പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ part 2
Jinu Ninan
പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ part 2
യേശുക്രിസ്തു തൻ്റെ രക്തത്താൽ പുതിയ ഉടമ്പടി മാത്രമല്ല തൻ്റെ ദേഹം എന്ന തിരശീല ചിന്തി ഒരു ജീവനുള്ള പുതുവഴിയും ആരംഭിച്ചു എന്ന് ദൈവവചനം പറയുന്നു. ഈ ജീവനുള്ള പുതുവഴിയിൽ ആദ്യമായി ഓടുകയും പൂർത്തീകരിക്കുകയും ചെയ്തതിനു ശേഷം ആണ് തൻ്റെ മരണത്തിൽ കൂടി താൻ ഈ വഴി നമുക്ക് വേണ്ടി തുറന്നത്. അതിനാലാണ് ക്രിസ്തുവിനെ നമ്മുടെ മുന്നേ ഓടിയവൻ ( forerunner ) എന്ന് വിശേഷിപ്പിക്കുന്നത്. പുതിയ ഉടമ്പടിയിലെ ജീവിതം എന്നത് ഈ ജീവനുള്ള പുതുവഴിയിൽ കൂടി ക്രിസ്തുവിൽ ദൃഷ്ടി പതിപ്പിച്ചുള്ള ഓട്ടമാണ്. സാക്ഷികളുടെ സമൂഹമായ പഴയ നിയമ വിശുദ്ധന്മാർക്ക് കഴിയാതെയിരുന്ന ആ ഓട്ടം നമുക്ക് ഓടുവാൻ കഴിയും. എന്നാൽ എങ്ങനെയാണു നമുക്ക് ക്രിസ്തുവിനെ പോലെ ഈ ഓട്ടം സ്ഥിരതയോടെ ഓടാനും പൂർത്തീകരിക്കുവാനും കഴിയുന്നത് ?. ഈ ഓട്ടത്തിൽ നിന്നും നമ്മെ തെറ്റിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്തൊക്കെയാണ് ?.ഈ വിഷയങ്ങൾ വിശദീകരിക്കുന്നു.