LISTEN / DOWNLOAD MP3 SERMONS

ക്രൂശിലൂടെ യഥാസ്ഥാപനം

Message: Jinu Ninan

ക്രൂശിലൂടെ യഥാസ്ഥാപനം

ദൈവം ആദിയിൽ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് തന്നോടുള്ള കൂട്ടായ്മയ്ക്കും, പരസ്പരമുള്ള കൂട്ടായ്മയ്ക്കും വേണ്ടിയാണു. അവർ ദൈവവുമായി ഏകാത്മാവിൽ ആകുന്ന കൂട്ടായ്മയിലും , പരസ്പരം ഏക ശരീരമാകുന്ന കൂട്ടായ്മയിലും ആയിരുന്നു. എന്നാൽ പാപം അവരെ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്നും പരസ്പരം ഉള്ള കൂട്ടായ്മയിൽ നിന്നും അകറ്റി. പിതാവായ ദൈവത്തോടുള്ള നിരന്തര കൂട്ടായ്മയിൽ ജീവിച്ച യേശുക്രിസ്തു ക്രൂശിൽ, ആ കൂട്ടായ്മയിൽ നിന്നും കൈവിടപ്പെട്ടത്, പാപമാക്കപ്പെട്ടതു , നമുക്ക് യേശുക്രിസ്തുവിനേപ്പോലെ, ആദിയിൽ ഉണ്ടായിരുന്നത് പോലെ പിതാവായ ദൈവത്തോട് ഏകാത്മാവിൽ ഉള്ള കൂട്ടായ്മ സാധ്യമാക്കുവാൻ ആണ്. മാത്രമല്ല നമ്മെ ഒരേ ആത്മാവിനാൽ, ദൈവസഭ എന്ന ഏകശരീരം എന്ന കൂട്ടായ്മയിലേക്ക് കൊണ്ട് വരുവാനും ആണ്. എന്നാൽ ദൈവവുമായും , ദൈവമക്കളുമായും ഉള്ള കൂട്ടായ്മ എങ്ങനെയാണു വീണ്ടും നഷ്ടമാകുന്നത്? എങ്ങനെ നമുക്ക് ആ കൂട്ടായ്മയിലേക്കു തിരിച്ചു വരികയും,അതിൽ നിലനിൽക്കുകയും ചെയ്യാം? ഈ വിഷയങ്ങൾ ചിന്തിക്കുന്നു ക്രൂശിലൂടെ പിതാവുമായുള്ള കൂട്ടായ്മയിലേക്കുള്ള യഥാസ്ഥാപനം - Jinu Ninan