LISTEN / DOWNLOAD MP3 SERMONS

പാപത്തിൻ്റെ വേരും, മഹതിയാം ബാബിലോണും

Jinu Ninan

പാപത്തിൻ്റെ വേരും, മഹതിയാം ബാബിലോണും

പാപത്തിൻ്റെ വിത്ത് എന്നത് പിശാചിൽ നിന്നും ആരംഭിച്ച "ഞാൻ" എന്ന ഭാവമാണ്. അത് തന്നെയാണ് " തന്നെത്താൻ ഉയർത്തുന്ന" എതിർക്രിസ്തുവിന്റെ ഭാവം. ഈ പാപസ്വഭാവം പിശാചിൽ നിന്നും മനുഷ്യവർഗ്ഗത്തിലേക്കു പകരപ്പെടുകയും അത് വളർന്നു ഒടുവിൽ മഹതിയാം ബാബിലോൺ എന്ന മഹാനഗരവും , മഹാവൃക്ഷവും ആയിത്തീരുന്നു. എന്നാൽ യേശുക്രിസ്തുവിൻ്റെ ഭാവം ഇതിൽ നിന്നും നേരെ വിപരീതമായ " തന്നെത്താൻ താഴ്ത്തുന്ന" മനോഭാവമാണ്. ഒരുവൻ തന്നെത്താൻ താഴ്തത്തി മാനസാന്തപ്പെട്ടു കർത്താവിങ്കലേക്കു തിരിയുമ്പോൾ, അവനിൽ നിന്നും ഈ പാപസ്വഭാവം മാറ്റപ്പെടുകയും, അവൻ ദൈവസ്വഭാവത്തിൽ പങ്കാളിയായിത്തീരുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ തന്നെത്താൻ ത്വജിച്ചു, തന്നെത്താൻ താഴ്ത്തി ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുമ്പോൾ അവർ ദൈവസ്വഭാവത്തിൽ വളരുകയും ജറുസലേം എന്ന വിശുദ്ധനഗരവും, കർത്താവിൻറെ കാന്തയും ആയിത്തീരുകയും ചെയ്യുന്നു . സന്ദേശം : പാപത്തിൻ്റെ വേരും, മഹാവൃക്ഷമായ മഹതിയാം ബാബിലോണും I Jinu Ninan