ചിന്തപ്പെട്ട തിരശീല, ചിന്തപ്പെട്ട ദേഹം , നീക്കപ്പെട്ട മൂടുപടം.
sermon By Br Jinu Ninan
ചിന്തപ്പെട്ട തിരശീല, ചിന്തപ്പെട്ട ദേഹം , നീക്കപ്പെട്ട മൂടുപടം.
യേശുക്രിസ്തുവിൻ്റെ ദേഹം എന്ന തിരശീല ചിന്തപ്പെട്ടതിലൂടെ അതുവരെയും അടഞ്ഞിരുന്ന ദൈവസാന്നിധ്യത്തിലേക്കുള്ള ജീവനുള്ള പുതുവഴി കർത്താവ് തുറന്നു. അതോടൊപ്പം തന്നെ ദേവാലയത്തിൻ്റെ തിരശീല ചിന്തപ്പെട്ടു.അതിലൂടെ പഴയ ഉടമ്പടിയും, ലേവ്യ പൗരോഹിത്യവും എന്നെന്നേക്കുമായി നീക്കപ്പെടുകയും യേശുക്രിസ്തുവിൻ്റെ, മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള എന്നേക്കുമുള്ള പൗരോഹിത്യം ആരംഭിക്കുകയും ചെയ്തു. ഇത് രണ്ടും സംഭവിച്ചു എങ്കിലും മനുഷ്യൻ്റെ ഹൃദയത്തിൽ ഒരു തിരശീല നിലനിൽക്കുന്നു.കർത്താവിങ്കലേക്കു ഒരുവൻ തിരിയുമ്പോൾ മാത്രമാണ് ആ തിരശീല നീങ്ങിപ്പോകുന്നത്. അപ്പോൾ മാത്രമേ ഒരുവൻ ദൈവത്തിൻ്റെ സാന്നിധ്യത്തിൽ എന്നും ജീവിക്കാനും, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകൻ ആകുവാനും കഴിയുകയുള്ളൂ. എന്നാൽ ക്രിസ്തുവിൻ്റെ ഈ തേജസ്സുള്ള സുവിശേഷത്തിൻ്റെ പ്രകാശം ഹൃദയങ്ങളിൽ ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിൻ്റെ ദൈവം അനേകരുടെ മനസ്സിനെ തിരശീലയിൽ മറച്ചു ഇരുട്ടിൽ ആക്കിയിരിക്കുന്നു ദയവായി ശ്രദ്ധാപൂർവ്വം കേൾക്കുക.സത്യം നിങ്ങളെ സ്വതന്ത്രർ ആക്കട്ടെ. സന്ദേശം : ചിന്തപ്പെട്ട തിരശീല, ചിന്തപ്പെട്ട ദേഹം , നീക്കപ്പെട്ട മൂടുപടം.