അമാലേക്കിനോടുള്ള ദൈവത്തിൻ്റെ നിത്യമായ യുദ്ധം
Jinu Ninan
അമാലേക്കിനോടുള്ള ദൈവത്തിൻ്റെ നിത്യമായ യുദ്ധം
പുറപ്പാട് 17:14 യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്ന് കല്പിച്ചു. 15പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്ന് പേരിട്ടു. 16എന്തെന്നാൽ “യഹോവയ്ക്ക് അമാലേക്കിനോട് തലമുറതലമുറയായി യുദ്ധം ഉണ്ട് എന്ന് യഹോവ ആണയിട്ടിട്ടുണ്ട്” എന്ന് മോശെ പറഞ്ഞു.// ////ആവർത്തനപുസ്തകം 25: 17 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോടു ചെയ്തത്....... ഓർത്തുകൊള്ളുക 19ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയണം; ഇത് മറന്നുപോകരുത്//// 1 ശമൂവേല്‍ 15: 2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവച്ച് അമാലേക് അവരെ ആക്രമിച്ച് അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവച്ചിരിക്കുന്നു. ആകയാൽ നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുത്;///// .....ആരാണ് അമാലേക്ക്, എന്ത് കൊണ്ടാണ് ദൈവത്തിനു അമാലേക്കുമായി നിരന്തരമായി യുദ്ധം ഉള്ളത്? എന്ത് കൊണ്ടാണ് അമാലേക്കിനോട് കനിവ് കാണിക്കാതെ പൂർണ്ണമായി നശിപ്പിക്കുവാൻ ദൈവം ശൗൽ രാജാവിനോട് ആവശ്യപ്പെട്ടത് ? ദൈവജനം എല്ലാക്കാലവും ഓർക്കേണം എന്നും ഒരിക്കലും മറന്നു പോകരുത് എന്നും ദൈവം ആഗ്രഹിക്കുന്ന ഒരു സത്യം ഈ സംഭവത്തിൽ കൂടി ദൈവം വെളിപ്പെടുത്തുന്നു..ഈ സന്ദേശം ശ്രദ്ധാപൂർവ്വം കേൾക്കുക// അമാലേക്കിനോടുള്ള ദൈവത്തിൻ്റെ നിത്യമായ യുദ്ധം - ഓർത്തിരിക്കേണ്ട ഒരു സന്ദേശം I Jinu Ninan