യേശുക്രിസ്തു ക്രൂശിൽ സാധിച്ച മൂന്നു പ്രധാന കാര്യങ്ങൾ.
പാപത്തില്‍ നിന്നും സ്വാതന്ത്ര്യം: ഭാഗം 2 Br. Jinu Ninan
യേശുക്രിസ്തു ക്രൂശിൽ സാധിച്ച മൂന്നു പ്രധാന കാര്യങ്ങൾ.
വീഴ്ചപറ്റിയ മനുഷ്യനിൽ അടിസ്ഥാനപരമായി വന്നതും, പരിഹരിക്കപ്പെടേണ്ടതുമായ മൂന്നു കാര്യങ്ങൾ ആണ് ഉള്ളത് 1 .അവൻ്റെ കഴിഞ്ഞു പോയ പാപങ്ങളുടെ ശിക്ഷയിൽ നിന്നുള്ള വിടുതൽ 2 .അവനെ അടിമപ്പെടുത്തുന്ന പാപത്തിൻ്റെ ശക്തിയിൽ നിന്നുള്ള സ്വാതന്ത്ര്യം.3 അവൻ്റെ പാപജഡത്തിൽ മേലുള്ള ജയം.ഈ മൂന്നു കാര്യങ്ങൾക്കുള്ള പരിഹാരവും യേശുക്രിസ്തു ക്രൂശിൽ സാധിച്ചെടുത്തു.നമ്മുടെ പാപങ്ങൾ യേശുക്രിസ്തുവിൻ്റെ രക്തത്താൽ മായിക്കപ്പെട്ടു,നമ്മുടെ പാപഹൃദയത്തെ ക്രൂശിൽ വഹിച്ചതിനാൽ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും നമ്മെ സ്വതന്ത്രർ ആക്കി, ഇന്ന് നയേശുക്രിസ്തു നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് ജഡത്തെ അതിൻ്റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിക്കുവാൻ കഴിയും.എന്നാൽ ഈ സത്യം മനസ്സിലാക്കാത്തതിനാൽ പലരും പാപത്തിൻ്റെ അടിമത്വത്തിൽ തുടരുന്നു. ഈ സന്ദേശം കേള്‍ക്കുക, സത്യം നിങ്ങളെ സ്വതന്ത്രമാക്കട്ടെ.