ക്രൂശും സ്വയജീവനും
sermon by Br Jinu Ninan
ക്രൂശും സ്വയജീവനും
യേശുക്രിസ്തുവിൻ്റെ ഈ ഭൂമിയിലെ ജീവിതം ദിനംതോറും ക്രൂശു വഹിച്ചു കൊണ്ടുള്ളതായിരുന്നു.ഒടുവിൽ കാൽവരിയിൽ ക്രൂശിൽ മരിച്ചു കൊണ്ട് താൻ മനുഷ്യനെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രൻ ആക്കി. ഒരു ക്രിസ്ത്യാനിയുടെ ജീവിതം ക്രിസ്തുവിൻ്റെ ക്രൂശിൽ ആരംഭിക്കുന്നു,ക്രൂശിൽ നമ്മുടെ പഴയ മനുഷ്യൻ ക്രൂശിക്കപ്പെടുകയും,നാം പുതിയ സൃഷ്ടിയാകുകയും ചെയ്തു.എന്നാൽ ക്രിസ്തീയ ജീവിതം തുടരുന്നത് നാൾ തോറും ക്രൂശു വഹിച്ചു കൊണ്ടാണ്.ക്രൂശിൽ സ്വയജീവൻ നാൾ തോറും മരിച്ചെങ്കിൽ മാത്രമേ നമ്മിൽ അനുദിന വിശുദ്ധീകരണം നടക്കുകയും നാം ക്രിസ്തുവിനോട് അനുരൂപർ ആകുകയുമുള്ളൂ.അത് നമ്മിൽ നടക്കുന്നില്ല എങ്കിൽ നാം ക്രൂശിൻ്റെ ശത്രുക്കൾ ആയിത്തീരുവാൻ സാധ്യതയുണ്ട് . സന്ദേശം കേൾക്കുക.