൂടിചേര്‍ന്ന പ്രാ ദേശിക ദൈവ സഭ, വീണ്ടും ജനിച്ച ദൈവമക്കൾ എല്ലാ വരും ഉൾപ്പെടു ന്ന ആഗോള വ്യാപകമായ (universal) ദൈവസഭ എന്ന മൂന്നു കാര്യങ്ങള്‍ മാത്രമേ ദൈവവചനപ്രകാരം ഉള്ളൂ. ഇതില്‍ ആഗോള വ്യാപകമായ ദൈവസഭ അദൃശ്യ മാണ്  കാരണം അതില്‍ ഇന്ന് വരെ ജീ വിച്ചി ട്ടുള്ള എല്ലാ ദൈവമക്കളും,ഇനി ജനിക്കാന്‍ പോകുന്ന എല്ലാ ദൈവമ ക്കളും ഉള്‍പ്പെടുന്നത് ആണ്.

എന്നാല്‍ ദൈവമക്കളുടെ കൂട്ടായ്മയായ പ്രാദേശിക ദൈ വസഭ ദൃശ്യമാണ്. ഈ പുസ്തകത്തിൽ കൂടി സാർവ ലൗ കിക ദൈവസഭയേകുറിച്ചല്ല, പകരം കർത്താവിന്‍റെ  ശ രീരത്തിന്‍റെ ദൃശ്യവെളിപാടായ പ്രാദേശിക ദൈവസ ഭയെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ദൈവവചനപ്രകാരമുള്ള ഒരു ദൈവസഭയെപറ്റിയുള്ള ഹൃദയ ഭാരമോ, കാഴ്ചപ്പാടോ മിക്ക വിശ്വാസികള്‍ക്കും ഇല്ല എന്നതാണ് സത്യം. അതിനാല്‍ ഈ പുസ്തകത്തിലെ വിഷയങ്ങള്‍ പലര്‍ക്കും പ്രസക്തമാകുവാന്‍ സാധ്യത യില്ല. എന്നാൽ  ദൈവസഭയെപറ്റി യഥാര്‍ത്ഥത്തി ല്‍ ഭാരമുള്ള വ്യക്തികള്‍ ഈ ലേഖനം ശ്രദ്ധാപൂ ര്‍വ്വം വായി ക്കുക.

ഈ വിഷയത്തിൽ എന്‍റെ ദൈവവചന ബോധ്യങ്ങൾ  മുന്‍വിധികളില്ലാതെ കഴിവതും നിഷ്പക്ഷമായും, സ്വത ന്ത്രമായും പറയുവാനാണ് ശ്രമിച്ചിട്ടുള്ളത്.ഇതിലെ പല കാര്യങ്ങളും ദൈവവചനപ്രകാരം എന്നത് കൂടാതെ പ്രായോഗികമായി എന്‍റെ അനുഭങ്ങളുടെ അടിസ്ഥാന ത്തിലുള്ള ബോധ്യങ്ങളും ആണ്. അതിനാൽ വായന ക്കാർ ദൈവവചന പ്രകാരവും, പ്രായോഗികമായും ഈ ലേഖനത്തിലെ വിഷയങ്ങളെ പരിശോധിക്കുക

 

ഈ പഠനം PDF പുസ്തകരൂപത്തിൽ താഴെയുള്ള  ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

പുതിയനിയമ ദൈവസഭയും,  പാരമ്പര്യ സഭകളും,  പെന്തക്കോസ്ത് സഭകളും - ഒരു താരതമ്യ പഠനം