വീണ്ടെടുപ്പ് : ആദമിൽ നിന്നും ക്രിസ്തുവിലേക്ക്
Bible study: Jinu Ninan
വീണ്ടെടുപ്പ് : ആദമിൽ നിന്നും ക്രിസ്തുവിലേക്ക്
" ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരാകുവിൻ" എന്ന് ദൈവം നമ്മോടു ആവശ്യപ്പെടുന്നു 1 പത്രോസ് 1 :16 . എന്നാൽ ഇത് ന്യായമായ ഒരു ആവശ്യമാണോ, മനുഷ്യ സാധ്യമായ കാര്യമാണോ? ഇന്ന് പലരും നിത്യതയിൽ കർത്താവിനോടു ഒന്നിച്ചു ജീവിക്കാൻ ഭൂമിയിൽ ഒരു വിശുദ്ധജീവിതം ആവശ്യമില്ല എന്ന് പഠിപ്പിക്കുന്നു, അതിനാൽ അനേകർ ലോകമയത്വത്തിൽ പെട്ടു ജഡീകർ ആയിത്തീരുന്നു.മറ്റു ചിലർ സ്വയശക്തിയിൽ വിശുദ്ധജീവിതം നയിക്കാൻ ശ്രമിക്കുന്നു, അങ്ങനെ പരീശന്മാരെപ്പോലെ പുറമെയുള്ള വിശുദ്ധി മാത്രം സാധിച്ചെടുക്കുന്നു. എന്നാൽ ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന വിശുദ്ധി കിണ്ടി കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്ന കേവലം പുറമെയുള്ള വിശുദ്ധിയല്ല.അകത്തു നിന്നും പുറത്തേക്കു വരുന്ന ദൈവീക വിശുദ്ധിയാണ്. എന്നാൽ അത് നമ്മിൽ സാധ്യമാകുവാൻ, നമ്മോടു വിശുദ്ധൻ ആകുവാൻ ആവശ്യപ്പെടുന്ന ദൈവം അതിനു വേണ്ടി ക്രൂശിൽ ചെയ്ത അതിപ്രധാനമായ ചില കാര്യങ്ങൾ ഉണ്ട്.അത് മനസ്സിലാക്കാത്തിടത്തോളം നമുക്ക് ദൈവം ആവശ്യപ്പെടുന്ന വിശുദ്ധജീവിതം നമ്മിൽ സാധ്യമാകുകയില്ല. നമ്മെ വിശുദ്ധർ ആക്കുവാൻ ക്രിസ്തു ക്രൂശിൽ ചെയ്ത പ്രഥമവും, പ്രധാനമായ കാര്യമാണ് നമ്മുടെ വീണ്ടുപ്പ്, അഥവാ നമ്മെ ആദമിൽ നിന്നും മാറ്റി ക്രിസ്തുവിൽ ആക്കുക എന്നത്. എന്താണ് വീണ്ടെടുപ്പ്, അഥവാ ക്രിസ്തുവിൽ ആകുക എന്നാൽ? അത് എപ്പോൾ നടക്കുന്നു, എങ്ങനെ നടക്കുന്നു. ഈ വിഷയങ്ങൾ ഈ പഠനങ്ങളിൽ കൂടി വ്യക്തമാക്കുന്നു. ദൈവവചന പഠനം : ഭാഗം ഒന്ന് - വീണ്ടെടുപ്പ് : ആദമിൽ നിന്നും ക്രിസ്തുവിലേക്ക്