പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ part 1
Jinu Ninan
പുതിയ ഉടമ്പടി, ജീവിതം, ശുശ്രൂഷ part 1
ക്രിസ്തു വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ് ദൈവവചനം പറയുന്നു.എബ്രാ. 8:6 ദൈവം പഴയ ഉടമ്പടി സ്ഥാപിച്ചപ്പോൾ അതിൽ ഭാഗഭാക്കാവുന്നവർക്കു അനേകമായ ഭൗതിക വാഗ്ദത്തങ്ങളൂം കൊടുത്തു. എന്നാൽ ക്രിസ്തു തൻ്റെ രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ചപ്പോൾ പഴയ ഉടമ്പടി കാലഹരണപ്പെട്ടു എന്ന് ഹെബ്രായ ലേഖകൻ പറയുന്നു. എന്നാൽ ഇന്നും അനേക ക്രിസ്തീയ പ്രാസംഗികർ കാലഹരണപ്പെട്ട പഴയ ഉടമ്പടിയിലെ വാഗ്ദത്തങ്ങൾ പ്രസംഗിക്കുകയും അത് കാരണം അനേക വിശ്വാസികൾ കാലഹരണപ്പെട്ട ഉടമ്പടിയുടെ കീഴിലെ വാഗ്ദത്തങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും അവരുടെ അവകാശമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അത് കൊടുക്കുവാൻ ബാധ്യസ്ഥൻ അല്ലാത്തതിനാൽ അത് അവർക്കു പലപ്പോഴും ലഭിക്കുന്നില്ല. മാത്രമല്ല മിക്ക ക്രിസ്തീയ പ്രസംഗികർക്കും ക്രിസ്തു തൻ്റെ രക്തത്താൽ സ്ഥാപിച്ച പുതിയതും മികച്ചതുമായ ഉടമ്പടി എന്താണ് എന്നോ അതിലെ വിശേഷതയേറിയ വാഗ്ദത്തങ്ങൾ എന്താണ് എന്നോ അറിയില്ല, അതിനാൽ അവർ ഒരിക്കലും അത് പ്രസംഗിക്കുന്നില്ല അതിനാൽ തന്നെ വിശ്വാസികൾ അത് ഗ്രഹിക്കുകയോ അത് അവരുടെ അവകാശം ആണ് എന്ന് വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിനാൽ അതും അവർക്കു അനുഭവിക്കുവാൻ സാധിക്കുന്നില്ല. ചുരുക്കത്തിൽ പഴയതും പുതിയതും ഇല്ലാത്ത അവസ്ഥയിൽ ; ഹോശയ പ്രവാചകൻ പറഞ്ഞത് പോലെ 'പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു'. ഈ സന്ദേശത്തിൽ കൂടി യേശുക്രിസ്തു തൻ്റെ രക്തത്താൽ സ്ഥാപിച്ച മികച്ച ഉടമ്പടിയുടെ ശ്രെഷ്ടതയും, പുതിയ ഉടമ്പടിയിലെ വിശേഷതയേറിയ വാഗ്ദത്തങ്ങൾ എന്താണ് എന്നും വിശദീകരിക്കുന്നു.