LISTEN / DOWNLOAD MP3 SERMONS

പുതിയ ഉടമ്പടി, ജീവിതം , ശുശ്രൂഷ I Part 3

Jinu Ninan

പുതിയ ഉടമ്പടി, ജീവിതം , ശുശ്രൂഷ I Part 3

Bible Study Series. പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ - Part 3 പുതിയ ഉടമ്പടി വിശേഷതയേറിയ ഉടമ്പടിയാണ് ( Better covenant) എന്നും, പുതിയ ഉടമ്പടിയിലെ വാഗ്ദത്തങ്ങൾ വിശേഷതയേറിയ വാഗ്ദത്ത ങ്ങൾ ( Better Promises) ആണ് എന്നും , പുതിയ ഉടമ്പടി സ്ഥാപിച്ചത് വിശേഷതയേറിയ യാഗത്തിൽ ( Better Sacrifice) കൂടിയാണ് എന്നും ദൈവവചനം പറയുന്നു. (എബ്രാ. 8: 6, 7 ).ഈ വിശേഷതയേറിയ യാഗത്തിൽ കൂടി തൻ്റെ ദേഹം എന്ന തിരശീല ചിന്തി ക്രിസ്തു ജീവനുള്ള പുതുവഴി തുറന്നു . ക്രിസ്തീയ ജീവിതം എന്നത് ഈ ജീവനുള്ള പുതുവഴിയിലെ ഓട്ടം ആണ്. പുതിയ ഉടമ്പടിയിലെ ജീവിതവും, ശുശ്രൂഷയും തമ്മിൽ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അതിനാൽ പുതിയ ഉടമ്പടിയിലെ ശുശ്രൂഷ വിശേഷതയേറിയ ശുശ്രൂഷയും ( Better Ministry), തേജസ്സേറിയ ശുശ്രൂഷയും ആണ് എന്നും ദൈവവചനം പഠിപ്പിക്കുന്നു.(2 കൊരി. 3:8) എന്നാൽ പുതിയ ഉടമ്പടിയുടെ മഹത്വം അറിയിക്കുന്ന തേജസ്സേറിയ സുവിശേഷത്തിൻ്റെ ശുശ്രൂഷകർ ക്രിസ്തീയ ലോകത്തിൽ വളരെ കുറവായിരുന്നു. പലരും പഴയ ഉടമ്പടിയിലെ വാഗ്ദത്തങ്ങൾ പഠിപ്പിക്കുന്നവരും, അക്ഷരത്തിൻ്റെ ശുശ്രൂഷകരും , ന്യായവിധിയുടെ ശുശ്രൂഷകരും, മരണത്തിൻ്റെ ശുശ്രൂഷകരും, ന്യായപ്രമാണത്തിൻ്റെ ശുശ്രൂഷകരും ആയിരിക്കുന്നു. (2 കൊരി. 3:6 -9) ഇത്തരം അക്ഷരത്തിൻ്റെ, ന്യായവിധിയുടെ ന്യായപ്രമാണ ശുശ്രൂഷകൾക്കും തേജസ്സുണ്ട് എന്ന് പൗലോസ് പറയുന്നു എന്നാൽ അത് നിലനിൽക്കുന്നതല്ല , പകരം മങ്ങിക്കൊണ്ടിരിക്കുന്ന തേജസ്സാണ് എന്നും, ഇത്തരം ശുശ്രൂഷകൾ മങ്ങിയ തേജസ്സിനെ മറക്കുവാനുള്ള മൂടുപടം ഇട്ടുകൊണ്ടുള്ള ശുശ്രൂഷയാണ് എന്നും പൗലോസ് പറയുന്നു.(2 കൊരി. 3:6 -10 -13 ) എന്നാൽ കർത്താവിങ്കലേക്കു ഒരുവൻ തിരിയുമ്പോൾ , ഹൃദയത്തിലെ മൂടുപടം നീക്കപ്പെടുകയും , കർത്താവിൻ്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിച്ചുകൊണ്ടു തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതെ സ്വരൂപത്തിലേക്കു രൂപാന്തരപ്പെടുകയും, അവർ തേജസ്സുള്ള സുവിശേഷതിൻ്റെ ശുശ്രൂഷകർ ആകുകയും ചെയ്യും (2 കൊരി. 3:6 -16 -18) ഈ വിഷയങ്ങൾ വിശദീകരിക്കുന്നു. ഈ സന്ദേശത്തിൽ കൂടി പുതിയ ഉടമ്പടിയിലെ ആത്മാവിൻ്റെ, തേജസ്സേറിയ ശുശ്രൂഷ എന്താണ് എന്നും അത് പഴയ ഉടമ്പടിയിലെ തേജസ്സുള്ള അക്ഷരത്തിൻ്റെ ശുശ്രൂഷയിൽ നിന്നും എങ്ങനെ വ്യത്യസ്തമായിരുന്നു എന്നും വിശദീകരിക്കുന്നു പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ I Part 3