യേശു ക്രിസ്തുവിൻ്റെ പരീക്ഷകൾ I
Bible Study -Jinu Ninan
യേശു ക്രിസ്തുവിൻ്റെ പരീക്ഷകൾ I
ഹെബ്രായർ 4: 15 നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്.....ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്ന രണ്ടു പ്രധാന സത്യങ്ങൾ ആണ് ഹെബ്രായ ലേഖകൻ ഈ വാക്യത്തിൽ പറയുന്നത് അത് ഇവയാണ്..1. യേശുക്രിസ്തു ഈ ലോകത്തിൽ ഉള്ള എല്ലാവരിലും വ്യത്യസ്തൻ ആയി പൂർണ്ണമായും പാപരഹിതൻ ആയിരുന്നു. 2. യേശുക്രിസ്തു നമുക്ക് തുല്യം സകലത്തിലും പരീക്ഷിക്കപ്പെട്ടു. എങ്ങനെയാണു പാപരഹിതനായ ക്രിസ്തുവിനു നമുക്ക് തുല്യമായി സകലത്തിലും പരീക്ഷിതൻ ആകുവാൻ കഴിയുക? അതിൻ്റെ ആവശ്യം എന്തായിരുന്നു? എന്തായിരുന്നു യേശുക്രിതുവിൻ്റെ പരീക്ഷകളുടെ അടിസ്ഥാന സ്വഭാവം? യേശുക്രിസ്തു നമ്മെപ്പോലെ ഉള്ളിലുള്ള പാപമോഹങ്ങളാൽ ( lusts) പരീക്ഷിക്കപ്പെട്ടുവോ? പലരും തെറ്റായി മനസ്സിലാക്കിയിട്ടുള്ളതും വളരെയധികം വിവാദവുമായിട്ടുള്ള വിഷയം ആണ് യേശുക്രിസ്തുവിൻ്റെ പരീക്ഷകൾ . ഈ വിഷയം ദൈവവചന അടിസ്ഥാനത്തിൽ പരിശോധിക്കുന്നു..ഈ സന്ദേശം ശ്രദ്ധയോടെ കേൾക്കുക യേശു ക്രിസ്തുവിൻ്റെ പരീക്ഷകൾ I Temptations of Christ